കോ ​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ട്നാ​ല് ടി​വി​ക​ൾ സ​മ്മാ​നി​ച്ചു
Friday, July 10, 2020 9:57 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ളാ കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് മൈ​ല​പ്ര യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ൺ​ലൈ​ൻ പ​ഠ​ന സൗ​ക​ര്യം ഇ​ല്ലാ​ത്ത സ​മൂ​ഹ​ത്തി​ലെ നി​ർ​ധ​ന​രാ​യ നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ടെ​ലി​വി​ഷ​ൻ വി​ത​ര​ണോ​ദ്ഘാ​ട​നം ആ​ന്‍റോ ആ​ന്‍റ​ണി എം​പി നി​ർ​വ​ഹി​ച്ചു.
കേ​ര​ളാ കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യി​സ് ഫ്ര​ണ്ട് ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യി​ൽ നി​ന്നും കോ​ന്നി ബ്ലോ​ക്ക് മെം​ബ​ർ മാ​ത്യു തോ​മ​സ് ടെ​ലി​വി​ഷ​ൻ ഏ​റ്റു​വാ​ങ്ങി. യോ​ഗ​ത്തി​ൽ കേ​ര​ളാ കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ഷ്വാ മാ​ത്യു മു​ഖ്യ സ​ന്ദേ​ശം ന​ൽ​കി. ദേ​ശീ​യ കാ​യി​ക ബോ​ർ​ഡ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ലിം പി.​ചാ​ക്കോ, കേ​ര​ളാ കോ ​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് കോ​ന്നി താ​ലൂ​ക്ക് സെ​ക്ര​ട്ട​റി സു​ധീ​ഷ് റ്റി. ​നാ​യ​ർ, മൈ​ല​പ്രാ സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മ​തി​യം​ഗം സി.​എം. ജോ​ൺ, മൈ​ല​പ്രാ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ സാ​ജ​ൻ കോ​ശി, മേ​രി തോ​മ​സ്, സാ​ലി ജോ​ർ​ജ്, ഷാ​ജി ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.