കോ​വി​ഡ് പ്ര​തി​ജ്ഞ​യു​മാ​യി പോ​ലീ​സ് ‌‌
Tuesday, August 11, 2020 10:03 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് മ​ഹാ​മാ​രി​ക്കെ​തി​രാ​യ ബോ​ധ​വ​ത്ക​ര​ണം ഉ​ദ്ദേ​ശി​ച്ച് പ്ര​തി​ജ്ഞ​യു​മാ​യി പോ​ലീ​സ്. ജി​ല്ല​യി​ലെ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ​യും കു​റ​ഞ്ഞ​ത് നാ​ലു പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ല്‍ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​വി​ഡ് പ്ര​തി​ജ്ഞ എ​ടു​ക്കു​മെ​ന്ന് ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി കെ.​ജി. സൈ​മ​ണ്‍ പ​റ​ഞ്ഞു. ‌
ഗ​വ​ണ്‍​മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കി ഈ ​പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കും. ‌
ക്വാ​റ​ന്‍റൈ​ന്‍ ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ പോ​ലീ​സ് തു​ട​രും. മാ​സ്‌​ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​വ​ര്‍​ക്കെ​തി​രെ​യും നി​യ​മ ന​ട​പ​ടി​ക​ളെ​ടു​ക്കു​ന്നു​ണ്ട്.
രോ​ഗം വ്യാ​പി​ക്കാ​തി​രി​ക്കു​ന്ന​തി​ന് ആ​ളു​ക​ള്‍ സ്വ​യം പ്ര​തി​രോ​ധം തീ​ര്‍​ക്ക​ണ​മെ​ന്നും ക്വാ​റ​ന്‍റൈ​നി​ലു​ള്ള​വ​ര്‍ പോ​ലീ​സി​ന്‍റെ നി​ര​ന്ത​ര നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും ലം​ഘ​ന​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി ത​ട​യു​മെ​ന്നും ജ​ന​ങ്ങ​ള്‍ സ്വ​യ​മേ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ അ​നു​സ​രി​ക്ക​ണ​മെ​ന്നും ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.‌
ലോ​ക്ക് ഡൗ​ണ്‍ ലം​ഘ​ന​ങ്ങ​ള്‍​ക്ക് ഇ​ന്ന​ലെ ജി​ല്ല​യി​ല്‍ 42 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും 39 പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു.
മു​ഖാ​വ​ര​ണം ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങി​യ 157 ആ​ളു​ക​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി​യ​താ​യും ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു. ‌