പൊ​തു​ഇ​ട​ങ്ങ​ളി​ല്‍ ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​ന് ടി​വി: പു​ളി​ക്കീ​ഴ് ബ്ലോ​ക്കി​ല്‍ പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി
Saturday, July 4, 2020 10:27 PM IST
തി​രു​വ​ല്ല: സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പൊ​തു​ഇ​ട​ങ്ങ​ളി​ല്‍ ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​ന് ടെ​ലി​വി​ഷ​ന്‍ സ്ഥാ​പി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ പു​ളി​ക്കീ​ഴ് ബ്ലോ​ക്ക്ത​ല ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​ല്‍ മാ​ത്യു റ്റി. ​തോ​മ​സ് എം​എ​ല്‍​എ ക്ല​സ്റ്റ​ര്‍ റി​സോ​ഴ്‌​സ് സെ​ന്‍റ​റി​ലെ പ്ര​ഥ​മാ​ധ്യാ​പ​ക​ന് ടി​വി കൈ​മാ​റി നി​ര്‍​വ​ഹി​ച്ചു.

തി​രു​വ​ല്ല ബി​ആ​ര്‍​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ടെ​ലി​വി​ഷ​ന്‍ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​ത്. വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തി​രു​വ​ല്ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ അ​ര്‍​ഹ​രാ​യ അ​ഞ്ച് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ന​ല്‍​കു​ന്ന ടെ​ലി​വി​ഷ​നു​ക​ളു​ടെ വി​ത​ര​ണ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ സാം ​ഈ​പ്പ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യോ​ഗ​ത്തി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സൂ​സ​മ്മ പൗ​ലോ​സ്, ഈ​പ്പ​ന്‍ കു​ര്യ​ന്‍, ക​ട​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷി​ബു വ​ര്‍​ഗീ​സ്, പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ രാ​ജേ​ഷ് എ​സ്. വ​ള്ളി​ക്കോ​ട്, തി​രു​വ​ല്ല വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ഓ​ഫീ​സ​ര്‍ പി. ​ആ​ര്‍. പ്ര​സീ​ന, ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ വി. ​കെ. മി​നി കു​മാ​രി, ബി​പി​സി ആ​ര്‍. രാ​ഗേ​ഷ്, വ്യ​വ​സാ​യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ജ​യ​കു​മാ​ര്‍, സ്വ​പ്ന ദാ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.