ക്വാ​റ​ന്‍റൈ​ൻ ലം​ഘി​ച്ച​തി​ന് കേ​സ് ‌
Sunday, July 5, 2020 10:27 PM IST
പ​ത്ത​നം​തി​ട്ട: പ​ന്ത​ളം മ​ങ്ങാ​ര​ത്ത് ക്വാ​റ​ന്‍റൈ​ൻ ലം​ഘ​ന​ത്തി​ന് 50 കാ​ര​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.‌
ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ര്‍​ക്ക് കി​ട്ടി​യ വി​വ​ര​മ​നു​സ​രി​ച്ചാ​ണ് കേ​സെ​ടു​ത്ത​ത്. കു​വൈ​റ്റി​ല്‍ നി​ന്നു​വ​ന്ന മ​ങ്ങാ​രം സ്വ​ദേ​ശി​യാ​യ ഇ​യാ​ളോ​ടെ ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ക്വാ​റ​ന്‍റൈ​നീ​ല്‍ പോ​കാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശി​ച്ചു​വെ​ങ്കി​ലും ഇ​യാ​ള്‍ അ​തി​നു ത​യാ​റാ​കാ​തെ വീ​ട്ടി​ല്‍ ക​ഴി​യു​ക​യും എ​ന്നാ​ല്‍ റൂം ​ക്വാ​റ​ന്‍റൈ​നി​ല്‍ തു​ട​രാ​തെ പു​റ​ത്തി​റ​ങ്ങി ന​ട​ക്കു​ക​യും ചെ​യ്ത​ത​റി​ഞ്ഞ ബീ​റ്റ് ഓ​ഫീ​സ​ര്‍ പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​റെ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ജി​ല്ല​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു​ണ്ടെ​ന്നും ഇ​തി​നെ​തി​രെ ക​ര്‍​ശ​ന നി​യ​മ ന​ട​പ​ടി​ക​ള്‍ തു​ട​ര്‍​ന്നും കൈ​ക്കൊ​ള്ളു​മെ​ന്നും ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി വ്യ​ക്ത​മാ​ക്കി.‌
വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ക്വാ​റ​ന്‍റൈ​നീ​ല്‍ ക​ഴി​യാ​ന്‍ നി​ര്‍​ദേ​ശി​ക്ക​പ്പെ​ട്ട​വ​ര്‍ ലം​ഘി​ക്കു​ന്ന സം​ഭ​വ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു​ണ്ട്. ജ​ന​മൈ​ത്രി പോ​ലീ​സ് ബീ​റ്റ് ഓ​ഫീ​സ​ര്‍​മാ​ര്‍ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ള്ള​താ​യി ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. നേ​രി​ട്ടും അ​ല്ലാ​തെ​യും ഇ​വ​രെ നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ പ​ക​ര്‍​ച്ച​വ്യാ​ധി ത​ട​യ​ല്‍ നി​യ​മ​ത്തി​ലെ നി​ര്‍​ദി​ഷ്ട​വ​കു​പ്പു​ക​ള്‍ കൂ​ട്ടി​ച്ചേ​ര്‍​ത്ത് കേ​സെ​ടു​ക്കും.‌
ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​ന​ങ്ങ​ള്‍​ക്കു കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു​വ​രു​ന്ന​താ​യും ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു. ഇ​ന്ന​ലെ 18 കേ​സു​ക​ള്‍ എ​ടു​ത്തു. 17 പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും, ആ​റു വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. മാ​സ്‌​ക് ധ​രി​ക്കാ​ത്ത​തി​ന് 50 പേ​ര്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി. ‌