കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് ന​ട​ത്തി ‌
Saturday, August 1, 2020 10:16 PM IST
ചി​റ്റാ​ർ: കു​ട​പ്പ​ന​യി​ല്‍ വ​ന​പാ​ല​ക​ര്‍ ക​സ്റ്റ​ഡി​യി​ൽ മ​ര്‍​ദ്ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ പി.​പി മ​ത്താ​യി​യു​ടെ കു​ടും​ബ​ത്തി​ന് നീ​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും കു​റ്റ​ക്കാ​രാ​യ വ​ന​പാ​ല​ക​രു​ടെ പേ​രി​ല്‍ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചി​റ്റാ​ര്‍ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി.
വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ല്‍ വ​ച്ച് ഒ​രു വ്യ​ക്തി മ​രി​ക്കു​മ്പോ​ള്‍ അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ല്‍ നി​ന്നും ര​ക്ഷ​പെ​ടാ​ന്‍ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ക​ഴി​യി​ല്ലെ​ന്ന് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ഉ​ദ്ഘാ​ട​നം ചെ​യ്ത കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.​എ ഷു​ക്കൂ​ര്‍ പ​റ​ഞ്ഞു.
മ​ത്താ​യി​യു​ടെ കു​ടും​ബ​ത്തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ നി​യ​മ സ​ഹാ​യ​ങ്ങ​ളും പ​ത്ത​നം​തി​ട്ട ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി സൗ​ജ​ന്യ​മാ​യി ന​ല്‍​കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ര്‍​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​ത്തി​ല്‍ പ​റ​ഞ്ഞു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബ​ഷീ​ര്‍ വെ​ള്ള​ള​ത്ത​റ​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ധ​ര്‍​ണ​യി​ല്‍ ആ​ന്‍റോ ആ​ന്‍റ​ണി എം​പി, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ അ​നി​ല്‍ തോ​മ​സ്, സാ​മു​വ​ല്‍ കി​ഴ​ക്കു​പു​റം, ലി​ജു ജോ​ര്‍​ജ്ജ്, വി.​ആ​ര്‍ സോ​ജി, ഐ​എ​ന്‍‌​റ്റി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​ഷം​സു​ദ്ദീ​ന്‍, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് റോ​യി​ച്ച​ന്‍ എ​ഴി​ക്ക​ക​ത്ത്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജോ​യ​ല്‍ സീ​ത​ത്തോ​ട്, അ​ല​ന്‍ ജി​യോ മൈ​ക്കി​ള്‍, സ​ജി കു​ള​ത്തി​ങ്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌‌