മെഡിക്കൽ വിദ്യാഭ്യാസ സംഘം കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ
Monday, June 29, 2020 10:46 PM IST
കോ​ന്നി: നി​ർ​ദി​ഷ്ട കോ​ന്നി സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ന്ന​ത​ത​ല സം​ഘം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.
കെ.​യു.​ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ​യു​ടെ​യും മെ​ഡി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ.​തോ​മ​സ് മാ​ത്യു​വി​ന്‍റെ​യും സാ​ന്നി​ധ്യ​ത്തി​ൽ അ​വ​ലോ​ക​ന​യോ​ഗ​വും ചേ​ർ​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സം​ഘം തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി.
ഓ​ഗ​സ്റ്റി​ൽ ഒ​പി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള പ​രി​ശോ​ധ​ന​യാ​ണു സം​ഘം ന​ട​ത്തി​യ​ത്. ഒ​ന്നാം​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തോ​ടെ ഓ​ഗ​സ്റ്റി​ൽ ത​ന്നെ ഒ​പി ആ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. പ​രി​സ്ഥി​തി അ​നു​മ​തി ല​ഭി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് പ്രി​ൻ​സി​പ്പ​ലി​നെ നി​യ​മി​ച്ചി​ട്ടു​ണ്ട്.
ജീ​വ​ന​ക്കാ​രു​ടെ ആ​വ​ശ്യ​ക​ത സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് സം​ഘം ഡി​എം​ഇ​യ്ക്ക് സ​മ​ർ​പ്പി​ക്കും. ഇ​തോ​ടെ ആ​വ​ശ്യ​മാ​യ ത​സ്തി​ക​യു​ടെ അ​നു​മ​തി തേ​ടി​യു​ള്ള ഫ​യ​ൽ സ​ർ​ക്കാ​രി​ലേ​ക്ക് അ​യ​യ്ക്കും. പൂ​ർ​ത്തി​യാ​യ പ്ര​വൃ​ത്തി​ക​ളു​ടെ ക​മ്മീ​ഷ​നിം​ഗ് ജൂ​ലൈ​യി​ൽ ന​ട​ത്താ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.
എ​സി പ്ലാ​ന്‍റ്, ട്രാ​ൻ​സ്ഫോ​ർ​മ​ർ, ഡി​ജി സെ​റ്റ് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​യു​ടെ ക​മ്മീ​ഷ​നി​ങ്ങാ​ണ് ന​ട​ക്കു​ക. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ഒ​പി വി​ഭാ​ഗം, 10 വാ​ർ​ഡു​ക​ൾ, വി​ശ്ര​മ​മു​റി​ക​ൾ, ടോ​യ്ല​റ്റ് തു​ട​ങ്ങി​യ​വ സം​ഘം സ​ന്ദ​ർ​ശി​ച്ചു. ക്ലാ​സ് റൂ​മു​ക​ളും ലി​ഫ്റ്റും ഉ​ൾ​പ്പെ​ടെ പൂ​ർ​ത്തി​യാ​യ നി​ർ​മാ​ണ​ങ്ങ​ൾ മി​ക​ച്ച നി​ല​വാ​രം പു​ല​ർ​ത്തു​ന്ന​വ​യാ​ണെ​ന്ന് സം​ഘം വി​ല​യി​രു​ത്തി.
ര​ണ്ടാം ഘ​ട്ട​ത്തി​ന്‍റെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തേ​ണ്ട സ്ഥ​ല​വും കോ​ള​ജ് മ​ന്ദി​ര​വും സം​ഘം സ​ന്ദ​ർ​ശി​ച്ചു. ഒ​പി തു​ട​ങ്ങു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കു​ന്ന​തി​നാ​യി ജൂ​ലൈ ര​ണ്ടി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് യോ​ഗം ചേ​രും. ഡി​എം​ഇ വി​ളി​ച്ചു ചേ​ർ​ത്തി​രി​ക്കു​ന്ന യോ​ഗ​ത്തി​ൽ എം​എ​ൽ​എ​യും പ​ങ്കെ​ടു​ക്കും.
മെ​ഡി​ക്ക​ൽ കോ​ള​ജ് സ്പെ​ഷ​ൽ ഓ​ഫീ​സ​ർ ഡോ.​ജ​യ​കു​മാ​ർ, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ.​സ​ജി​ത്ത്, കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലാ​യി നി​യ​മി​ത​നാ​യ ഡോ. ​വി​ക്ര​മ​ൻ തു​ട​ങ്ങി​യ​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.