മു​ഖ്യ​മ​ന്ത്രി​യു​ടെ ത​ദ്ദേ​ശ റോ​ഡ് പു​ന​ര്‍നി​ര്‍​മാ​ണ പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നാ​ലി​ന് റാ​ന്നി​യി​ല്‍ ‌
Saturday, August 1, 2020 10:20 PM IST
റാ​ന്നി: മ​ഹാ​പ്ര​ള​യ​ത്തി​ല്‍ 2018 ഓ​ഗ​സ്റ്റി​ല്‍ വെ​ള്ളം ക​യ​റി​യും മ​ഴ​വെ​ള്ള​പ്പാ​ച്ചി​ലും ത​ക​ര്‍​ന്ന ഗ്രാ​മീ​ണ റോ​ഡു​ക​ള്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ത​ദ്ദേ​ശ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പു​ന​രു​ദ്ധ​രി​ക്കു​ന്ന​തി​ന്റെ സം​സ്ഥാ​ന ത​ല ഉ​ദ്ഘാ​ട​നം നാ​ലി​ന് 2.30 ന് ​റാ​ന്നി അ​ങ്ങാ​ടി​യി​ല്‍ ന​ട​ക്കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് മു​ഖേ​ന ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. ‌

വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ ത​ക​ര്‍​ന്ന ഗ്രാ​മീ​ണ റോ​ഡു​ക​ള്‍ 1,000 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പു​ന​രു​ദ്ധ​രി​ക്കു​ന്ന​ത്.

റാ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ 12 പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 78 റോ​ഡു​ക​ള്‍ പു​ന​രു​ദ്ധ​രി​ക്കു​ന്ന​തി​നു​വേ​ണ്ടി 15 കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി​പ്ര​കാ​രം വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. ‌
മ​ന്ത്രി എ.​സി. മൊ​യ്തീ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

അ​ങ്ങാ​ടി ഈ​ട്ടി​ച്ചു​വ​ട് ന​സ്രേ​ത്ത് പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ഉ​ദ്ഘാ​ട​ന പ​രി​പാ​ടി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. രാ​ജു ഏ​ബ്ര​ഹാം എം​എ​ല്‍​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ മ​ധു, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​സു​രേ​ഷ്, എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ (എ​ല്‍​എ​സ്ജി​ഡി), പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.‌