മ​ല​യോ​ര ക​ർ​ഷ​ക​ർ​ക്കു സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ; ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്ക​ണം: ഡി​സി​സി ‌
Tuesday, August 11, 2020 9:58 PM IST
‌പ​ത്ത​നം​തി​ട്ട: ചി​റ്റാ​ർ കു​ട​പ്പ​ന​ക്കു​ളം പ​ടി​ഞ്ഞാ​റെ​ച​രു​വി​ൽ പി.​പി. മ​ത്താ​യി​യു​ടെ ക​സ്റ്റ​ഡി മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ന​പാ​ല​ക​ർ​ക്കെ​തി​രെ കൊ​ല​ക്കു​റ​ത്തി​നു കേ​സെ​ടു​ക്കാ​ൻ വൈ​കു​ന്ന​ത് അ​പ​ല​പ​നീ​യ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.‌
മ​ല​യോ​ര മേ​ഖ​ല​യി​ൽ സ​മാ​ന​മാ​യ നി​ര​വ​ധി സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ർ​ഷ​ക​ർ​ക്ക് ഉ​ണ്ടാ​കു​ന്നു​ണ്ടെ​ന്നും വ​ന​പാ​ല​ക​രും ക​ർ​ഷ​ക​രും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ത്തി​ന് ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം ഉ​ണ്ടാ​കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്നും മ​ത്താ​യി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ബാ​ബു ജോ​ർ​ജ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.‌
ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​യാ​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​തി​രു​ന്ന​ത് ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണ്. പ്രാ​ഥ​മി​ക​മാ​യി വ​ന​പാ​ല​ക​ർ കു​റ്റ​ക്കാ​രാ​ണെ​ന്നു വ്യ​ക്ത​മാ​യി​ട്ടും ന​ട​പ​ടി വൈ​കി​പ്പി​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ ഗു​ഢാ​ലോ​ച​ന​യാ​ണ്.‌
കു​റ്റ​ക്കാ​രാ​യ വ​ന​പാ​ല​ക​രു​ടെ പേ​രി​ൽ 302, 364 വ​കു​പ്പു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി കേ​സെ​ടു​ക്ക​ണം. കു​റ്റ​ക്കാ​രെ സം​ര​ക്ഷി​ക്കാ​ൻ വ​കു​പ്പ് മ​ന്ത്രി​യ​ട​ക്കം രം​ഗ​ത്ത് വ​ന്ന​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്.
തെ​ളി​വ് ന​ശി​പ്പി​ക്കാ​ൻ ഗു​രു​നാ​ഥ​ൻ​മ​ണ്ണ്, ക​രി​കു​ളം എ​ന്നി​വ​ട​ങ്ങ​ളി​ലെ ഓ​ഫീ​സു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ങ്ക് അ​ന്വേ​ ഷ​ണ പ​രി​ധി​യി​ൽ കൊ​ണ്ടു​വ​ര​ണം.
റാ​ന്നി ഡി​എ​ഫ്ഒ യു​ടെ മൊ​ബൈ​ൽ കോ​ൾ ലി​സ്റ്റ് എ​ടു​ക്കു​ക​യും അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ കൊ​ണ്ടു​വ​രി​ക​യും വേ​ണം.‌
പി. ​പി. മ​ത്താ​യി​യു​ടെ മൃ​ത​ദേ​ഹ​ത്തോ​ട് വ​നം മ​ന്ത്രി​യു​ടെ അ​നാ​ദ​ര​വ് തു​ട​രു​ക​യാ​ണ്. സം​സ്കാ​ര​ത്തെ സം​ബ​ന്ധി​ച്ച് വീ​ണ്ടും ആ​ക്ഷേ​പ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത് മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​ണ്. ജ​നാ​ധി​പ​ത്യ സ​മൂ​ഹ​ത്തി​ൽ ഇ​ത്ത​രം സ​മീ​പ​നം ശ​രി​യ​ല്ല. വീ​ട് സ​ന്ദ​ർ​ശി​ക്കു​ക​യി​ല്ല എ​ന്ന​ത് ധി​ക്കാ​ര​പ​ര​മാ​യ നി​ല​പാ​ടാ​ണ്. 15 ദി​വ​സ​മാ​യി​ട്ടും മ​ത്താ​യി​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ക്കാ​ൻ ത​യ്യാ​റാ​കാ​ത്ത മ​ന്ത്രി​യെ മ​നു​ഷ്യ​ത്വം തൊ​ട്ടു​തീ​ണ്ടി​ട്ടി​ല്ലാ​ത്ത വ്യ​ക്തി​യാ​യി കാ​ണാ​ൻ സാ​ധി​ക്കും.
കേ​ര​ളീ​യ പൊ​തു​സ​മൂ​ഹ​ത്തെ ആ​ക്ഷേ​പി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ് മ​ന്ത്രി​യു​ടെ ഓ​രോ പ്ര​സ്താ​വ​ന​ക​ളും സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നും ഡി​സി​സി കു​റ്റ​പ്പെ​ടു​ത്തി.‌
വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​സു​രേ​ഷ് കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ആ​ർ. സോ​ജി എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.