കോ​വി​ഡ് വ്യാ​പ​നം: ആ​റ​ന്മു​ള​യി​ൽ ച​ട​ങ്ങു​ക​ൾ പ​രി​മി​ത​പ്പെ​ടു​ത്തും
Monday, August 3, 2020 10:18 PM IST
കോ​ഴ​ഞ്ചേ​രി: കോ​വി​ഡ് 19 സ​ന്പ​ർ​ക്ക​വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ള്ളി​യോ​ട​ങ്ങ​ളും പ​ള്ളി​യോ​ട ക​ര​ക​ളും പ​ങ്കെ​ടു​ക്കേ​ണ്ട ആ​റ​ന്മു​ള പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ലെ ക്ഷേ​ത്രാ​ചാ​ര ച​ട​ങ്ങു​ക​ൾ പ​രി​മി​ത​മാ​യി മാ​ത്ര​മേ ന​ട​ത്തു​ക​യു​ള്ളൂ​വെ​ന്ന് പ​ള്ളി​യോ​ട സേ​വാ​സം​ഘം.‌
പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ലെ പ​ള്ളി​യോ​ട​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ ആ​ചാ​ര​ങ്ങ​ളും തെ​റ്റി​ക്കാ​തെ ന​ട​ത്താ​നു​ള്ള ബാ​ധ്യ​ത പ​ള്ളി​യോ​ട സേ​വാ​സം​ഘ​ത്തി​നു​ണ്ട്.
ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ കോ​വി​ഡ് 19 മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് ആ​ഘോ​ഷ​ങ്ങ​ളും ആ​ൾ​ക്കൂ​ട്ട​ങ്ങ​ളും ഒ​ഴി​വാ​ക്കി ക്ഷേ​ത്രാ​ചാ​ര ച​ട​ങ്ങു​ക​ൾ മാ​ത്ര​മാ​യി ആ​ച​രി​ക്കാ​നാ​ണ് പ​ള്ളി​യോ​ട സേ​വാ​സം​ഘം ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ‌
വ​ള്ള​സ​ദ്യ വ​ഴി​പാ​ടു​ക​ൾ, അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ, ഉ​ത്ര​ട്ടാ​തി വ​ള്ളം ക​ളി, തി​രു​വോ​ണ​തോ​ണി വ​ര​വേ​ൽ​പ് എ​ന്നി​വ ആ​ഘോ​ഷ​മാ​യി ന​ട​ത്തു​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ലാ​ത്ത​തി​നാ​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് തീ​രു​മാ​ ന​മെ​ടു​ക്കു​ന്ന​തി​ന് ജി​ല്ലാ ഭ​ര​ ണ കൂ​ട​ത്തി​നും സ​ർ​ക്കാ​രി​നും ദേ​വ​സ്വം ബോ​ർ​ഡി​നും എം​എ​ൽ​എ​യ്ക്കും പ​ള്ളി​യോ​ട സേ​ വാ​സം​ഘം ക​ത്ത് ന​ൽ​കി​യി​രു​ന്നു.
കോ​വി​ഡ് 19 രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​ള്ള​സ​ദ്യ ഉ​പേ​ക്ഷി​ക്കേ​ണ്ട​താ​ണെ​ന്ന് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ​ള്ളി​യോ​ട സേ​വാ​സം​ഘ​ത്തെ അ​റി​യി​ച്ചി​രു​ന്നു.
വ​ള്ള​സ​ദ്യ​ക​ൾ പ​ള്ളി​യോ​ട​ങ്ങ​ൾ​ക്കു​ള്ള​താ​ണ്. അ​ത് ക്ര​മീ​ക​രി​ക്കു​ന്ന​ത് പ​ള്ളി​യോ​ട സേ​വാ​സം​ഘ​മാ​ണ്.
നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ മി​ത​മാ​യ രീ​തി​യി​ൽ ച​ട​ങ്ങു​ക​ൾ ന​ട​ത്തു​ന്ന​ത് ച​ർ​ച്ച ചെ​യ്ത് തീ​രു​മാ​നി​ക്കാ​നി​രി​ക്കെ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ഏ​ക​പ​ക്ഷീ​യ​മാ​യി വ​ള്ള​സ​ദ്യ ഉ​പേ​ക്ഷി​ക്കാ​ൻ തീ​രു​മാ​നി​ച്ചെ​ന്ന പ്ര​ചാ​ര​ണം പ​ള്ളി​യോ​ടാ​സേ​വാ​സം​ഘ​ത്തി​നും ക​ര​ക​ൾ​ക്കും തെ​റ്റി​ദ്ധാ​ര​ണ ഉ​ണ്ടാ​ക്കി​യ​താ​യി സം​ഘം പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​കു​മാ​ർ കൃ​ഷ്ണ​വേ​ണി പ​റ​ഞ്ഞു.‌
കാ​ട്ടൂ​ർ തി​രു​വോ​ണ​തോ​ണി ക​മ്മി​റ്റി​യു​മാ​യും മ​ങ്ങാ​ട്ട് ഭ​ട്ട​തി​രി​യു​മാ​യി പ​ള്ളി​യോ​ട സേ​വാ​സം​ഘം ച​ർ​ച്ച ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചു​കൊ​ണ്ട് തി​രു​വോ​ണ തോ​ണി​യി​ൽ ക​യ​റേ​ണ്ട ആ​ളു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്തി ആ​ചാ​ര​ത്തി​ൽ നി​ന്നു​കൊ​ണ്ട് തി​രു​വോ​ണ തോ​ണി വ​ര​വേ​ൽ​പ് ന​ട​ത്ത​ണ​മെ​ന്ന് പ​ള്ളി​യോ​ട സേ​വാ​സം​ഘം തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​നോ​ടാ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ ത്.‌
52 പ​ള്ളി​യോ​ട ക​ര​ക​ൾ​ക്കു​ള്ള 10000 രൂ​പ​യു​ടെ ധ​ന​സ​ഹാ​യം 15ന് ​മു​ന്പ് ക​ര​ക്കാ​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് നി​ക്ഷേ​പി​ക്കു​ക​യും 52 ക​ര​ക​ളി​ലെ​യും സാ​മൂ​ഹ്യ സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന ഓ​രോ കു​ട്ടി​ക്കും 3000 രൂ​പ വീ​ത​മു​ള്ള വി​ദ്യാ​ഭ്യാ​സ ധ​ന​സ​ഹാ​യം ഓ​ണ​ത്തി​നു​മു​ന്പ് ന​ൽ​കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. ‌