63 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ര്‍​ഷി​ക പ​ദ്ധ​തി ഭേ​ദ​ഗ​തി​ക്ക് ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി​യു​ടെ അം​ഗീ​കാ​രം ‌
Wednesday, August 5, 2020 10:03 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ 63 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്വാ​പ​ന​ങ്ങ​ളു​ടെ 2020 - 2021 വാ​ര്‍​ഷി​ക പ​ദ്ധ​തി ഭേ​ദ​ഗ​തി​ക്ക് ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി​യു​ടെ അം​ഗീ​കാ​രം. ജി​ല്ല​യി​ലെ 66 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 45 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രി​ഷ്‌​ക​രി​ച്ച വാ​ര്‍​ഷി​ക പ​ദ്ധ​തി​ക​ള്‍​ക്ക് 2020 ജൂ​ലൈ 28ന് ​ആ​സൂ​ത്ര​ണ​സ​മി​തി​യി​ൽ നി​ന്നും അം​ഗീ​കാ​രം ല​ഭി​ച്ചി​രു​ന്നു.
66 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഇ​നി പ​രി​ഷ്‌​ക​രി​ച്ച വാ​ര്‍​ഷി​ക പ​ദ്ധ​തി അം​ഗീ​കാ​രം നേ​ടാ​നു​ള്ള​ത് മൂ​ന്നെ​ണ്ണം മാ​ത്ര​മാ​ണ്. 16 ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും അ​ടൂ​ര്‍ ന​ഗ​ര​സ​ഭ​യു​ടെ​യും 2020-2021 വാ​ര്‍​ഷി​ക പ​ദ്ധ​തി ഭേ​ദ​ഗ​തി​ക്കാ​ണ് ഇ​ന്ന​ലെ അം​ഗീ​കാ​ര​മാ​യ​ത്.‌
ആ​സൂ​ത്ര​ണ സ​മി​തി ചെ​യ​ര്‍​പേ​ഴ്സ​ണും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ അ​ന്ന​പൂ​ര്‍​ണാ​ദേ​വി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​സി​ലൂ​ടെ​യാ​ണ് യോ​ഗം ന​ട​ന്ന​ത്.‌
അം​ഗീ​കാ​രം ല​ഭി​ച്ച പ​ദ്ധ​തി​ക​ള്‍ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ പ്രാ​വ​ര്‍​ത്തി​ക​മാ​ക്കാ​ന്‍ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി പ​റ​ഞ്ഞു. ‌ സ്പി​ല്‍ ഓ​വ​ര്‍ പ്ര​വൃ​ത്തി​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് പ​രി​ഷ്‌​ക​രി​ച്ച വാ​ര്‍​ഷി​ക പ​ദ്ധ​തി അം​ഗീ​കാ​രം ന​ല്‍​കി​യ​ത്. ‌
ക​വി​യൂ​ര്‍, ചെ​ന്നീ​ര്‍​ക്ക​ര, വെ​ച്ചൂ​ച്ചി​റ, നാ​ര​ങ്ങാ​നം, ഇ​ര​വി​പേ​രൂ​ര്‍, അ​യി​രൂ​ര്‍, നെ​ടു​മ്പ്രം, റാ​ന്നി അ​ങ്ങാ​ടി, വ​ട​ശേ​രി​ക്ക​ര, കൊ​ടു​മ​ണ്‍, ഇ​ല​ന്തൂ​ര്‍, ഏ​നാ​ദി​മം​ഗ​ലം, നി​ര​ണം, കോ​ട്ടാ​ങ്ങ​ല്‍, ക​ട​പ്ര, ത​ണ്ണി​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ​ദ്ധ​തി​ക​ളാ​ണ് ഇ​ന്ന​ലെ അം​ഗീ​ക​രി​ച്ച​ത്. ‌
വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി ന​ട​ന്ന​യോ​ഗ​ത്തി​ല്‍ എ​ഡി​എം അ​ല​ക്സ് പി.​തോ​മ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് മാ​മ്മ​ന്‍ കൊ​ണ്ടൂ​ര്‍, ഡി​പി​സി അം​ഗ​ങ്ങ​ള്‍, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ സാ​ബു സി. ​മാ​ത്യു, ഡെ​പ്യൂ​ട്ടി പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ ഉ​ല്ലാ​സ് ഗോ​പാ​ല്‍, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌