ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കാൻ ഡാമുകളുടെ ഷട്ടറുകൾ തുറന്നു
Thursday, August 6, 2020 9:54 PM IST
പ​ത്ത​നം​തി​ട്ട: മ​ഴ ശ​ക്ത​മാ​കു​ക​യും സം​ഭ​ര​ണി​ക​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യും ചെ​യ്ത​തി​നേ തു​ട​ർ​ന്ന് മൂ​ഴി​യാ​റി​ലെ മൂ​ന്ന് ഷ​ട്ട​റു​ക​ൾ തു​റ​ന്ന് ഇ​ന്ന​ലെ 51.36 ക്യു​മെ​ക്സ് നി​ര​ക്കി​ലാ​ണ് ജ​ലം ഒ​ഴു​ക്കി​വി​ട്ട​ത്. ഷ​ട്ട​റു​ക​ൾ 30 സെ​ന്‍റി​മീ​റ്റ​ർ മാ​ത്ര​മാ​ണ് ഉ​യ​ർ​ത്തി​യ​ത്. ഇ​തി​ലൂ​ടെ ന​ദി​യി​ൽ പ​ര​മാ​വ​ധി 50 സെ​ന്‍റി​മീ​റ്റ​ർ വ​രെ മാ​ത്ര​മേ ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യു​ള്ളൂ​വെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
ആ​ങ്ങ​മൂ​ഴി മു​ത​ൽ സീ​ത​ത്തോ​ട് വ​രെ​യു​ള്ള പ്ര​ദേ​ശ​ത്തെ ക​ക്കാ​ട്ടാ​റ്റി​ലാ​ണ് ജ​ല​നി​ര​പ്പ് പ്ര​ധാ​ന​മാ​യും ഉ​യ​രുന്നത്. പ​ന്പാ​ന​ദി​യു​മാ​യി ചേ​രു​ന്ന ഭാ​ഗ​ങ്ങ​ളി​ലും ജാ​ഗ്ര​താ​നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
മൂ​ഴി​യാ​റി​ലെ പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി​യി​ലെ​ത്തി​യ​തി​നേ തു​ട​ർ​ന്നാ​ണ് ഷ​ട്ട​റു​ക​ൾ തു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.
പ​ത്ത​നം​തി​ട്ട: മ​ഴ ശ​ക്ത​മാ​യി തു​ട​രു​ന്ന​തോ​ടെ മ​ണി​യാ​ര്‍ ബാ​രേ​ജി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന പ​ക്ഷം ജ​ല​നി​ര​പ്പ് 34.62 മീ​റ്റ​റാ​യി ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​യി 10വ​രെ ഏ​തു സ​മ​യ​ത്തും അ​ഞ്ച് ഷ​ട്ട​റു​ക​ള്‍ 10 സെ​ന്‍റി മീ​റ്റ​ര്‍ മു​ത​ല്‍ 120 സെ​ന്‍റി മീ​റ്റ​ര്‍ വ​രെ ഉ​യ​ർ​ത്താ​ൻ സാ​ധ്യ​ത.
ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തു​ന്ന​തു മൂ​ലം ക​ക്കാ​ട്ടാ​റി​ല്‍ 30 സെ​ന്‍റി മീ​റ്റ​ര്‍ മു​ത​ല്‍ ര​ണ്ടു മീ​റ്റ​ര്‍ വ​രെ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നേ​ക്കാം.
ക​ക്കാ​ട്ടാ​റി​ന്‍റെ​യും പ​മ്പ​യാ​റി​ന്‍റെ​യും തീ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​രും മ​ണി​യാ​ര്‍, പെ​രു​നാ​ട്, വ​ട​ശേ​രി​ക്ക​ര, റാ​ന്നി, കോ​ഴ​ഞ്ചേ​രി, ആ​റ​ന്മു​ള നി​വാ​സി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും ജാ​ഗ്ര​താ പു​ല​ർ​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.