തു​റ​ന്ന ജ​യി​ല്‍ കോ​ന്നി​യി​ല്‍: എം​എ​ൽ​എ​യും ജ​യി​ല്‍ ഡി​ഐ​ജി​യും സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു
Tuesday, August 4, 2020 10:29 PM IST
കോ​ന്നി: സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ച സെ​മി ഓ​പ്പ​ണ്‍ ജ​യി​ല്‍ നി​ര്‍​മി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന കോ​ന്നി​യി​ലെ പ്ര​ദേ​ശം കെ.​യു.​ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ​യും, ജ​യി​ല്‍ ഡി​ഐ​ജി പി. ​അ​ജ​യ​കു​മാ​റും സ​ന്ദ​ര്‍​ശി​ച്ചു. അ​രു​വാ​പ്പു​ലം പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ര്‍​ഡി​ലെ ക​ല്ലേ​ലി ചെ​ളി​ക്കു​ഴി ഭാ​ഗ​ത്തെ 17.5 ഏ​ക്ക​ര്‍ സ്ഥ​ല​മാ​ണ് ഇ​രു​വ​രും സ​ന്ദ​ര്‍​ശി​ച്ച​ത്.

കേ​ര​ള​ത്തി​ലെ മൂ​ന്നാ​മ​ത്തെ തു​റ​ന്ന ജ​യി​ലാ​ണ് കോ​ന്നി​യി​ല്‍ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ നെ​ട്ടു​കാ​ല്‍​ത്തേ​രി, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ ചീ​മേ​നി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് തു​റ​ന്ന ജ​യി​ലു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

സ്ഥ​ലം ന​ല്‍​കു​ന്ന​തു സം​ബ​ന്ധി​ച്ച ഫ​യ​ല്‍ ലാ​ന്‍​ഡ് ബോ​ര്‍​ഡ് ക​മ്മീ​ഷ​ണ​റേ​റ്റി​ല്‍ നി​ന്നും ഗ​വ​ണ്‍​മെ​ന്‍റി​ല്‍ എ​ത്തി​യി​ട്ടു​ണ്ട്. സ്ഥ​ലം സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മാ​യാ​ല്‍ ഉ​ട​ന്‍ ത​ന്നെ ജ​യി​ലി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് ഡി​ഐ​ജി പ​റ​ഞ്ഞു. ബാ​ര​ക്കി​ന്‍റെ നി​ര്‍​മാ​ണം വ​സ്തു കൈ​മാ​റി ഉ​ട​ന്‍ ത​ന്നെ ന​ട​ത്താ​ന്‍ ക​ഴി​യു​മെ​ന്നും ഡി​ഐ​ജി പ​റ​ഞ്ഞു. ത​ട​വു​കാ​ര്‍​ക്ക് ജൈ​വ കൃ​ഷി, ഫു​ഡ് പ്രൊ​സ​സിം​ഗ് യൂ​ണി​റ്റ് ഉ​ള്‍​പ്പ​ടെ​യു​ള്ള പ്ര​വ​ര്‍​ത്തി​ക​ളാ​ണ് ഇ​വി​ടെ ന​ല്‍​കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ പ്രാ​ദേ​ശി​ക​മാ​യും, പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലും വി​റ്റ​ഴി​ക്കും. ക്വാ​റി ഉ​ള്‍​പ്പെ​ടെ ഉ​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വ​സ്തു​വി​ന് സ​മീ​പം അ​നു​വ​ദി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും ഡി​ഐ​ജി പ​റ​ഞ്ഞു.

വ​സ്തു കൈ​മാ​റു​ന്ന​തു സം​ബ​ന്ധി​ച്ച ഫ​യ​ല്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ ഇ​ട​പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു. ജ​യി​ല്‍ വ​കു​പ്പു​മാ​യി ആ​ലോ​ചി​ച്ച് തു​ട​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​മെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു. അ​രു​വാ​പ്പു​ലം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കോ​ന്നി വി​ജ​യ​കു​മാ​റും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.