ഗി​രീ​ഷി​നും കു​ടും​ബ​ത്തി​നും വീ​ടാ​യി
Saturday, July 4, 2020 10:25 PM IST
പ​ത്ത​നം​തി​ട്ട: സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക ഡോ. ​എംഎ​സ്. സു​നി​ല്‍ ഭ​വ​ന ര​ഹി​ത​ര്‍​ക്ക് പ​ണി​തു ന​ല്‍​കു​ന്ന 173 - മ​ത്തെ വീ​ട് പ​ത്ത​നാ​പു​രം മെ​തു​കു​മ്മെ​ല്‍ ഗ്രീ​ഷ്മ ഭ​വ​ന​ത്തി​ല്‍ ഗി​രീ​ഷി​നും കു​ടും​ബ​ത്തി​നു​മാ​യി ല​ഭി​ച്ചു. വി​ദേ​ശ മ​ല​യാ​ളി​യാ​യ ജോ​മോ​ന്‍റെ സ​ഹാ​യ​ത്താ​ല്‍ നി​ര്‍​മി​ച്ചു ന​ല്‍​കി​യ വീ​ടി​ന്‍റെ താ​ക്കോ​ല്‍ ദാ​ന​വും ഉ​ദ്ഘാ​ട​ന​വും കെ. ​ബി. ഗ​ണേ​ഷ്‌​കു​മാ​ര്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.
വ​ർ​ഷ​ങ്ങ​ളാ​യി അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത ഷെ​ഡി​ലാ​യി​രു​ന്നു ന​ട്ടെ​ല്ലി​ന് അ​ക​ല്‍​ച്ച മൂ​ലം കാ​ലി​ന്‍റെ സ്വാ​ധീ​നം ന​ഷ്ട​പ്പെ​ട്ട ഗി​രീ​ഷ് ത​ന്‍റെ ഭാ​ര്യ​യോ​ടും ര​ണ്ടു പെ​ണ്‍​കു​ഞ്ഞു​ങ്ങ​ളോ​ടു​മൊ​പ്പം താ​മ​സം.

ഡോ. ​എം. എ​സ്. സു​നി​ല്‍ വി​ദേ​ശ മ​ല​യാ​ളി​യാ​യ ജോ​മോ​ന്‍ ന​ല്‍​കി​യ മൂ​ന്ന​ര ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് ര​ണ്ടു മു​റി​ക​ളും ഹാ​ളും അ​ടു​ക്ക​ള​യും ശു​ചി​മു​റി​യും സി​റ്റൗ​ട്ടും അ​ട​ങ്ങി​യ 600 ച​തു​ര​ശ്ര അ​ടി വ​ലി​പ്പ​മു​ള്ള വീ​ട് നി​ര്‍​മി​ച്ചു ന​ല്‍​കു​ക​യാ​യി​രു​ന്നു. ച​ട​ങ്ങി​ല്‍ ലി​ന്‍​സി വ​ര്‍​ഗീ​സ്, സ​ജി കു​മാ​ര്‍, എ.​താ​ജു​ദീ​ന്‍, കെ. ​പി. ജ​യ​ലാ​ല്‍, സ​ന്തോ​ഷ് എം. ​സാം, അ​മ്പി​ളി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.