പ​ച്ച​ക്ക​റി, മ​ത്സ്യം വി​പ​ണ​ന​മേ​ഖ​ല​യി​ൽ ആ​ശ​ങ്ക
Sunday, July 12, 2020 10:21 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യു​ള്ള രോ​ഗ​പ്പ​ക​ര്‍​ച്ച വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ത്സ്യം, പ​ച്ച​ക്ക​റി, പ​ഴ​വ​ര്‍​ഗ​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ വി​പ​ണ​നം ആ​ശ​ങ്ക ഉ​യ​ര്‍​ത്തു​ന്നു.

ക​ണ്ടെ​യ്‌​ന്‍​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നാ​ണ് ്മ​ത്സ്യ, പ​ച്ച​ക്ക​റി മൊ​ത്ത വ്യാ​പാ​രി​ക​ള്‍ പ്ര​ധാ​ന​മാ​യും എ​ത്തു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള വ്യാ​പാ​രി​ക​ൾ​ക്ക​ട​ക്കം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് വ്യാ​പ​ര​മേ​ഖ​ല​യെ സാ​ര​മാ​യി ബാ​ധി​ച്ചു.

പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ലും പ​രി​സ​ര​ങ്ങ​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ഇ​വി​ടെ​നി​ന്നു​ള്ള മൊ​ത്ത​വ്യാ​പാ​രി​ക​ളെ പു​റ​ത്തേ​ക്കു വി​ടു​ന്ന​തു​മി​ല്ല.

കു​ന്പ​ഴ​യി​ലെ മ​ത്സ്യ​മാ​ർ​ക്ക​റ്റ് രോ​ഗ​പ്ര​ഭ​വ കേ​ന്ദ്ര​മാ​യി മാ​റി​യി​രു​ന്നോ​യെ​ന്ന് ആ​ശ​ങ്ക​യു​ണ്ട്. മൊ​ത്ത​വ്യാ​പാ​രി​ക്ക​ട​ക്കം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. മാ​ർ​ക്ക​റ്റു​മാ​യി ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന നി​ര​വ​ധി​യാ​ളു​ക​ൾ പോ​സി​റ്റീ​വ് ആ​യ​വ​രു​ടെ കൂ​ട്ട​ത്തി​ലു​ണ്ട്.

ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ ചി​ല്ല​റ​ക്ക​ച്ച​വ​ട​ക്കാ​ര്‍ ഇ​വി​ടെ നി​ന്നു​മാ​ണ് മ​ത്സ്യം എ​ടു​ക്കു​ന്ന​ത്.

കൊ​ല്ലം നീ​ണ്ട​ക​ര​യി​ല്‍ നി​ന്നും മ​ത്സ്യം എ​ടു​ത്തി​രു​ന്ന​വ​രും ഏ​താ​നും ആ​ഴ്ച​ക​ളാ​യി കു​മ്പ​ഴ​യി​ലാ​ണ്എ​ത്തി​യി​രു​ന്ന​ത്.

പ​ച്ച​ക്ക​റി, പ​ഴ​വ​ര്‍​ഗ വ്യാ​പാ​രി​ക​ളി​ല്‍ പ​ല​രും ആ​സ്ഥാ​നം കു​ല​ശേ​ഖ​ര​പ​തി​യി​ല്‍ നി​ന്നും കു​മ്പ​ഴ​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. ക​ണ്ട​യ്‌​ന്‍​മെ​ന്‍റ് സോ​ണി​ന് പു​റ​ത്താ​യാ​ണ് ഇ​പ്പോ​ള്‍ മൊ​ത്ത​വി​ത​ര​ണം ന​ട​ത്തു​ന്ന​ത്.

പ​ഴ​ങ്ങ​ള്‍​ക്ക് പു​റ​മെ ഏ​ത്ത​ക്കു​ല​ക​ളും വ്യാ​പ​ക​മാ​യി വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. കു​ല​ശേ​ഖ​ര​പ​തി​യി​ലെ താ​മ​സ​ക്കാ​രാ​യ ആ​ളു​ക​ളും പു​റ​ത്ത് ക​ച്ച​വ​ട​ത്തി​നാ​യി പോ​കു​ന്നു​ണ്ടെ​ന്നും പ​രാ​തി ഉ​യ​രു​ന്നു.

പ​ത്ത​നം​തി​ട്ട- കു​മ്പ​ഴ റോ​ഡി​ല്‍ അ​ബാ​ന്‍ ജം​ഗ്ഷ​നി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ബാ​രി​ക്കേ​ഡ് പൂ​ര്‍​ണ​മാ​യും പോ​ലീ​സ് നീ​ക്കം ചെ​യ്തി​ട്ടു​മു​ണ്ട്. കു​മ്പ​ഴ​യി​ല്‍ മാ​ത്ര​മാ​ണ് നി​ല​വി​ല്‍ ഗ​താ​ഗ​ത ത​ട​സം ഉ​ള്ള​ത്.