വി​ജ​യി​ക​ൾ​ക്കു​ള്ള ആ​ദ​രി​ക്ക​ൽ ച​ട​ങ്ങുകൾ നി​രോ​ധി​ച്ചു
Tuesday, July 7, 2020 10:42 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ്-19 അ​തീ​വ ജാ​ഗ്ര​ത​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​വ​രു​ടെ ഉ​ന്ന​ത​വി​ജ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ല്‍​കു​ന്ന ആ​ശം​സാ ച​ട​ങ്ങു​ക​ള്‍, അ​നു​മോ​ദ​ന ച​ട​ങ്ങു​ക​ള്‍, സ​മ്മാ​ന​ദാ​നം, പൊ​ന്നാ​ട അ​ണി​യി​ക്ക​ല്‍, പൂ​മാ​ല​യും ബൊ​ക്ക​യും കൊ​ടു​ത്തു​കൊ​ണ്ടു​ള്ള സ്വീ​ക​ര​ണ​ങ്ങ​ള്‍ മു​ത​ലാ​യ​വ ദു​ര​ന്ത​നി​വാ​ര​ണ നി​യ​മം 2005 സെ​ക്ഷ​ന്‍ 34 പ്ര​കാ​രം നി​രോ​ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വാ​യി. ജി​ല്ല​യി​ല്‍ കോ​വി​ഡ്-19 സ​മൂ​ഹ​വ്യാ​പ​ന സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് വി​വി​ധ ദു​ര​ന്ത​പ്ര​തി​രോ​ധ പ്ര​തി​ക​ര​ണ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കോ​വി​ഡ് വ്യാ​പ​ന സാ​ധ്യ​ത ത​ട​യു​ന്ന​തി​നാ​യി ക​ണ്ടെ​യ്‌​ന്‍​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.