ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത: ഡി​എം​ഒ ‌
Saturday, July 11, 2020 10:28 PM IST
പ​ത്ത​നം​തി​ട്ട: മു​നി​സി​പ്പ​ല്‍ പ്ര​ദേ​ശ​ത്ത് ഗു​രു​ത​ര​മാ​യ കോ​വി​ഡ്-19 രോ​ഗ​വ്യാ​പ​ന​ത്തി​നു​ള​ള സാ​ധ്യ​ത നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) ഡോ.​എ.​എ​ല്‍. ഷീ​ജ അ​റി​യി​ച്ചു.‌

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത രോ​ഗി​ക​ളെ ക​ണ്ടെ​ത്തി​യി​ട്ടു​ള​ള​തി​നാ​ല്‍ ഈ ​പ്ര​ദേ​ശം ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ആ​ളു​ക​ള്‍ വീ​ടി​നു​ള​ളി​ല്‍ ത​ന്നെ ക​ഴി​യേ​ണ്ട​തും യാ​ത്ര​ക​ള്‍ പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കേ​ണ്ട​തു​മാ​ണ്. ആ​ളു​ക​ള്‍ ഒ​ത്തു​കൂ​ടു​ന്ന സാ​ഹ​ച​ര്യം ക​ര്‍​ശ​ന​മാ​യി ഒ​ഴി​വാ​ക്ക​ണം. ‌

രോ​ഗം സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​ക​ളു​മാ​യി ക​ഴി​ഞ്ഞ 14 ദി​വ​സ​ങ്ങ​ളി​ല്‍ നേ​രി​ട്ടു സ​മ്പ​ര്‍​ക്ക​ത്തി​ല്‍ എ​ത്തി​യ​വ​രെ പ്രാ​ഥ​മി​ക​വും പ്രൈ​മ​റി കോ​ണ്ടാ​ക്ടു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍ വ​ന്ന​വ​രെ ദ്വി​തീ​യ സ​മ്പ​ര്‍​ക്ക​വു​മാ​യാ​ണ് ക​രു​തു​ന്ന​ത്. കോ​വി​ഡ്-19 ഒ​രു വൈ​റ​സ് രോ​ഗ​മാ​ണ്. രോ​ഗ​ബാ​ധി​ത​രു​മാ​യി അ​ടു​ത്ത സ​മ്പ​ര്‍​ക്ക​ത്തി​ല്‍ വ​രു​മ്പോ​ഴും, രോ​ഗ​ബാ​ധി​ത​ര്‍ സ്പ​ര്‍​ശി​ച്ച പ്ര​ത​ല​ങ്ങ​ള്‍, ഉ​പ​ക​ര​ണ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യി​ല്‍ സ്പ​ര്‍​ശി​ക്കു​മ്പോ​ഴു​മാ​ണ് രോ​ഗ​പ​ക​ര്‍​ച്ച ഉ​ണ്ടാ​കു​ന്ന​ത്. ‌

പ​നി, ചു​മ, തൊ​ണ്ട​വേ​ദ​ന, ശ്വാ​സ​ത​ട​സം, വ​യ​റു​വേ​ദ​ന, വ​യ​റി​ള​ക്കം, മൂ​ക്കൊ​ലി​പ്പ് തു​ട​ങ്ങി​യ​വ​യാ​ണ് ഈ ​രോ​ഗ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ള്‍. രോ​ഗി​യു​മാ​യി പ്ര​ത്യ​ക്ഷ​ത്തി​ലോ, പ​രോ​ക്ഷ​മാ​യോ സ​മ്പ​ര്‍​ക്ക​മു​ള​ള​വ​ര്‍ ക​ര്‍​ശ​ന​മാ​യും വീ​ടു​നു​ള​ളി​ല്‍ ക​ഴി​യേ​ണ്ട​തും, രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള​ള​വ​ര്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​മാ​യോ, ക​ണ്‍​ട്രോ​ള്‍ റൂം ​ന​മ്പ​രി​ലോ ബ​ന്ധ​പ്പെ​ട്ട് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​കേ​ണ്ട​തു​മാ​ണ്. അ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നാ​യി മാ​ത്ര​മേ മ​റ്റു​ള​ള​വ​രും പു​റ​ത്തു​പോ​കാ​വു. ‌

വേ​ഗ​ത്തി​ല്‍ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കു​ന്ന റാ​പ്പി​ഡ് ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യാ​ണ് ഈ ​പ്ര​ദേ​ശ​ത്ത് ന​ട​ത്തു​ന്ന​ത്. ഇ​തി​ന്‍റെ പ​രി​ശോ​ധ​നാ​ഫ​ലം കൃ​ത്യ​വും വി​ശ്വ​സ​നീ​യ​വു​മാ​ണ്. കോ​വി​ഡി​നു​ള​ള മ​റ്റു പ​രി​ശോ​ധ​ന​ക​ളാ​യ ആ​ര്‍​ടി​പി​സി​ആ​ര്‍ ടെ​സ്റ്റ്, റാ​പ്പി​ഡ് ആ​ന്റി​ബോ​ഡി പ​രി​ശോ​ധ​ന എ​ന്നി​വ​യെ​പ്പോ​ലെ യു​എ​സ്എ​ഫ്ഡി​എ, ഐ​സി​എം​ആ​ര്‍ എ​ന്നി​വ​യു​ടെ അം​ഗീ​കാ​ര​മു​ള​ള പ​രി​ശോ​ധ​ന റാ​പ്പി​ഡ് ആ​ന്റി​ജ​ന്‍ പ​രി​ശോ​ധ​ന​യെ​ന്നും ഡി​എം​ഒ പ​റ​ഞ്ഞു. ‌

രോ​ഗ​ല​ക്ഷ​ണ​മു​ള​ള​വ​ര്‍ തു​ട​ര്‍ പ​രി​ശോ​ധ​ന​ക​ള്‍​ക്കും, സം​ശ​യ നി​വാ​ര​ണ​ത്തി​നു​മാ​യി ഇ​നി​പ​റ​യു​ന്ന 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂം ​ന​മ്പ​രു​ക​ളി​ലേ​ക്ക് വി​ളി​ക്ക​ണം. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ലെ ക​ണ്‍​ട്രോ​ള്‍ റൂം 04682 228220, 9188294118, 8281413458. ​ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗ​ത്തി​ലെ ക​ണ്‍​ട്രോ​ള്‍ റൂം 04682 322515. ‌