ഡോ​ക്ട​ര്‍​മാ​രെ ആ​ദ​രി​ച്ചു ‌
Wednesday, July 1, 2020 10:16 PM IST
കുന്നന്താനം: പത്തനംതിട്ട ജില്ലാ പ​ഞ്ചാ​യ​ത്തും കു​ന്ന​ന്താ​നം ഗ്രാ​മ പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യിഡോ​ക്ടേ​ഴ്‌​സ് ദി​ന​ത്തി​ല്‍ ഡോ​ക്ട​ര്‍​മാ​രെ ആ​ദ​രി​ച്ചു. കു​ന്ന​ന്താ​നം പ​ഞ്ചാ​യ​ത്തി​ലെ അ​ലോ​പ്പ​തി, ആ​യു​ര്‍​വേ​ദം, ഹോ​മി​യോ, മൃ​ഗ ഡോ​ക്ട​ര്‍​മാ​രെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.‌ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​കെ. രാ​ധാ​കൃ​ഷ്ണ​ക്കു​റു​പ്പി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​സ്.​വി. സു​ബി​ന്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കു​ന്ന​ന്താ​നം പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​ര്‍ ര​ശ്മി ആ​ര്‍. നാ​യ​ര്‍ ആ​യു​ര്‍​വേ​ദ ഡോ​ക്ട​ര്‍ വി​നീ​ത എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഹോ​മി​യോ, മൃ​ഗ ഡോ​ക്ട​ര്‍​മാ​രെ സി​സ്‌​പെ​ന്‍​സ​റി​ക​ളി​ലു​മെ​ത്തി ആ​ദ​രി​ച്ചു. ‌ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ​സ്. ശ്രീ​ലേ​ഖ, ഷി​നി കെ. ​പി​ള്ള, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​എ​ന്‍. ശാ​ന്ത​മ്മ, അം​ഗ​ങ്ങ​ളാ​യ ജി. ​ശ​ശി​കു​മാ​ര്‍, ശ്രീ​ദേ​വി സ​തീ​ഷ് ബാ​ബു, ഗ്രേ​സി​മാ​ത്യു, റാ​ണി ബാ​ബു, പി. ​ടി. സു​ബാ​ഷ്, ബാ​ബു കൂ​ട​ത്തി​ല്‍, ടി. ​ആ​ര്‍. രാ​ജു, ഷാ​ജ​ഹാ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌