പ്ല​സ്ടു ഫ​ലം മെ​ച്ച​പ്പെ​ട്ടെ​ങ്കി​ലും പോ​രാ​യ്മ​ക​ൾ ബാ​ക്കി
Thursday, July 16, 2020 10:14 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ​ഫ​ലം 82.74 ശ​ത​മാ​നം വ​രെ​യെ​ങ്കി​ലും 100 ശ​ത​മാ​നം വി​ജ​യം ഒ​രു പൊ​തു​വി​ദ്യാ​ല​യ​ത്തി​നു പോ​ലു​മു​ണ്ടാ​യി​ല്ല. ര​ണ്ട് സ്പെ​ഷ​ൽ സ്കൂ​ളു​ക​ൾ മാ​ത്ര​മാ​ണ് 100 ശ​ത​മാ​നം നേ​ട്ട​വു​മാ​യി ജി​ല്ല​യു​ടെ മാ​നം കാ​ത്ത​ത്. മ​ണ​ക്കാ​ല സി​എ​സ്ഐ ഡ​ഫ് ആ​ൻ​ഡ് ഡം​ബ്, ഏ​നാ​ത്ത് സി​എം​ഐ ഡ​ഫ് ആ​ൻ​ഡ് ഡം​ബ് വി​ദ്യാ​ല​യ​ങ്ങ​ൾ നൂ​റു​ശ​ത​മാ​നം നേ​ട്ടം കൈ​വ​രി​ച്ചു. വി​എ​ച്ച്എ​സ്്സി​യി​ൽ ഇ​ത്ത​വ​ണ 67.14 ശ​ത​മാ​നം മാ​ത്ര​മാ​ണ് വി​ജ​യം.
സ​ർ​ക്കാ​ർ, എ​യ്്ഡ​ഡ്, അ​ണ്‍​എ​യ്ഡ​ഡ് മേ​ഖ​ല​ക​ളി​ലാ​യി 83 വി​ദ്യാ​ല​യ​ങ്ങ​ളി​ലാ​ണ് കു​ട്ടി​ക​ൾ പ്ല​സ്ടു പ​രീ​ക്ഷ എ​ഴു​തി​യ​ത്. ഇ​തി​ൽ 21 സ്കൂ​ളു​ക​ൾ 90 ശ​ത​മാ​ന​ത്തി​ല​ധി​കം വി​ജ​യം ക​ര​സ്ഥ​മാ​ക്കി. ഒ​ന്നോ ര​ണ്ടോ കു​ട്ടി​ക​ളു​ടെ തോ​ൽ​വി കൊ​ണ്ടാ​ണ് ഏ​താ​നും സ്കൂ​ളു​ക​ൾ​ക്ക് 100 ശ​ത​മാ​നം ന​ഷ്ട​മാ​യ​ത്.
സ​യ​ൻ​സ് ബാ​ച്ചു​ക​ൾ സ്കൂ​ളു​ക​ളെ സ​ഹാ​യി​ച്ച​പ്പോ​ൾ കൊ​മേ​ഴ്സ്, ഹ്യു​മാ​നി​റ്റീ​സ് ബാ​ച്ചു​ക​ളി​ലെ പ​രാ​ജ​യ​മാ​ണ് 100 ശ​ത​മാ​നം നേ​ട്ട​ത്തെ ഇ​ല്ലാ​താ​ക്കി​യ​ത്.
ബ​യോ​ള​ജി സ​യ​ൻ​സ് ബാ​ച്ചി​ൽ ക​ല​ഞ്ഞൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് എ​ച്ച്എ​സ്എ​സ്, ഇ​രു​വെ​ള്ളി​പ്ര സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ്, വെ​ണ്ണി​ക്കു​ളം എ​സ്ബി​എ​ച്ച്എ​സ്എ​സ്, അ​ടൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ഗേ​ൾ​സ് എ​ച്ച്എ​സ്എ​സ്, വാ​യ്പൂ​ര് എം​ആ​ർ​എ​സ്എ​ൽ​ബി എ​ച്ച്എ​സ്എ​സ് എ​ന്നി​വ 100 ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കി. ക​ടു​മീ​ൻ​ചി​റ ഗ​വ​ണ്‍​മെ​ന്‍റ് എ​ച്ച്എ​സ്എ​സി​ലെ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ബാ​ച്ചി​ന് 100 ശ​ത​മാ​നം വി​ജ​യ​മു​ണ്ട്.
കൊ​മേ​ഴ്സ് ബാ​ച്ചി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ജ​യം പ്ര​മാ​ടം നേ​താ​ജി എ​ച്ച്എ​സ്എ​സി​നാ​ണ്. 100 ശ​ത​മാ​നം വി​ജ​യ​മു​ണ്ട്. സ​യ​ൻ​സ് ബാ​ച്ചി​ൽ 98.25 ശ​ത​മാ​ന​മാ​ണ് സ്കൂ​ളി​നു വി​ജ​യം. 99.13 ശ​ത​മാ​നം വി​ജ​യ​വു​മാ​യി സ്കൂ​ൾ ജി​ല്ല​യി​ൽ ഒ​ന്നാ​മ​തെ​ത്തു​ക​യും ചെ​യ്തു.
വെ​ണ്ണി​ക്കു​ളം എ​സ്ബി എ​ച്ച്എ​സ്എ​സി​ലെ കൊ​മേ​ഴ്സ് ബാ​ച്ച് 97.18 ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കി. ഹ്യു​മാ​നി​റ്റീ​സി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ജ​യം ചെ​ങ്ങ​രൂ​ർ സെ​ന്‍റ് തെ​രേ​സാ​സ് ബ​ഥ​നി കോ​ണ്‍​വെ​ന്‍റ് എ​ച്ച്എ​സ്എ​സി​നാ​ണ്. 97.62 ശ​ത​മാ​നം.
എ​ല്ലാ​വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ കു​ട്ടി​ക​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് എ​ച്ച്എ​സ്എ​സി​ലാ​ണ്. 32 കു​ട്ടി​ക​ളാ​ണ് എ ​പ്ല​സു​കാ​രാ​യു​ള്ള​ത്. തി​രു​വ​ല്ല എ​സ്‌​സി​എ​സ് സ്കൂ​ളി​ൽ 26 കു​ട്ടി​ക​ൾ​ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ല​ഭി​ച്ചു. കോ​ന്നി ഗ​വ​ണ്‍​മെ​ന്‍റ് എ​ച്ച്എ​സ്എ​സി​ൽ 24 കു​ട്ടി​ക​ളും അ​ടൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ബി​എ​ച്ച്എ​സ്എ​സി​ൽ 23 കു​ട്ടി​ക​ളും എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി. അ​ടൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ജി​എ​ച്ച്എ​സ്എ​സി​ൽ 21 കു​ട്ടി​ക​ളാ​ണ് എ ​പ്ല​സു​കാ​രാ​യു​ള്ള​ത്.

പ​ഠ​ന​പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ക്കാ​നും ആ​ളി​ല്ല

ഇ​ത്ത​വ​ണ വി​ജ​യ​ശ​ത​മാ​നം ഉ​യ​ർ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക് കൂ​ട്ടാ​യ പി​ന്തു​ണ ല​ഭി​ച്ചു​വെ​ന്ന​ത് അ​ഭി​മാ​ന​ക​ര​മാ​ണ്.
പ​ക്ഷേ ജി​ല്ല​യു​ടെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മേ​ഖ​ല നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ​ക്കു പ​രി​ഹാ​ര​മാ​യി​ട്ടി​ല്ല. ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫീ​സ് ചെ​ങ്ങ​ന്നൂ​രി​ലാ​ണ്. അ​താ​ക​ട്ടെ ര​ണ്ടു ജി​ല്ല​ക​ളു​ടെ ചു​മ​ത​ല​യി​ലാ​ണ്.
ഡി​ഡി​ഇ​യ്ക്ക് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യു​ടെ നി​യ​ന്ത്ര​ണ​ച്ചു​മ​ത​ല ന​ൽ​കി​യി​ട്ടി​ല്ല.
പ​ത്താം​ക്ലാ​സ് ജ​യി​ക്കു​ന്ന എ​ല്ലാ കു​ട്ടി​ക​ൾ​ക്കും ജി​ല്ല​യി​ൽ​ത​ന്നെ തു​ട​ർ​പ​ഠ​നം സാ​ധ്യ​മാ​കു​ന്നു​ണ്ട്. സീ​റ്റു​ക​ൾ ആ​വ​ശ്യാ​നു​സ​ര​ണം ഉ​ള്ള​തി​നാ​ൽ അ​ഭി​രു​ചി പോ​ലും നോ​ക്കാ​തെ ഏ​റെ​പ്പേ​രും സ​യ​ൻ​സ് ബാ​ച്ചു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കും.
സ്കൂ​ളു​ക​ളി​ൽ കു​ട്ടി​ക​ളെ കി​ട്ടാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ബാ​ച്ച് നി​ല​നി​ർ​ത്താ​ൻ അ​വ​രെ നി​ർ​ബ​ന്ധി​ച്ച് സ​യ​ൻ​സ് ബാ​ച്ചു​ക​ളി​ലേ​ക്ക് ഉ​ൾ​പ്പെ​ടു​ത്താ​റു​മു​ണ്ട്. കു​ട്ടി​ക​ളു​ടെ നി​ല​വാ​ര​വും സ്കൂ​ളു​ക​ളി​ൽ അ​വ​ർ​ക്കു ശ്ര​ദ്ധ ല​ഭി​ക്കാ​തെ പോ​കു​ന്ന​തു​മൊ​ക്കെ പി​ന്നി​ലാ​കാ​ൻ കാ​ര​ണ​മാ​കു​ന്നു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​സൂ​ത്ര​ണം ചെ​യ്ത കൈ​ത്താ​ങ്ങ് പ​ദ്ധ​തി നി​ല മെ​ച്ച​പ്പെ​ടു​ത്താ​ൻ ഏ​റെ​ക്കു​റെ സ​ഹാ​യം ചെ​യ്തു. ഇ​ക്കൊ​ല്ലം മു​ത​ൽ പ്ല​സ് വ​ണ്‍ ക്ലാ​സു​ക​ളി​ലേ​ക്കും പ​ദ്ധ​തി വ്യാ​പി​പ്പി​ക്കു​ക​യാ​ണ്.