എസ്എസ്എൽസി; ജി​ല്ല​യി​ൽ 99.71 ശ​ത​മാ​നം വി​ജ​യം : പ​ത്ത​നം​തി​ട്ട വീ​ണ്ടും ഒ​ന്നാ​മ​ത്
Tuesday, June 30, 2020 10:36 PM IST
പ​ത്ത​നം​തി​ട്ട: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ പ​ത്ത​നം​തി​ട്ട വീ​ണ്ടും ഒ​ന്നാ​മ​ത്. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ജ​യ​ശ​ത​മാ​നം ഇ​ത്ത​വ​ണ​യും പ​ത്ത​നം​തി​ട്ട​യി​ലാ​ണ്. 99.71 ശ​ത​മാ​നം വി​ജ​യ​മാ​ണ് പ​ത്ത​നം​തി​ട്ട​യ്ക്കു ല​ഭി​ച്ച​ത്.
ക​ഴി​ഞ്ഞ​വ​ർ​ഷം ഒ​ന്നാം​സ്ഥാ​ന​ത്താ​യി​രു​ന്ന പ​ത്ത​നം​തി​ട്ട​യി​ൽ 99.11 ശ​ത​മാ​ന​മാ​യി​രു​ന്നു വി​ജ​യം. 2016, 2017 വ​ർ​ഷ​ങ്ങ​ളി​ലും സം​സ്ഥാ​ന​ത്ത് ഒ​ന്നാ​മ​തെ​ത്തി​യ പ​ത്ത​നം​തി​ട്ട ജി​ല്ല 2018ൽ ​ര​ണ്ടാം​സ്ഥാ​ന​ത്താ​യി​രു​ന്നു.
10417 കു​ട്ടി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 10387 പേ​രും ഉ​പ​രി​പ​ഠ​ന​ത്തി​നു യോ​ഗ്യ​ത നേ​ടി. 5455 ആ​ണ്‍​കു​ട്ടി​ക​ളി​ൽ 5439 പേ​രും 4962 പെ​ണ്‍​കു​ട്ടി​ക​ളി​ൽ 4948 പേ​രും വി​ജ​യി​ച്ചു. ക​ഴി​ഞ്ഞ വ​ര്‍​ഷം 10852 കു​ട്ടി​ക​ള്‍ പ​രീ​ക്ഷ എ​ഴു​തി​യ​തി​ല്‍ 10780 പേ​രാ​ണു വി​ജ​യി​ച്ച​ത്.
ക​ഴി​ഞ്ഞ വ​ര്‍​ഷം ഉ​ന്ന​ത പ​ഠ​ന​ത്തി​ന് അ​ര്‍​ഹ​ത നേ​ടാ​ന്‍ ക​ഴി​യാ​ത്ത കു​ട്ടി​ക​ളു​ടെ എ​ണ്ണം 72 ആ​യി​രു​ന്ന​ത് ഈ ​വ​ര്‍​ഷം 30 ആ​യി കു​റ​യ്ക്കാ​നും ക​ഴി​ഞ്ഞു.
തി​രു​വ​ല്ല വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ 3738 കു​ട്ടി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 3733 പേ​രും വി​ജ​യി​ച്ചു. വി​ജ​യ​ശ​ത​മാ​നം 99.87. 1995 ആ​ണ്‍​കു​ട്ടി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 1992 പേ​ർ ഉ​പ​രി​പ​ഠ​ന​യോ​ഗ്യ​ത നേ​ടി. 1743 പെ​ണ്‍​കു​ട്ടി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 1741 പേ​ർ വി​ജ​യി​ച്ചു.
പ​ത്ത​നം​തി​ട്ട വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ 6679 കു​ട്ടി​ക​ളാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. ഇ​വ​രി​ൽ 6654 കു​ട്ടി​ക​ൾ വി​ജ​യി​ച്ചു. 3460 ആ​ണ്‍​കു​ട്ടി​ക​ളാ​ണ് പ​രീ​ക്ഷ​യ്ക്കി​രു​ന്ന​ത്. 3207 പേ​രാ​ണ് ഉ​പ​രി​പ​ഠ​ന യോ​ഗ്യ​ത നേ​ടി​യ​ത്.

3219 പെ​ണ്‍​കു​ട്ടി​ക​ളി​ൽ 3207 പേ​ർ വി​ജ​യി​ച്ചു.
145 സ്കൂ​ളു​ക​ൾ​ക്ക് നൂ​റു​മേ​നി

ജി​ല്ല​യി​ൽ ഇ​ത്ത​വ​ണ 145 സ്കൂ​ളു​ക​ൾ​ക്കാ​ണ് നൂ​റു​ശ​ത​മാ​നം വി​ജ​യം നേ​ടാ​നാ​യ​ത്.
168 സ്കൂ​ളു​ക​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം 130 സ്കൂ​ളു​ക​ളി​ലാ​യി​രു​ന്നു നൂ​റു ശ​ത​മാ​നം വി​ജ​യം. 51 ഗ​വ​ണ്‍​മെ​ന്‍റ് വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ 41 എ​ണ്ണ​ത്തി​നും 112 എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ 97 എ​ണ്ണ​ത്തി​നും 100 ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ക്കാ​ന്‍ ക​ഴി​ഞ്ഞു. ഏ​ഴ് അ​ണ്‍ എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ങ്ങ​ളും ഈ ​പ​ട്ടി​ക​യി​ലു​ണ്ട്.
ജി​ല്ല​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ കു​ട്ടി​ക​ള്‍ പ​രീ​ക്ഷ എ​ഴു​തി​യ എം​ജി​എം സ്‌​കൂ​ളി​ല്‍ 350 ല്‍ ​ഒ​രാ​ള്‍ പ​രീ​ക്ഷ​ പൂർത്തിയാക്കാത്തതുമൂ​ലം 100 ശ​ത​മാ​നം വി​ജ​യം ന​ഷ്ട​മാ​യി. ഇ​ത​ര സം​സ്ഥാ​ന വി​ദ്യാ​ര്‍​ഥി രാ​ജ​സ്ഥാ​നി​ലേ​ക്കു മ​ട​ങ്ങി​യ​തി​നാ​ല്‍ അ​വ​സാ​ന മൂ​ന്ന് പ​രീ​ക്ഷ​ക​ള്‍ എ​ഴു​താ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഏ​റ്റ​വും കു​റ​ച്ച് കു​ട്ടി​ക​ള്‍ പ​രീ​ക്ഷ എ​ഴു​തി​യ സെ​ന്‍റ് ജോ​ര്‍​ജ് ഹൈ​സ്‌​കൂ​ള്‍ ചാ​യ​ലോ​ട്(​നാ​ല്) ജി​എ​ച്ച്എ​സ് അ​ഴി​യി​ട​ത്തു​ചി​റ (മൂ​ന്ന്) എ​ല്ലാ കു​ട്ടി​ക​ളും വി​ജ​യി​ച്ചു.
256 കു​ട്ടി​ക​ളെ പ​രീ​ക്ഷ​യ്ക്കി​രു​ത്തി എ​ല്ലാ​വ​രെ​യും വി​ജ​യി​പ്പി​ച്ച കോ​ന്നി റി​പ്പ​ബ്ലി​ക്ക​ൻ വി​എ​ച്ച്എ​സ്എ​സാ​ണ് നൂ​റു ശ​ത​മാ​നം നേ​ടി​യ​വ​രി​ൽ മു​ന്നി​ലെ​ത്തി​യ​ത്. പ​ത്ത​നം​തി​ട്ട മാ​ർ​ത്തോ​മ്മാ സ്കൂ​ളി​ൽ 241 കു​ട്ടി​ക​ൾ പ​രീ​ക്ഷ​യ്ക്കി​രു​ന്ന​തി​ൽ എ​ല്ലാ​വ​രും വി​ജ​യി​ച്ചു.
പ്ര​മാ​ടം നേ​താ​ജി സ്കൂ​ളി​ൽ 240 കു​ട്ടി​ക​ളെയും വിജയിപ്പിച്ചു. 52 പേർക്ക് എ പ്ലസുമുണ്ട്. തി​രു​വ​ല്ല വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ 57 സ്കൂ​ളു​ക​ൾ​ക്കാ​ണ് നൂ​റു​ശ​ത​മാ​നം വി​ജ​യം. പ​ത്ത​നം​തി​ട്ട​യി​ൽ 88 സ്കൂ​ളു​ക​ൾ​ക്ക് നൂ​റു​മേ​നി ഫ​ലം കൊ​യ്യാ​നാ​യി. ഗ​വ​ൺ​മെ​ന്‍റ് മേ​ഖ​ല​യി​ൽ 54 കു​ട്ടി​ക​ളെ പ​രീ​ക്ഷ​യ്ക്കി​രു​ത്തി വി​ജ​യി​പ്പി​ച്ച കൂ​ട​ൽ ഗ​വ​ണ്‍​മെ​ന്‍റ് എ​ച്ച്എ​സ്എ​സാ​ണ് മു​ന്നി​ലെ​ത്തി​യ​ത്. അ​ൺ​എ​യ്ഡ​ഡ് സ്കൂളുളി​ൽ 230 കു​ട്ടി​ക​ളെ പ​രീ​ക്ഷ​യ്ക്കി​രു​ത്തി വി​ജ​യി​പ്പി​ച്ച അ​ടൂ​ർ ഹോ​ളി ഏ​ഞ്ച​ൽ​സ് ഇ​എം​എ​ച്ച്എ​സ്എ​സാ​ണ് മു​ന്നി​ലെ​ത്തി​യ​ത്. കൂടുതൽ എ പ്ലസും സ്കൂളിനാണ്.

1019 കു​ട്ടി​ക​ൾ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ്

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ 1019 കു​ട്ടി​ക​ൾ​ക്കാ​ണ് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ല​ഭി​ച്ച​ത്. ഇ​വ​രി​ൽ 328 ആ​ണ്‍​കു​ട്ടി​ക​ളും 691 പെ​ണ്‍​കു​ട്ടി​ക​ളു​മാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ജി​ല്ല​യി​ലെ 890 കു​ട്ടി​ക​ൾ​ക്കാ​യി​രു​ന്നു എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ല​ഭി​ച്ച​ത്.
ഇത്തവണ പ​ട്ടി​ക​ജാ​തി വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട 39 കു​ട്ടി​ക​ള്‍​ക്ക് മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് ല​ഭി​ച്ചു.ഇ​ത്ത​വ​ണ തി​രു​വ​ല്ല വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ 256 കു​ട്ടി​ക​ൾ എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി. ഇ​വ​രി​ൽ 180 പെ​ണ്‍​കു​ട്ടി​ക​ളും 76 ആ​ണ്‍​കു​ട്ടി​ക​ളു​മാ​ണ്.
പ​ത്ത​നം​തി​ട്ട വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ 763 കു​ട്ടി​ക​ൾ​ക്കാ​ണ് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സു​ള്ള​ത്. ഇ​വ​രി​ൽ 252 ആ​ണ്‍​കു​ട്ടി​ക​ളും 511 പെ​ണ്‍​കു​ട്ടി​ക​ളു​മാ​ണ്.ഗ​വ​ണ്‍​മെ​ന്‍റ് സ്കൂ​ളു​ക​ളി​ൽ 74 കു​ട്ടി​ക​ൾ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി. 18 ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും 56 പെ​ണ്‍​കു​ട്ടി​ക​ൾ​ക്കു​മാ​ണ് എ ​പ്ല​സ്. എ​യ്ഡ​ഡ് മേ​ഖ​ല​യി​ൽ 838 കു​ട്ടി​ക​ൾ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി.
280 ആ​ണ്‍​കു​ട്ടി​ക​ളും 558 പെ​ണ്‍​കു​ട്ടി​ക​ളു​മാ​ണ് എ​യ്ഡ​ഡ് മേ​ഖ​ല​യി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സി​ന് അ​ർ​ഹ​രാ​യ​ത്.
ഗ​വ​ണ്‍​മെ​ന്‍റ് അം​ഗീ​കൃ​ത അ​ണ്‍​എ​യ്ഡ​ഡ് മേ​ഖ​ല​യി​ൽ 107 കു​ട്ടി​ക​ളാ​ണ് എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി​യ​ത്. ഇ​വ​രി​ൽ 39 ആ​ണ്‍​കു​ട്ടി​ക​ളും 77 പെ​ണ്‍​കു​ട്ടി​ക​ളു​മു​ണ്ട്.