ബി​രി​യാ​ണി ച​ല​ഞ്ച് കൂ​പ്പ​ൺ വി​ത​ര​ണോ​ദ്ഘാ​ട​നം ‌
Sunday, July 5, 2020 10:26 PM IST
‌കോ​ഴ​ഞ്ചേ​രി: എ​ഐ​വൈ​എ​ഫ് മ​ല്ല​പ്പു​ഴ​ശേ​രി മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് പ​ണം ക​ണ്ടെ​ത്തു​ ന്ന​തി​നാ​യി 12 ന് ​ന​ട​ക്കു​ന്ന ബി​രി​യാ​ണി ച​ല​ഞ്ചി​ന് മു​ന്നോ​ടി​യാ​യി​യു​ള്ള കൂ​പ്പ​ണ്‍ വി​ത​ര​ണോ​ദ്ഘാ​ട​നം നടത്തി.
മു​ന്‍ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി രാ​മ​ച​ന്ദ്ര​ന്‍റെ ഭാ​ര്യ ര​മ​ണി​ക്ക് കൂപ്പൺ ന​ല്‍​കി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം. ​കെ. സ​ജി ഉദ്ഘാട നം നി​ര്‍​വ​ഹി​ച്ചു. ‌
ജി​ല്ലാ ക​മ്മി​റ്റി​യം​ഗം അ​ബ്ദു​ള്‍ ഷു​ക്കൂ​ര്‍, എ​ഐ​വൈ​എ​ഫ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സു​ഹാ​സ്, പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ദാ​മോ​ദ​ര​ന്‍, ശ്യാ​മാ​ശി​വ​ന്‍, മ​ണ്ഡ​ലം ക​മ്മി​റ്റി​യം​ഗം തോ​മ​സ് യേ​ശു​ദാ​സ്, സാ​ലി തോ​മ​സ്, ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി ദി​വാ​ക​ര​ന്‍, ലോ​ക്ക​ല്‍ ക​മ്മി​റ്റി​യം​ഗം സു​രേ​ഷ്, രാ​ജ​ന്‍ മാ​ളി​യേ​ക്ക​ല്‍, സ​ന്തോ​ഷ് ക​ണ്ണം​പു​ഞ്ച, രാ​ഹു​ല്‍ കാ​ഞ്ഞി​ര​വേ​ലി, ഷി​ജു ഓ​ന്തേ​കാ​ട്, അ​ജി​ത് കു​റു​ന്താ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.‌‌