റെ​യി​ൽ​വേ​ സ്റ്റേ​ഷ​ൻ റോ​ഡി​ന് 90 ല​ക്ഷ​ത്തി​ന് ഭ​ര​ണാ​നു​മ​തി
Thursday, July 2, 2020 10:23 PM IST
തി​രു​വ​ല്ല: മ​ല്ല​പ്പ​ള്ളി റോ​ഡി​ലെ ചി​ല​ങ്ക ജം​ഗ്ഷ​നി​ൽ നി​ന്നും റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡു വ​ഴി, ടി​കെ റോ​ഡി​ലെ വൈ​എം​സി​എ ജം​ഗ്ഷ​നി​ലെ​ത്തു​ന്ന പി​ഡ​ബ്ല്യു​ഡി റോ​ഡ് ബി​എം ആ​ൻ​ഡ് ബി​സി ടാ​റിം​ഗ് ന​ട​ത്തു​ന്ന​തി​ന് ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 90 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച് ഭ​ര​ണാ​നു​മ​തി​യാ​യ​താ​യി മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ അ​റി​യി​ച്ചു.
റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ൽ ബൈ​പാ​സ് ക​ട​ന്നു പോ​കു​ന്ന നാ​ൽ​ക്ക​വ​ല​യി​ൽ അ​പ​ക​ട​സാ​ധ്യ​ത കൂ​ടു​ത​ലാ​യ​തി​നാ​ൽ പ്ര​സ്തു​ത സ്ഥ​ല​ത്ത് അ​മി​ത വേ​ഗ​ത നി​യ​ന്ത്രി​ക്കു​ന്ന​തി​ന് അ​നു​വ​ദ​നീ​യ​മാ​യ വി​ധ​ത്തി​ൽ ഹം​ബു​ക​ൾ സ്ഥാ​പി​ച്ചാ​യി​രി​ക്കും പ​ണി​ക​ൾ ന​ട​ത്തു​ക.
തി​രു​വ​ല്ല - മ​ല്ല​പ്പ​ള്ളി റോ​ഡി​ലെ മാ​ർ​ത്തോ​മ്മാ അ​ക്കാ​ഡ​മി ജം​ഗ്ഷ​നി​ൽ നി​ന്നും റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ മു​ന്നി​ൽ കൂ​ടി വൈ​എം​സി​എ ക​വ​ല​യി​ൽ എ​ത്തു​ന്ന വി​ധ​ത്തി​ലാ​യി​രു​ന്നു ആ​ദ്യ നി​ർ​ദേ​ശം എ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ മു​ൻ​വ​ശം 10 മീ​റ്റ​ർ വീ​തി​യി​ൽ റോ​ഡ് നി​ർ​മി​ക്കു​ന്ന​തി​ന് റെ​യി​ൽ​വേ അ​ധി​കാ​രി​ക​ളി​ൽ നി​ന്ന് ഭൂ​മി ല​ഭ്യ​മാ​ക്കി എം​പി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് പ്ര​സ്തു​ത ഭാ​ഗം പു​ന​രു​ദ്ധ​രി​ച്ചു കൊ​ള്ളാ​മെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി അ​റി​യി​ച്ച​തു കൊ​ണ്ടാ​ണ് നി​ർ​ദേ​ശം ഭേ​ദ​പ്പെ​ടു​ത്തി ചി​ല​ങ്ക ജം​ഗ​ഷ​ൻ മു​ത​ൽ വൈ​എം​സി​എ ജം​ഗ്ഷ​ൻ വ​രെ​യാ​യി പ​ണി​ക​ൾ ഏ​റ്റെ​ടു​ക്കു​ന്ന​തെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.
ന​ല്ല വീ​തി​യി​ൽ പ്ര​സ്തു​ത റോ​ഡു കൂ​ടി ബി​എം ആ​ൻ​ഡ് ബി​സി ടാ​റിം​ഗ് ന​ട​ത്തി​യ​തി​ന് ശേ​ഷം, ബൈ​പാ​സി​ന്‍റെ സാ​ധ്യ​ത​ക​ൾ കൂ​ടി ഉ​പ​യോ​ഗി​ച്ച് ട്രാ​ഫി​ക് പ​രി​ഷ്കാ​ര​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​ൻ മു​നി​സി​പ്പാ​ലി​റ്റി​യു​മാ​യി ആ​ലോ​ചി​ച്ച് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് മാ​ത്യു ടി. ​തോ​മ​സ് പ​റ​ഞ്ഞു.