മോ​ഡ​ല്‍ റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ളി​ല്‍ പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നം
Thursday, July 9, 2020 10:08 PM IST
പ​ത്ത​നം​തി​ട്ട: വ​ട​ശേ​രി​ക്ക​ര​യി​ല്‍ ആ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് മാ​ത്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഗ​വ​ണ്‍​മെ​ന്‍റ് മോ​ഡ​ല്‍ റ​സി​ഡ​ന്‍​ഷ്യ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ 2020-21 അ​ധ്യ​യ​ന വ​ര്‍​ഷം പ്ല​സ് വ​ണ്‍ ഹ്യൂ​മാ​നി​റ്റീ​സ് കോ​ഴ്‌​സി​ല്‍ പ്ര​വേ​ശ​നം നേ​ടു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കു​ടും​ബ​വാ​ര്‍​ഷി​ക വ​രു​മാ​നം ഒ​രു ല​ക്ഷം രൂ​പ​യി​ല്‍ കു​റ​വു​ള്ള​വ​രാ​യി​രി​ക്ക​ണം അ​പേ​ക്ഷ​ക​ര്‍. ആ​കെ​യു​ള്ള സീ​റ്റു​ക​ളി​ല്‍ 70 ശ​ത​മാ​നം പ​ട്ടി​ക​വ​ര്‍​ഗ​ക്കാ​ര്‍​ക്കും 20 ശ​ത​മാ​നം പ​ട്ടി​ക​ജാ​തി​ക്കാ​ര്‍​ക്കും 10 ശ​ത​മാ​നം മ​റ്റ് പൊ​തു​വി​ഭാ​ഗ​ത്തി​നു​മാ​യി സം​വ​ര​ണം ചെ​യ്തി​ട്ടു​ണ്ട്. പ​ട്ടി​ക​ജാ​തി, മ​റ്റ് പൊ​തു​വി​ഭാ​ഗ​ത്തി​ലു​ള്ള അ​പേ​ക്ഷ​ക​രു​ടെ അ​ഭാ​വ​ത്തി​ല്‍ അ​വ പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ക്കാ​ര്‍​ക്ക് മാ​റ്റി ന​ല്‍​കും. അ​പേ​ക്ഷാ​ഫോ​റം സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലെ ഐ​റ്റി​ഡി പ്രോ​ജ​ക്ട് ഓ​ഫീ​സ്, ട്രൈ​ബ​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫീ​സ്, ട്രൈ​ബ​ല്‍ എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഓ​ഫീ​സ്, വ​ട​ശേ​രി​ക്ക​ര മോ​ഡ​ല്‍ റ​സി​ഡ​ന്‍​ഷ്യ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ല​ഭി​ക്കും. അ​ഡ്മി​ഷ​ന് വെ​യി​റ്റേ​ജ് ല​ഭി​ക്കു​വാ​ന്‍ അ​ര്‍​ഹ​ത​യു​ള്ള ഇ​ന​ങ്ങ​ളി​ല്‍ ല​ഭി​ച്ച സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, എ​സ്എ​സ്എ​ല്‍​സി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍​പ്പു ക​ള്‍ അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ര്‍​പ്പി​ക്ക​ണം.
സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​യും ജാ​തി, വ​രു​മാ​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​യും അ​സ​ല്‍ അ​ഡ്മി​ഷ​ന്‍ നേ​ടു​ന്ന സ​മ​യ​ത്ത് ഹാ​ജ​രാ​ക്ക​ണം. പ്ര​വേ​ശ​നം നേ​ടു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ഠ​ന​ത്തോ​ടൊ​പ്പം ഹോ​സ്റ്റ​ല്‍ സൗ​ക​ര്യം, ഭ​ക്ഷ​ണം, യൂ​ണി​ഫോം, നൈ​റ്റ് ഡ്ര​സ്, ചെ​രു​പ്പ് എ​ന്നി​വ​യും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 30.