ഒ​മ്പ​തു പേ​ര്‍​ക്കുകൂ​ടി കോ​വി​ഡ്! എ​റ​ണാ​കു​ള​ത്തും ഒ​രു പ​ത്ത​നം​തി​ട്ട​ക്കാ​ര​ന് പോ​സി​റ്റീ​വ്
Saturday, June 6, 2020 10:27 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ ഒ​മ്പ​തു പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. എ​റ​ണാ​കു​ള​ത്ത് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ഒ​രു പ​ത്ത​നം​തി​ട്ട​ക്കാ​ര​നും രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 90 ആ​യി. ഇ​തി​ല്‍ 64 പേ​ര്‍ ചി​കി​ത്സ​യി​ലാ​ണ്.ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ അ​ഞ്ചു​പേ​രും കു​വൈ​റ്റി​ല്‍ നി​ന്നു വ​ന്ന​വ​രാ​ണ്. എ​റ​ണാ​കു​ള​ത്ത് രോ​ഗം സ്ഥി​രീ​ക​രി​ച്ച​യാ​ള്‍ മേ​യ് 26ന് ​ദു​ബാ​യി​ല്‍ നി​ന്നും വ​ന്ന​താ​ണ്.

ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലു​ള്ള ഇ​യാ​ള്‍​ക്ക് വെ​ള്ളി​യാ​ഴ്ച​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.മേ​യ് 27ന് ​കു​വൈ​റ്റി​ല്‍ നി​ന്നു​മെ​ത്തി​യ പു​ല്ലാ​ട് സ്വ​ദേ​ശി​നി​യാ​യ മുപ്പത്തെട്ടു കാ​രി, ക​ട​പ്ര സ്വ​ദേ​ശി​നി​യാ​യ മുപ്പത്തൊ ന്പതുകാ​രി, സീ​ത​ത്തോ​ട് സ്വ​ദേ​ശി​യാ​യ ഇരുപ ത്താറുകാ​ര​ന്‍, ജൂ​ണ്‍ ര​ണ്ടി​ന് ഡ​ല്‍​ഹി​യി​ല്‍ നി​ന്നു​മെ​ത്തി​യ റാ​ന്നി ക​രി​കു​ളം സ്വ​ദേ​ശി​നി​യാ​യ അറുപത്തൊന്നുകാ​രി, മേ​യ് 25ന് ​അ​ഹ​മ്മ​ദ​ബാ​ദി​ല്‍ നി​ന്നും വ​ന്ന കോ​ഴ​ഞ്ചേ​രി സ്വ​ദേ​ശി​നി​യാ​യ അറുപത്തി രണ്ടുകാ​രി, മേ​യ് 26ന് ​കു​വൈ​റ്റി​ല്‍ നി​ന്നെ​ത്തി​യ തീ​യാ​ടി​ക്ക​ല്‍ സ്വ​ദേ​ശി​നി​യാ​യ അന്പ ത്തിമൂന്നുകാ​രി, 30ന് ​കു​വൈ​റ്റി​ല്‍ നി​ന്നു​മെ​ത്തി​യ നി​ര​ണം സ്വ​ദേ​ശി​യാ​യ ഇരുപത്തെട്ടുകാ​ര​ന്‍, ജൂ​ണ്‍ മൂ​ന്നി​ന് ചെ​ന്നൈ​യി​ല്‍ നി​ന്നു​മെ​ത്തി​യ മ​ണ്ണ​ടി സ്വ​ദേ​ശി​യാ​യ ഇരുപത്താറുകാ​ര​ന്‍, ജൂ​ണ്‍ ര​ണ്ടി​ന് ഗു​ജ​റാ​ത്തി​ല്‍ നി​ന്നും വ​ന്ന ഇ​ര​വി​പേ​രൂ​ര്‍ സ്വ​ദേ​ശി​യാ​യ മുപ്പത്തഞ്ചുകാ​ര​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് ഇ​ന്ന​ലെ പ​ത്ത​നം​തി​ട്ട​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രെ​ല്ലാം പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​രു​ള്‍​പ്പെ​ടെ 42 പേ​രാ​ണ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. റാ​ന്നി മേ​നാം​തോ​ട്ടം കോ​വി​ഡ് ഒ​ന്നാം​നി​ര ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ല്‍ 17 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ത​ര്‍. തി​രു​വ​ന​ന്ത​പു​രം, മ​ഞ്ചേ​രി, ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ ഓ​രോ​രു​ത്ത​ര്‍ വീ​ത​വും കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ര​ണ്ടു​പേ​രും പ​ത്ത​നം​തി​ട്ട​യി​ല്‍ നി​ന്നു ചി​കി​ത്സ​യി​ലു​ണ്ട്.മൂ​ന്നാം​ഘ​ട്ട രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​യ മേ​യ് 12 മു​ത​ല്‍ ഇ​ന്ന​ലെവ​രെ ജി​ല്ല​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് 73 പേ​രി​ലാ​ണ്. ഇ​വ​രി​ല്‍ എ​ട്ടു​പേ​രുടെ രോ​ഗം ഭേ​ദ​മാ​യി. ഒ​രാ​ള്‍ മ​ര​ണ​മ​ട​ഞ്ഞു. ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച 17 പേർക്കും രോ​ഗം ഭേ​ദ​പ്പെ​ട്ടി​രു​ന്നു.