മൂ​ന്നു​പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്, രോ​ഗ​മു​ക്തി 27 പേ​ർ​ക്ക് ‌‌
Sunday, July 5, 2020 10:27 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ മൂ​ന്നു പേ​ർ​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ 355 പേ​രി​ൽ ജി​ല്ല​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 159 പേ​ർ ചി​കി​ത്സ​യി​ലാ​ണ്. രോ​ഗ​മു​ക്തി നേ​ടി​യി​ട്ടു​ള്ള​ത് 196 പേ​രാ​ണ്.

ഇ​ന്ന​ലെ 27 പേ​ർ ആ​ശു​പ​ത്രി വി​ട്ടു.‌

ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച മൂ​ന്നു​പേ​രും വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ​വ​രാ​ണ്. ഇ​വ​രി​ൽ പ​ന്ത​ളം സ്വ​ദേ​ശി​നി (43) സൗ​ദി​യി​ൽ​നി​ന്നും ക​രി​പ്പൂ​ര് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ക​യും അ​വി​ടെ​നി​ന്ന് നേ​രെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച​യാ​ളാ​ണ്.‌
ക​ഴി​ഞ്ഞ ജൂ​ണ്‍ 27ന് ​കു​വൈ​റ്റി​ൽ നി​ന്നും എ​ത്തി​യ ഏ​റ​ത്ത്, വ​യ​ല സ്വ​ദേ​ശി (35), 23ന് ​കു​വൈ​റ്റി​ൽ നി​ന്നു​മെ​ത്തി​യ ഏ​ഴം​കു​ളം സ്വ​ദേ​ശി (39) എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച മ​റ്റു​ള്ള​വ​ർ.നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രി​ൽ 148 പേ​ർ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി, റാ​ന്നി മേ​നാം​തോ​ട്ടം, പ​ന്ത​ളം അ​ർ​ച്ച​ന കോ​വി​ഡ് ഒ​ന്നാം​നി​ര ചി​കി​ത്സാ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്. ആ​റു​പേ​ർ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്, മൂ​ന്നു​പേ​ർ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ്, ര​ണ്ടു​പേ​ർ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്.‌
കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വു​മാ​യി 176 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ഐ​സൊ​ലേ​ഷ​നി​ലാ​ണ്.‌
പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ 70, കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ 14, അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ മൂ​ന്ന്, റാ​ന്നി മേ​നാം​തോ​ട്ടം സി​എ​ഫ്എ​ൽ​ടി​സി​യി​ൽ 59, പ​ന്ത​ളം അ​ർ​ച്ച​ന സി​എ​ഫ്എ​ൽ​ടി​സി​യി​ൽ 21 എ​ന്നി​ങ്ങ​നെ​യാ​ണ് ഐ​സൊ​ലേ​ഷ​നി​ലു​ള്ള​വ​രു​ടെ എ​ണ്ണം. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ഒ​ന്പ​തു പേ​രും ഐ​സൊ​ലേ​ഷ​നി​ലാ​ണ്. ഇ​ന്ന​ലെ പു​തു​താ​യി ഒ​ന്പ​തു പേ​രെ ഐ​സൊ​ലേ​ഷ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ‌

‌നി​രീ​ക്ഷ​ണ​ത്തി​ൽ 5548 ആ​ളു​ക​ൾ ‌

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ വി​വി​ധ​ത​ല​ങ്ങ​ളി​ലാ​യി 5548 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ. വി​വി​ധ കേ​സു​ക​ളി​ലെ സ​ന്പ​ർ​ക്ക​ക്കാ​രാ​യി 178 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.‌
ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും തി​രി​ച്ചെ​ത്തി​യ 2783 പേ​രും വി​ദേ​ശ​ത്തു​നി​ന്നും തി​രി​ച്ചെ​ത്തി​യ 2589 പേ​രും നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. വി​ദേ​ശ​ത്തു​നി​ന്നും ഇ​ന്ന​ലെ തി​രി​ച്ചെ​ത്തി​യ 196 പേ​രും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള 172 പേ​രും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ‌
136 കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലാ​യി 1497 പേ​ർ താ​മ​സി​ക്കു​ന്നു​ണ്ട്. ‌

‌ഇ​ന്ന​ലെ സ്ര​വ​ ശേ​ഖ​ര​ണ​മു​ണ്ടാ​യി​ല്ല, ഇ​നി ല​ഭി​ക്കാ​ൻ 853 ഫ​ല​ങ്ങ​ൾ ‌

‌പ​ത്ത​നം​തി​ട്ട: സ്ര​വ ശേ​ഖ​ര​ണ​ത്തി​നാ​യി ഇ​ന്ന​ലെ ലാ​ബു​ക​ൾ പ്ര​വ​ർ​ത്തി​ച്ചി​ല്ല.
അ​ടി​യ​ന്ത​ര സ്ര​വ ശേ​ഖ​ര​ണം ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്കാ​യി സാ​ന്പി​ളു​ക​ൾ അ​യ​ച്ചി​ട്ടി​ല്ല.
നേ​ര​ത്തെ അ​യ​ച്ച സ്ര​വ സാ​ന്പി​ളു​ക​ളി​ൽ ഇ​നി ല​ഭി​ക്കാ​നു​ള്ള​ത് 853 ഫ​ല​ങ്ങ​ളാ​ണ്.
ഇ​ന്ന​ലെ ര​ണ്ട് പോ​സി​റ്റീ​വു​ക​ൾ​ക്കൊ​പ്പം 327 നെ​ഗ​റ്റീ​വ് ഫ​ല​ങ്ങ​ൾ കൂ​ടി ല​ഭി​ച്ചു.‌
ഇ​തു​വ​രെ ജി​ല്ല​യി​ൽ നി​ന്നും 16145 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ള​ള​ത്. ‌