ത​ദ്ദേ​ശ റോ​ഡ് പു​ന​ര്‍​നി​ര്‍​മാ​ണ പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് റാ​ന്നി​യി​ല്‍‌
Monday, August 3, 2020 10:15 PM IST
റാ​ന്നി: മ​ഹാ​പ്ര​ള​യ​ത്തി​ല്‍ 2018 ഓ​ഗ​സ്റ്റി​ല്‍ വെ​ള്ളം ക​യ​റി​യും മ​ഴ​വെ​ള്ള​പ്പാ​ച്ചി​ലും ത​ക​ര്‍​ന്ന ഗ്രാ​മീ​ണ റോ​ഡു​ക​ള്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ത​ദ്ദേ​ശ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പു​ന​രു​ദ്ധ​രി​ക്കു​ന്ന​തി​ന്‍റ​എ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ന​ട​ക്കും. റാ​ന്നി-​അ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ച​രു​വി​ല്‍​പ്പ​ടി ന​സ​റേ​ത്ത് പ​ള്ളി​പ്പ​ടി റോ​ഡ് നി​ര്‍​മാ​ണ​മാ​ണ് വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് മു​ഖേ​ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്. ‌
വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ ത​ക​ര്‍​ന്ന ഗ്രാ​മീ​ണ റോ​ഡു​ക​ള്‍ 1,000 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പു​ന​രു​ദ്ധ​രി​ക്കു​ന്ന​ത്. റാ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ 12 പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 78 റോ​ഡു​ക​ള്‍ പു​ന​രു​ദ്ധ​രി​ക്കു​ന്ന​തി​നു​വേ​ണ്ടി 15 കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി​പ്ര​കാ​രം വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. ‌