പ​ത്ത​നം​തി​ട്ട​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച മൂ​വ​രു​ടെ​യും ഉ​റ​വി​ടം ഒ​രേ സ്ഥ​ല​ത്തെ​ന്ന് സൂ​ച​ന
Thursday, July 9, 2020 10:11 PM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച കു​ല​ശേ​ഖ​ര​പ​തി സ്വ​ദേ​ശി​ക​ളാ​യ മൂ​വ​രു​ടെ​യും രോ​ഗ​ത്തി​ന്‍റെ ഉ​റ​വി​ടം ഒ​രേ സ്ഥ​ല​ത്തു​നി​ന്നെ​ന്ന് സൂ​ച​ന. ആ​ദ്യം രോ​ഗം സ്ഥി​രീ​ക​രി​ച്ച വി​ദ്യാ​ർ​ഥി നേ​താ​വി​ന്‍റെ മു​ത്ത​ശി​യു​ടെ മ​ര​ണ​ത്തി​ന്‍റെ 40-ാം ദി​ന ച​ട​ങ്ങി​ൽ മൂ​വ​രും ഒ​ന്നി​ച്ചു പ​ങ്കെ​ടു​ത്തി​രു​ന്നു​വെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. സ​മീ​പ​ദി​വ​സ​ങ്ങ​ളി​ൽ മൂ​വ​രും ഒ​ന്നി​ച്ചു ക​ണ്ട​ത് ഇ​വി​ടെ​വ​ച്ചാ​ണ്. ഇ​വ​രി​ൽ ആ​രെ​ങ്കി​ലും നേ​ര​ത്തെ രോ​ഗ​വാ​ഹ​ക​രാ​യി​രു​ന്നു​വോ​യെ​ന്ന​ത് വ്യ​ക്ത​മ​ല്ല. ഇ​തേ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​രി​ൽ മ​റ്റാ​രെ​ങ്കി​ലു​മാ​ണോ രോ​ഗ​വാ​ഹ​ക​രാ​യു​ണ്ടാ​യ​തെ​ന്ന​തും സം​ശ​യ​ജ​ന​ക​മാ​ണ്.
മൂ​ന്നു​പേ​രു​ടെ​യും സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക വി​പു​ല​മെ​ങ്കി​ലും ഇ​വ​രി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രെ മു​ൻ​നി​ർ​ത്തി​യു​ള്ള പ​രി​ശോ​ധ​ന​ക​ൾ​ക്കാ​ണ് തു​ട​ക്കം കു​റി​ക്കു​ന്ന​ത്. കു​ന്പ​ഴ അ​ർ​ബ​ൻ പി​എ​ച്ച്സി കേ​ന്ദ്രീ​ക​രി​ച്ച് ഇ​ന്ന് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തും. പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലെ 108 പേ​രെ​യാ​ണ് ഇ​ന്നു പ​രി​ശോ​ധ​ന​ക​ൾ​ക്കു വി​ധേ​യ​മാ​ക്കു​ന്ന​ത്. ഇ​വ​രി​ൽ 31 പേ​ർ​ക്ക് പ്ര​ത്യ​ക്ഷ​ത്തി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ട്. ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യു​ടെ പ്രാ​ഥ​മി​ക ഫ​ലം ഇ​ന്നു​ത​ന്നെ ല​ഭ്യ​മാ​കും. തു​ട​ർ​ന്ന് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക​ൾ​ക്കു വി​ധേ​യ​മാ​ക്കാ​നാ​ണ് തീ​രു​മാ​നം.