ദു​രി​തം ഒ​ഴി​യാ​തെ അ​പ്പ​ർ​കു​ട്ട​നാ​ട് ‌
Tuesday, August 11, 2020 10:03 PM IST
തി​രു​വ​ല്ല: അ​തി​തീ​വ്ര മ​ഴ​യ്ക്ക് ശ​മ​നം വ​ന്നെ​ങ്കി​ലും അ​പ്പ​ര്‍​കു​ട്ട​നാ​ട്ടി​ല്‍ ദു​രി​ത​മൊ​ഴി​യു​ന്നി​ല്ല. ന​ദി​ക​ളു​ടെ ജ​ല​നി​ര​പ്പ് അ​പ​ക​ട​രേ​ഖ​യ്ക്ക് താ​ഴെ​യാ​യി. എ​ന്നാ​ല്‍ വീ​ടു​ക​ള്‍ ഇ​പ്പോ​ഴും വെ​ള്ള​ക്കെ​ട്ടി​ല്‍ ത​ന്നെ​യാ​ണ്. ക​യ​റി​യ വെ​ള്ളം ഇ​റ​ങ്ങാ​ത്ത​താ​ണ് കാ​ര​ണം.

വെ​ള്ളം ഒ​ഴു​കി പോ​കാ​നു​ള​ള മാ​ര്‍​ഗ​ങ്ങ​ള്‍ അ​ട​ഞ്ഞ​തും പ്ര​ശ്‌​ന​മാ​യി. ചു​റ്റി​നും വെ​ള്ള​മു​ണ്ടെ​ങ്കി​ലും കു​ടി​ക്കാ​ൻ വെ​ള്ള​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലു​മാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.

കി​ണ​റു​ക​ൾ മ​ലി​ന​ജ​ലം മൂ​ടി​ക്കി​ട​ക്കു​ന്നു. പൈ​പ്പു​ക​ളും മു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ശൗ​ചാ​ല​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വെ​ള്ള​ത്തി​ലാ​യ​തോ​ടെ പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ളും ഇ​ല്ലാ​താ​യി. ‌

ഇ​ക്കാ​ര​ണ​ങ്ങ​ളാ​ല്‍ അ​പ്പ​ര്‍​കു​ട്ട​നാ​ട്ടി​ലെ ദു​രി​ത ബാ​ധി​ത​ര്‍ ഇ​പ്പോ​ഴും ക്യാ​മ്പു​ക​ളി​ല്‍ ത​ന്നെ​യാ​ണ്. ഇ​ന്ന​ലെ വ​രെ 95 ക്യാ​മ്പു​ക​ളി​ലാ​യി 5238 പേ​രാ​ണ് ക​ഴി​യു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ത്തെ അ​പേ​ക്ഷി​ച്ച് പ​മ്പ, മ​ണി​മ​ല​യാ​ര്‍, അ​ച്ച​ന്‍​കോ​വി​ലാ​ര്‍ എ​ന്നി​വ​ട​ങ്ങ​ളി​ല്‍ ജ​ല​നി​ര​പ്പ് കു​റ​ഞ്ഞു. ഇ​ന്ന​ലെ മ​ഴ പെ​യ്യാ​തി​രു​ന്ന​തും ആ​ശ്വാ​സ​മാ​യി.‌

ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പ് അ​പ​ക​ട​രേ​ഖ​യ്ക്ക് താ​ഴെ​യാ​യി. പ​മ്പ​യി​ല്‍ 5.1 മീ​റ്റ​റും അ​ച്ച​ന്‍​കോ​വി​ലി​ല്‍ 9.52 മീ​റ്റ​റും മ​ണി​മ​ല​യാ​റ്റി​ല്‍ 5.71 മീ​റ്റ​റാ​യി​ട്ടാ​ണ് ജ​ല​നി​ര​പ്പ് കു​റ​ഞ്ഞ​ത്. ഇ​ത് അ​പ്പ​ര്‍​കു​ട്ട​നാ​ടി​നെ സം​ബ​ന്ധി​ച്ച് ആ​ശ്വാ​സ​മാ​ണ്. വെ​ള​ള​മി​റ​ങ്ങി വീ​ടു​ക​ള്‍ വൃ​ത്തി​യാ​ക്കി സാ​ധാ​ര​ണ ജ​ന​ജീ​വി​തം തു​ട​ങ്ങ​ണ​മെ​ങ്കി​ല്‍ ദി​വ​സ​ങ്ങ​ളെ​ടു​ക്കു​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. ഇ​പ്പോ​ഴും അ​പ്പ​ര്‍​കു​ട്ട​നാ​ട്ടി​ലെ പ​ല ഗ്രാ​മീ​ണ റോ​ഡു​ക​ളും വെ​ള്ള​ക്കെ​ട്ടി​ലാ​ണ്.‌

ക​ട​പ്ര, നി​ര​ണം, പെ​രി​ങ്ങ​ര, നെ​ടു​ന്പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഒ​ട്ടു​മി​ക്ക സ്ഥ​ല​ങ്ങ​ളും ഇ​പ്പോ​ഴും വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. ഈ ​മേ​ഖ​ല​യി​ലെ 75 ശ​ത​മാ​നം വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി.
പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ന്‍റെ​യും നെ​ടു​മ്പ്രം പ​ഞ്ചാ​യ​ത്തി​ന്‍റെ​യും പ​ടി​ഞ്ഞാ​റു ഭാ​ഗം മു​ഴു​വ​ൻ വെ​ള്ളം ക​യ​റി. പ​മ്പ, മ​ണി​മ​ല ന​ദി​ക​ൾ ഇ​പ്പോ​ഴും ക​ര​ക​വി​ഞ്ഞ് ഒ​ഴു​കു​ന്നു. ആ​ഴം​കൂ​ട്ടി വീ​ണ്ടെ​ടു​ക്കു​ന്ന കോ​ല​റ​യാ​ർ നി​റ​ഞ്ഞ് ഒ​ഴു​കു​ക​യാ​ണ്. ക​ഴി​ഞ്ഞ വെ​ള്ള​ക്കെ​ത്തി​ന് മ​ട​വി​ണ ഇ​ര​തോ​ട് പാ​ട​ശേ​ഖ​ര​ത്തി​ലെ റോ​ഡി​ലൂ​ടെ ശ​ക്ത​മാ​യ നീ​ഴൊ​ഴു​ക്കാ​ണ്. പ​മ്പാ ന​ദി​യി​ലൂ​ടെ തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യി​ലേ​ക്ക് ശ​ക്ത​മാ​യ നീ​ഴൊ​ഴു​ക്കു​ള്ള​തി​നാ​ൽ മ​ഴ പെ​യ്തി​ല്ലെ​ങ്കി​ൽ വെ​ള്ളം വേ​ഗം ഇ​റ​ങ്ങു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ജ​ന​ങ്ങ​ൾ.

പ്ര​ധാ​ന റോ​ഡു​ക​ളി​ലെ വാ​ഹ​ന ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി ത​ട​സ​പ്പെ​ട്ടു. കു​റ്റൂ​ർ പ​ഞ്ചാ​യ​ത്തി​ലും ഇ​പ്പോ​ഴും ദു​രി​തം തു​ട​രു​ക​യാ​ണ്. മ​ണി​മ​ല​യാ​റ്റി​ൽ നി​ന്നു വെ​ള്ളം ഇ​റ​ങ്ങാ​ൻ താ​മ​സ​മെ​ടു​ക്കു​ന്ന​താ​ണ് കാ​ര​ണം. കു​റ്റൂ​രി​ലെ പ​ല ഗ്രാ​മീ​ണ റോ​ഡു​ക​ളി​ലും ഇ​പ്പോ​ഴും വെ​ള്ള​മു​ണ്ട്. ‌

2018-ലെ ​പ്ര​ള​യ​ത്തി​ന്‍റെ ആ​ഘാ​തം ഉ​ണ്ടാ​ക്കി​യി​ല്ലെ​ങ്കി​ലും കൃ​ഷി​ക്ക് വ്യാ​പ​ക നാ​ശ​മു​ണ്ടാ​യി​ട്ടു​ണ്ട്. പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​യി​ല്‍ പാ​ട​ശേ​ഖ​ര​ങ്ങ​ള്‍ തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യാ​ത്ത വി​ധ​മാ​ണ് വെ​ള്ളം ക​യ​റി​യ​ത്.

പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ പു​റം ബ​ണ്ടു​ക​ള്‍​ക്ക് ബ​ല​ക്ഷ​യം സം​ഭ​വി​ച്ചി​ട്ടു​ണ്ടോ​യെ​ന്നും സം​ശ​യ​മു​ണ്ട്. താ​റാ​വ് ക​ര്‍​ഷ​ക​ര്‍​ക്കും ന​ഷ്ടം ഉ​ണ്ടാ​ക്കി. വ​ള​ർ​ത്തു മ​ത്സ്യ​ങ്ങ​ള്‍ ചാ​ടി​പ്പോ​യ​തും ക​ന​ത്ത ആ​ഘാ​ത​മാ​യി. ഓ​ണ​വി​പ​ണി ല​ക്ഷ്യ​മി​ട്ട് ചെ​യ്ത കൃ​ഷി​യെ​ല്ലാം വെ​ള്ള​ത്തി​ലാ​യി.

കോ​വി​ഡ്, ലോ​ക്ഡൗ​ണ്‍ എ​ന്നി​വ മൂ​ലം ഓ​ണ​വി​പ​ണി ല​ക്ഷ്യ​മി​ട്ട് ഇ​ത്ത​വ​ണ വ​ന്‍​തോ​തി​ല്‍ പ​ച്ച​ക്ക​റി വി​ള​വി​റ​ക്കി​യി​രു​ന്നു. കൂ​ടാ​തെ സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യും വി​ള​വി​റ​ക്കി. ഓ​ണ​ത്തി​ന് ഏ​റെ ആ​വ​ശ്യം വേ​ണ്ട ഏ​ത്ത​വാ​ഴ​ക്കൃ​ഷി പ​ല സ്ഥ​ല​ത്തും വെ​ള്ള​ത്തി​ലാ​യി.
കൂ​ടാ​തെ ചേ​ന, ചേ​മ്പ് കൃ​ഷി​ക​ളും വെ​ള്ളം ക​വ​ര്‍​ന്നു. പ്രാ​ഥ​മി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ജി​ല്ല​യി​ല്‍ അ​ഞ്ച് കോ​ടി​യു​ടെ കാ​ര്‍​ഷി​ക ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ‌