മാ​ൾ​ട്ട​യി​ലെ മ​ല​യാ​ളി ന​ഴ്സി​ന്‍റെ ദു​രൂ​ഹ​മ​ര​ണം: ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ ‌
Monday, July 13, 2020 10:16 PM IST
‌പ​ത്ത​നം​തി​ട്ട: മാ​ൾ​ട്ട​യി​ൽ ന​ഴ്സാ​യി​രു​ന്ന പു​റ​മ​റ്റം ഐ​രാ​റ്റ് ലി​ബി ഭ​വ​നി​ൽ സി​നി വ​ർ​ഗീ​സി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ർ​ത്താ​വ് കൊ​ല്ലം തേ​വ​ല​ക്ക​ര സ്വ​ദേ​ശി മോ​നി​ഷ് അ​റ​സ്റ്റി​ലാ​യി. സി​നി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ൽ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ​ക്കു​റ്റം ചു​മ​ത്തി പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി ടി. ​സ​ജ്ജീ​വാ​ണ് മോ​നി​ഷി​നെ അ​റ​സ്റ്റു ചെ​യ്ത​ത്.‌
ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 17നാ​ണ് മാ​ൾ​ട്ട​യി​ലെ താ​മ​സ​സ്ഥ​ല​ത്തു സി​നി​യെ (32) മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.‌ ഭ​ർ​ത്താ​വി​ന്‍റെ പീ​ഡ​ന​ങ്ങ​ളേ തു​ട​ർ​ന്ന് സി​നി ജീ​വ​നൊ​ടു​ക്കി​യെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. സി​നി​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​യി​രു​ന്നു ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി. മാ​ൾ​ട്ട​യി​ൽ സി​നി മ​രി​ച്ച വി​വ​രം മോ​നി​ഷ് ത​ന്നെ​യാ​ണ് നാ​ട്ടി​ൽ അ​റി​യി​ച്ച​ത്. അ​പ​ക​ട​മ​ര​ണ​മെ​ന്നാ​യി​രു​ന്നു ആ​ദ്യം പ​റ​ഞ്ഞ​ത്. പി​ന്നീ​ട് ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് മാ​റ്റി​പ്പ​റ​ഞ്ഞു.
നാ​ട്ടി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി​യാ​ണ് സം​സ്ക​രി​ച്ച​ത്. ഭ​ർ​ത്തൃ​വീ​ട്ടി​ലേ​ക്ക് മൃ​ത​ദേ​ഹം വി​ട്ടു​ന​ൽ​കി​യി​രു​ന്നി​ല്ല. സി​നി​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്നും ശ​രീ​ര​ത്തി​ലു​ട​നീ​ളം പാ​ടു​ക​ളു​ണ്ടാ​യി​രു​ന്ന​താ​യും വി​ശ​ദ​മാ​യ പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ർ​ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.
എം.​ജെ. വ​ർ​ഗീ​സ് - മ​റി​യാ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് സി​നി. 2014 ഏ​പ്രി​ലി​ലാ​യി​രു​ന്നു സി​നി​യു​ടെ വി​വാ​ഹം. ‌