ഒ​രു ത​വ​ണ നെ​ഗ​റ്റീ​വാ​യ ഒ​ന്പ​തു പേ​രെ കൂ​ടി ഡി​സ്ചാ​ർ​ജ് ചെ​യ്തു ‌; രോ​ഗ​മു​ക്തി വേ​ഗ​ത്തി​ലാ​കും
Wednesday, July 1, 2020 10:20 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് പോ​സി​റ്റീ​വാ​യ​വ​രി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഒ​രു ത​വ​ണ നെ​ഗ​റ്റീ​വാ​യ​വ​രെ ആ​ശു​പ​ത്രി​യി​ൽ നി​ന്നു ഡി​സ്ചാ​ർ​ജ് ചെ​യ്യാ​മെ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ങ്ങി. ഇ​തോ​ടെ ജി​ല്ല​യി​ൽ ഇ​ന്ന​ലെ രാ​ത്രി മു​ത​ൽ​ക്ക് കൂ​ടു​ത​ൽ പേ​രെ ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്നു വീ​ടു​ക​ളി​ലേ​ക്കു മാ​റ്റി​ത്തു​ട​ങ്ങി.

ഒ​രു ത​വ​ണ നെ​ഗ​റ്റീ​വാ​യ ഒ​ന്പ​തു​പേ​ർ ഇ​ന്ന​ലെ വൈ​കു​ന്നേ​രം വ​രെ ആ​ശു​പ​ത്രി​ക​ളി​ലു​ണ്ടാ​യി​രു​ന്നു. ഇ​വ​ർ ഏ​ഴു​ദി​വ​സം കൂ​ടി വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തോ​ടെ ഡി​സ്ചാ​ർ​ജ് ചെ​യ്യു​ന്ന​തി​ന് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​ന്നു മു​ത​ൽ കൂ​ടു​ത​ൽ​പേ​രെ ഇ​ത്ത​ര​ത്തി​ൽ ഡി​സ്ചാ​ർ​ജ് ചെ​യ്യു​ന്ന​തോ​ടെ ആ​ശു​പ​ത്രി​ക​ളി​ലെ തി​ര​ക്ക് കു​റ​യ്ക്കാ​നു​മാ​കും.‌

നേ​ര​ത്തെ തു​ട​ർ​ച്ച​യാ​യ ര​ണ്ടു ഫ​ല​ങ്ങ​ൾ നെ​ഗ​റ്റീ​വാ​യെ​ങ്കി​ൽ മാ​ത്ര​മേ ആ​ശു​പ​ത്രി​യി​ൽ നി​ന്നു ഡി​സ്ചാ​ർ​ജ് ചെ​യ്യു​മാ​യി​രു​ന്നു​ള്ളൂ. ജി​ല്ല​യി​ൽ ത​ന്നെ പ​ല കേ​സു​ക​ളി​ലും ആ​ദ്യ ത​വ​ണ നെ​ഗ​റ്റീ​വാ​യ​വ​ർ പി​ന്നീ​ട് പോ​സി​റ്റീ​വാ​യി കാ​ണ​പ്പെ​ട്ടു. എ​ന്നാ​ൽ ഇ​ത്ത​രം പോ​സി​റ്റീ​വ് കേ​സു​ക​ൾ മ​റ്റു​ള്ള​വ​രി​ലേ​ക്ക് രോ​ഗം പ​ട​ർ​ത്തി​ല്ലെ​ന്ന് ഐ​സി​എം​ആ​ർ നി​ഗ​മ​ന​ത്തി​ലെ​ത്തി​യി​ട്ടു​ണ്ട്. ഇ​ക്കാ​ര​ണ​ത്താ​ലാ​ണ് മാ​ർ​ഗ​നി​ർ​ദേ​ശം അം​ഗീ​ക​രി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ‌‌