അ​റ​സ്റ്റ് വൈ​കി​പ്പി​ക്കു​ന്ന​ത് മൃ​ത​ദേ​ഹ​ത്തോ​ടു​ള്ള അ​നാ​ദ​രവ്: ഡി.​കെ. ജോ​ണ്‍ ‌
Wednesday, August 5, 2020 10:09 PM IST
പ​ത്ത​നം​തി​ട്ട: ചി​റ്റാ​ർ കു​ട​പ്പ​ന​യി​ൽ പി.​പി. മ​ത്താ​യി ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ വ​ന​പാ​ല​ക​ർ കു​റ്റ​ക്കാ​രെ​ന്നു വ്യ​ക്ത​മാ​യി​ട്ടും അ​റ​സ്റ്റ് വൈ​കി​പ്പി​ക്കു​ന്ന​ത് അ​നീ​തി​യാ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജോ​സ​ഫ് വി​ഭാ​ഗം ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം പ്ര​ഫ.​ഡി.​കെ. ജോ​ണ്‍.‌
മ​ത്താ​യി​യു​ടെ മ​ര​ണം ന​ട​ന്നി​ട്ട് പ​ത്തു​ദി​വ​സ​മാ​യി. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് ആ​റു​ദി​വ​സ​മാ​യി മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ൽ ഇ​രി​ക്കു​ക​യാ​ണ്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട തീ​രു​മാ​ന​മു​ണ്ടാ​കാ​തെ സം​സ്കാ​രം ന​ട​ത്തി​ല്ലെ​ന്ന ഭാ​ര്യ​യു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും ആ​വ​ശ്യം ന്യാ​യ​മാ​ണ്. ഒ​രു കു​ടും​ബ​ത്തി​ന്‍റെ അ​ത്താ​ണി​യാ​യി​രു​ന്ന​യാ​ളെ പ്ര​ത്യേ​കി​ച്ച് ഒ​രു കാ​ര​ണ​വു​മി​ല്ലാ​തെ അ​ന​ധി​കൃ​ത​മാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും പി​ന്നീ​ട് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മൃ​ത​ദേ​ഹം കി​ണ​റ്റി​ൽ കാ​ണ​പ്പെ​ടു​ക​യും ചെ​യ്ത​തി​ൽ വ​ന​പാ​ല​ക​ർ പ്ര​ഥ​മ​ദൃ​ഷ്ട്യാ കു​റ്റ​ക്കാ​രാ​ണെ​ന്ന​തി​ൽ ആ​ർ​ക്കും ത​ർ​ക്ക​മി​ല്ല.
സാ​ഹ​ച​ര്യം ഇ​താ​യി​ട്ടും വ​ന​പാ​ല​ക​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് അ​റ​സ്റ്റ് വൈ​കി​പ്പി​ക്കു​ന്ന​ത് മ​ത്താ​യി​യു​ടെ മൃ​ത​ദേ​ഹ​ത്തോ​ടു​ള്ള അ​നാ​ദ​രവാ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും ജോ​ണ്‍ ആ​വ​ശ്യ​പ്പെ​ട്ടു. ‌