പ​ത്ത​നം​തി​ട്ട​യി​ൽ നാ​ലും തി​രു​വ​ല്ല​യി​ൽ മൂ​ന്നും കു​ള​ന​ട​യി​ൽ ഒ​രു വാ​ർ​ഡും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ
Tuesday, July 7, 2020 10:42 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​ത്തി​ലെ ബേ​ക്ക​റി ഉ​ട​മ​യും മു​സ്്് ലിം​ലീ​ഗ് വി​ദ്യാ​ർ​ഥി വി​ഭാ​ഗം ജി​ല്ലാ നേ​താ​വു​മാ​യ 22 കാ​ര​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ലെ നാ​ല് വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി (ഹോട്ട്സ്പോട്ട്) പ്ര​ഖ്യാ​പി​ച്ചു.
ഉ​റ​വി​ടം വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ങ്കി​ലും ഇ​യാ​ളു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക വി​പു​ല​മാ​ണെ​ന്നു ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ന​ഗ​ര​ത്തി​ലെ 13 (കു​ല​ശേ​ഖ​ര​പ​തി), 21 (കു​ന്പ​ഴ വെ​സ്റ്റ്), 22 (ചു​ട്ടി​പ്പാ​റ ഈ​സ്റ്റ്), 23 (ചു​ട്ടി​പ്പാ​റ) വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​തു സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്ട​റു​ടെ ശി​പാ​ർ​ശ സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി അം​ഗീ​ക​രി​ച്ചു.
തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യി​ൽ 28, 33 വാ​ർ​ഡു​ക​ളും കു​ള​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 14 ാം ന​ന്പ​ർ വാ​ർ​ഡും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി. തി​രു​വ​ല്ല​യി​ൽ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു പ​ച്ച​ക്ക​റി​യു​മാ​യി വ​ന്ന പി​ക്ക​പ്പ് വാ​ൻ ഡ്രൈ​വ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലും കു​ള​ന​ട​യി​ൽ സ​മീ​പ​പ്ര​ദേ​ശ​മാ​യ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ പു​ന്ത​ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യാ​പാ​രി​യു​ടെ സ​ന്പ​ർ​ക്കം ക​ണ​ക്കി​ലെ​ടു​ത്തു​മാ​ണ് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളു​ടെ പ്ര​ഖ്യാ​പ​നം. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​കും. വാ​ഹ​ന​ഗ​താ​ഗ​തം അ​ട​ക്കം നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ പു​റ​ത്തി​റ​ങ്ങാ​ൻ അ​നു​വാ​ദ​മി​ല്ല. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ​ക്കു മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്ത​നാ​നു​മ​തി. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ അ​ട​ക്കം അ​ട​ച്ചി​ടും.
ക​ഴി​ഞ്ഞ ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ൽ ന​ട​ന്ന സ​ർ​വൈ​ല​ൻ​സ് പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് വി​ദ്യാ​ർ​ഥി നേ​താ​വി​ന്‍റെ​യും സ്ര​വം ശേ​ഖ​രി​ച്ച് അ​യ​ച്ച​ത്.
തൊ​ണ്ട​വേ​ദ​ന​യു​മാ​യി ത​ലേ​ന്നു രാ​ത്രി ന​ഗ​ര​ത്തി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വി​ദ്യാ​ർ​ഥി നേ​താ​വ് ചി​കി​ത്സ തേ​ടി​യി​രു​ന്നു. കു​റ​വു​ണ്ടാ​കാ​തെ വ​ന്ന​പ്പോ​ൾ ര​ണ്ടി​ന് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തു​ക​യാ​യി​രു​ന്നു. ഒ​പി​യി​ൽ നി​ന്നു​ള്ള നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ ്സ്ര​വ സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് അ​യ​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.
ഇ​ന്നു രാ​വി​ലെ മു​ത​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ പ​രി​ശോ​ധ​ന​ക​ൾ അ​ട​ക്കം ആ​രം​ഭി​ക്കും. വി​ദ്യാ​ർ​ഥി നേ​താ​വ് സ​ഞ്ച​രി​ച്ച പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ൽ ഇ​ന്ന​ലെ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി.

തി​രു​വ​ല്ല​യി​ൽ

തി​രു​വ​ല്ല മാ​ർ​ക്ക​റ്റി​ൽ ക​ഴി​ഞ്ഞ ര​ണ്ടി​ന് ക​ന്പ​ത്തു​നി​ന്ന് പി​ക്ക​പ്പ് വാ​നി​ൽ പ​ച്ച​ക്ക​റി എ​ത്തി​ച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. കൂ​ട​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ ഇ​യാ​ൾ സ്ര​വം ന​ൽ​കി​യ​ശേ​ഷം മ​ട​ങ്ങി​യി​രു​ന്നു. കോ​വി​ഡ് പോ​സി​റ്റീ​വാ​യ വി​വ​രം ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്.
ന​ഗ​ര​സ​ഭ കാ​ര്യാ​ല​യ​ത്തി​നു സ​മീ​പം രാ​മ​പു​രം മാ​ർ​ക്ക​റ്റി​ലെ മൂ​ന്നു ക​ട​ക​ൾ, കാ​വും​ഭാ​ഗം, മ​ണി​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലെ വ​ഴി​യോ​ര പ​ച്ച​ക്ക​റി ക​ട​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​യാ​ൾ പ​ച്ച​ക്ക​റി എ​ത്തി​ച്ച​ത്. പ​ച്ച​ക്ക​റി വ്യാ​പാ​രം ന​ട​ത്തു​ന്ന​വ​ർ, ചു​മ​ട്ടു തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​രാ​ണ് പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള​ത്. ഇ​വ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​യി. ന​ഗ​ര​സ​ഭ ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ലെ ക​ട​ക​ളും​അ​ട​പ്പി​ച്ചു. ന​ഗ​ര​സ​ഭ​യി​ലെ 28, 33 വാ​ർ​ഡു​ക​ളി​ലാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ.
ക​ഴി​ഞ്ഞ ര​ണ്ടു മു​ത​ൽ ഈ ​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും പ​ച്ച​ക്ക​റി, വ​ഴി​യോ​ര ക​ട​ക​ളി​ൽ നി​ന്നും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യ​വ​രും അ​വ​രു​മാ​യി നേ​രി​ട്ട് സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രും സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. രോ​ഗ​വ്യാ​പ​ന​ത്തി​ന് സാ​ഹ​ച​ര്യ​മൊ​രു​ക്കി​യ കാ​വും​ഭാ​ഗ​ത്തെ അ​ന​ധി​കൃ​ത വ​ഴി​യോ​ര​ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​ന്ന​ലെ രാ​വി​ലെ പൊ​ളി​ച്ചു​നീ​ക്കി. തു​ട​ർ​ന്ന് കാ​വും​ഭാ​ഗം, രാ​മ​പു​രം ച​ന്ത എ​ന്നി​വി​ട​ങ്ങ​ളി​ൽ ഫ​യ​ർ​ഫോ​ഴ്സും ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗ​വും ചേ​ർ​ന്ന് അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി.
ചൊ​വ്വാ​ഴ്ച്ച ഫ​യ​ര്‍ ഫോ​ഴ്സും ന​ഗ​ര​സ​ഭ​യും ചേ​ര്‍​ന്ന് ക​ട​ക​ള്‍ അ​ണു​വി​മു​ക്ത​മാ​ക്കി​യി​രു​ന്നു. മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ പ​ങ്കെ​ടു​ത്ത മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ആ​ര്‍. ജ​യ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന അ​ടി​യ​ന്ത​ര യോ​ഗം, രോ​ഗം സ്ഥി​രീ​ക​രി​ച്ച ഡ്രൈ​വ​റു​മാ​യി നേ​രി​ട്ട് സ​മ്പ​ര്‍​ക്ക​ത്തി​ലാ​യ​വ​രി​ല്‍ തി​രി​ച്ച​റി​ഞ്ഞ​വ​രെ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ടി​യ​ന്ത​ര​മാ​യി ക്വാ​റ​ന്‍റൈ​നി​ല്‍ ആ​ക്കാ​ന്‍ ആ​രോ​ഗ്യ വ​കു​പ്പി​ന് നി​ര്‍​ദേ​ശം ന​ല്‍​കി.
നേ​രി​ട്ട് സ​മ്പ​ര്‍​ക്ക​മി​ല്ലാ​ത്ത സെ​ക്ക​ഡ​റി കോ​ണ്‍​ടാ​ക്റ്റ് ലി​സ്റ്റി​ല്‍ ഉ​ള്ള​വ​രെ ക​ണ്ടെ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്നു. യോ​ഗ​ത്തി​ല്‍ തി​രു​വ​ല്ല സ​ബ് ക​ള​ക്ട​ര്‍ ഡോ. ​വി​ന​യ്ഗോ​യ​ല്‍, മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ആ​ര്‍. ജ​യ​കു​മാ​ര്‍, ഡി​വൈ​എ​സ്പി രാ​ജ​പ്പ​ന്‍ , തി​രു​വ​ല്ല ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​അ​ജ​യ്മോ​ഹ​ന്‍, ഡോ. ​മാ​മ്മ​ന്‍ ചെ​റി​യാ​ന്‍, ഹെ​ല്‍​ത്ത് ഇ​ന്‍​പെ​ക്ട​ര്‍ അ​ജി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

കു​ള​ന​ട​യി​ൽ

ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ പു​ന്ത​ല​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച മ​ത്സ്യ​വ്യാ​പാ​രി​യു​ടെ സ​ന്പ​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കു​ള​ന​ട 14 -ാം വാ​ർ​ഡി​നെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​ക്കി​യ​ത്. മ​ത്സ്യ വ്യാ​പാ​രി​ക്ക് കു​ള​ന​ട​യി​ൽ വി​പു​ല​മാ​യ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യു​ണ്ട്. 16 പേ​രെ ഇ​ന്ന​ലെ​ത​ന്നെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ക​ഴി​ഞ്ഞ 25, 26 തീ​യ​തി​ക​ളി​ൽ ഇ​യാ​ൾ കു​ള​ന​ട​യി​ലെ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. ഇ​യാ​ളെ ചി​കി​ത്സി​ച്ച ജീ​വ​ന​ക്കാ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​യി. ഇ​യാ​ളെ​ത്തി​യ മാ​ന്തു​ക​യി​ലെ ബാ​ർ​ബ​ർ​ഷോ​പ്പും അ​ട​പ്പി​ച്ചു.