പി​എം​എ​വൈ​യു​ടെ പേ​രി​ലെ വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ളി​ല്‍ വ​ഞ്ചി​ത​രാ​ക​രു​ത് : സ്റ്റേ​റ്റ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ‌
Saturday, August 1, 2020 10:18 PM IST
പ​ത്ത​നം​തി​ട്ട: പി​എം​എ​വൈ പ​ദ്ധ​തി​യി​ല്‍ 14 വ​രെ ഗു​ണ​ഭോ​ക്താ​ക്ക​ളെ ചേ​ര്‍​ക്കു​ന്നു​വെ​ന്ന പേ​രി​ലു​ള്ള വ്യാ​ജ പ്ര​ചാ​ര​ണ​ത്തി​ല്‍ വ​ഞ്ചി​ത​രാ​ക​രു​തെ​ന്ന് പി​എം​എ​വൈ (ഗ്രാ​മീ​ണ്‍) സ്റ്റേ​റ്റ് നോ​ഡ​ല്‍ ഓ​ഫീ​സ​റും അ​ഡീ​ഷ​ണ​ല്‍ ഡ​വ​ല​പ്പ്മെ​ന്‍റ് ക​മ്മീ​ഷ​ണ​റു​മാ​യ വി.​എ​സ്.​സ​ന്തോ​ഷ് കു​മാ​ര്‍ അ​റി​യി​ച്ചു.

സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ലൈ​ഫ് പ​ദ്ധ​തി​യി​ല്‍ ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ല്‍ 14 വ​രെ പു​തി​യ ഗു​ണ​ഭോ​ക്താ​ക്ക​ളെ ഉ​ള്‍​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഈ ​പ്ര​വ​ര്‍​ത്ത​ന​ത്തെ ത​ട​സ​പ്പെ​ടു​ത്താ​നാ​ണ് പി.​എം.​എ.​വൈ യു​ടെ പേ​രി​ല്‍ വ്യാ​ജ വാ​ട്ട്സ്അ​പ്പ് പോ​സ്റ്റു​ക​ള്‍ പ്ര​ച​രി​ക്കു​ന്ന​ത്. ‌

പി​എം​എ​വൈ(​ജി)​യി​ല്‍ ആ​വാ​സ്പ്ല​സ് മൊ​ബൈ​ല്‍ ആ​പ് മു​ഖേ​ന പു​തി​യ ഗു​ണ​ഭോ​ക്താ​ക്ക​ളെ ചേ​ര്‍​ക്കു​ന്ന​തി​ന് 2019 മാ​ര്‍​ച്ച് എ​ട്ടു വ​രെ​യാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ത​ന്നി​രു​ന്ന​ത്. അ​ങ്ങ​നെ ചേ​ര്‍​ത്ത ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ആ​ധാ​ര്‍ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷ​മേ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കു​ക​യു​ള്ളൂ. ആ​വാ​സ് പ്ല​സി​ല്‍ പു​തി​യ ഗു​ണ​ഭോ​ക്താ​ക്ക​ളെ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ചി​ട്ടി​ല്ല. ‌

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ള്‍ ക​ണ്ട് തെ​റ്റി​ദ്ധ​രി​ച്ച് വി​ഇ​ഒ​മാ​രെ​യോ ജ​ന​പ്ര​തി​നി​ധി​ക​ളെ​യോ സ​മ്മ​ര്‍​ദ​ത്തി​ലാ​ ക്ക​രു​തെ​ന്ന് അ​ഭ്യ​ര്‍​ഥി​ക്കു​ന്ന​താ​യും പി​എം​എ​വൈ (ഗ്രാ​മീ​ണ്‍) സ്റ്റേ​റ്റ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.‌

ലൈ​ഫ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടാ​തെ പോ​യ അ​ര്‍​ഹ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാ​ന്‍ 14 വ​രെ അ​വ​സ​ര​മു​ണ്ട്. ഇ​ന്ന​ലെ ര​ജി​സ്ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ച​തു മു​ത​ല്‍ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ 10.30 ഓ​ടെ ത​ന്നെ 500 ല്‍ ​അ​ധി​കം പേ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. 14 വ​രെ സ​മ​യ​മു​ള്ള​തി​നാ​ല്‍ അ​പേ​ക്ഷ​ക​ര്‍ തി​ര​ക്കു​കൂ​ട്ടാ​തെ കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ച് ര​ജി​സ്ട്രേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്ക​ണം. ‌

ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണി​ലു​ള്ള​വ​ര്‍​ക്ക് ആ​വ​ശ്യ​മെ​ങ്കി​ല്‍ സ​മ​യം നീ​ട്ടി​കൊ​ടു​ക്കു​ന്ന​കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്ന് മ​ന്ത്രി എ.​സി. മൊ​യ്തീ​ന്‍ അ​റി​യി​ച്ചു. ‌നേ​രി​ട്ടോ, ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ ഹെ​ല്‍​പ് ഡെ​സ്‌​കു​ക​ള്‍ വ​ഴി​യോ അ​ക്ഷ​യ കേ​ന്ദ്രം മു​ഖേ​ന​യോ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം. അ​ക്ഷ​യ കേ​ന്ദ്രം വ​ഴി അ​പേ​ക്ഷി​ക്കാ​ന്‍ 40 രൂ​പ​യാ​ണ് ഫീ​സ്.
വി​ശ​ദ​വി​വ​ര​ങ്ങ​ളും അ​പേ​ക്ഷ ഫോ​റ​വും www.life2020.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ല്‍ ല​ഭി​ക്കും.‌