കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന് കി​ട​ക്ക​ക​ള്‍ ക​ട​ത്തി​യ​ത് അ​ന്വേ​ഷി​ക്ക​ണം: ആ​ന്‍റോ ആ​ന്‍റ​ണി എം​പി
Monday, August 3, 2020 10:13 PM IST
കു​മ്പ​നാ​ട്: കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ത്തി​നാ​യി ഇ​ര​വി​പേ​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​നാ​യി സ്വ​മേ​ധ​യാ വി​ട്ട് ന​ല്കി​യ പ്ര​വാ​സി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഇ​ര​വി​പേ​രൂ​ര്‍ കൊ​ട്ട​യ്ക്കാ​ട് ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ല്‍ നി​ന്ന് അ​ന്പ​തോ​ളം കി​ട​ക്ക​ക​ളും അ​നു​ബ​ന്ധ ആ​ശു​പ​ത്രി ഉ​പ​ക​ര​ണ​ങ്ങ​ളും ആ​ശു​പ​ത്രി ഉ​ട​മ​യു​ടെ അ​നു​വാ​ദം ഇ​ല്ലാ​തെ ക​ട​ത്തി​ക്കൊ​ണ്ടു പോ​യ​വ​ര്‍​ക്ക് എ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​റും പോ​ലീ​സും ത​യാ​റാ​ക​ണ​മെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി ആ​വ​ശ്യ​പ്പെ​ട്ടു.
ക​രീ​ല​മു​ക്ക് മീ​നാ​റും​കു​ന്നി​ലു​ള്ള കൊ​ട്ട​യ്ക്കാ​ട് വീ​ട്ടി​ല്‍ തോ​മ​സ് ജേ​ക്ക​ബി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ശു​പ​ത്രി​യി​ല്‍ നി​ന്നാ​ണ് സാ​ധ​ന​ങ്ങ​ള്‍ ക​ട​ത്തി​ക്കൊ​ണ്ടു പോ​യ​ത്. മോ​ഷ​ണം ന​ട​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കും വൈ​സ് പ്ര​സി​ഡ​ന്‍റി​നും എ​തി​രെ തി​രു​വ​ല്ല സി​ഐ​ക്കാ​ണ് ആ​ശു​പ​ത്രി ഉ​ട​മ ആ​ദ്യം പ​രാ​തി ന​ല്കി​യ​ത്.
എ​ന്നാ​ല്‍ ന​ട​പ​ടി​ക​ള്‍ ഒ​ന്നും ആ​കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി, ജി​ല്ലാ ക​ള​ക്ട​ര്‍, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​ന്നി​വ​ര്‍​ക്ക് ആ​ശു​പ​ത്രി ഉ​ട​മ വീ​ണ്ടും പ​രാ​തി ന​ല്കി.