മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ മ​ട​ങ്ങി ‌‌
Wednesday, August 12, 2020 10:18 PM IST
ആ​റ​ന്മു​ള: ആ​റ​ന്മു​ള നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് എ​ത്തി കൊ​ല്ല​ത്തേ​ക്ക് യാ​ത്ര​യാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ദ​രി​ച്ചു. വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി ഒ​ഴി​വാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ളെ തി​രി​കെ അ​യ​ച്ച​ത്. ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ല്‍ അ​ഞ്ചു വ​ള്ള​ങ്ങ​ളി​ലാ​യി 12 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണു ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് എ​ത്തി​യ​ത്. ‌

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ലീ​ഡ​ര്‍​ക്ക് ആ​റ​ന്മു​ള ക​ണ്ണാ​ടി ന​ല്‍​കി​യും മ​റ്റു​ള്ള അം​ഗ​ങ്ങ​ളെ പൊ​ന്നാ​ട​യും അ​ണി​യി​ച്ചും വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ ആ​ദ​രി​ച്ചു. കോ​ഴ​ഞ്ചേ​രി ത​ഹ​സീ​ദാ​ര്‍ കെ.​ഓ​മ​ന​ക്കു​ട്ട​ന്‍, മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​പെ​ക്ട​ര്‍ സാം ​മാ​ത്യു, വാ​ര്‍​ഡം​ഗം ഗീ​താ​കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌‌

തി​രു​വ​ല്ല​യി​ല്‍ ‌‌

തി​രു​വ​ല്ല: വെ​ള്ള​പ്പൊ​ക്ക ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തി​രു​വ​ല്ല​യി​ലെ​ത്തി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളി​ല്‍ ഏ​ഴു​വ​ള്ള​ങ്ങ​ളി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി.

തി​രു​വ​ല്ല ത​ഹ​സി​ല്‍​ദാ​ര്‍ മി​നി കെ. ​തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​വ​രെ കൊ​ല്ല​ത്തേ​ക്ക് യാ​ത്ര​യാ​ക്കി​യ​ത്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി 11 വ​ള്ള​ങ്ങ​ളാ​ണ് തി​രു​വ​ല്ല താ​ലൂ​ക്കി​ല്‍ എ​ത്തി​ച്ചി​രു​ന്ന​ത്. ഇ​തി​ല്‍ ഏ​ഴു വ​ള്ള​ങ്ങ​ളി​ലെ മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ളും അ​വ എ​ത്തി​ച്ച ലോ​റി ജീ​വ​ന​ക്കാ​രു​മാ​ണു നാ​ട്ടി​ലേ​ക്കു തി​രി​ച്ചു യാ​ത്ര​യാ​യ​ത്.

ആ​ല​പ്പാ​ട് അ​ഴീ​ക്ക​ല്‍, കൊ​ല്ലം നീ​ണ്ട​ക​ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ ഏ​ഴു വ​ള്ള​ങ്ങ​ളി​ലെ 42 പേ​രും ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ ലോ​റി ജീ​വ​ന​ക്കാ​രാ​യ 14 പേ​രും യാ​ത്ര തി​രി​ച്ച സം​ഘ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. ഇ​നി നാ​ലു വ​ള്ള​ങ്ങ​ളാ​ണ് തി​രു​വ​ല്ല​യി​ല്‍ അ​വ​ശേ​ഷി​ക്കു​ന്ന​ത്. ‌‌

റാ​ന്നി​യി​ൽ ‌‌

റാ​ന്നി: ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് എ​ത്തി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് റാ​ന്നി​യി​ലും യാ​ത്ര​യ​യ​പ്പ് ന​ല്‍​കി. റാ​ന്നി ജ​ന​ത. മ​ഴ ശ​ക്ത​മാ​യി റാ​ന്നി​യി​ല്‍ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് അ​ഞ്ച് ബോ​ട്ടു​ക​ളു​മാ​യി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി ഇ​വ​ര്‍ എ​ത്തി​യ​ത്. ടീം ​ലീ​ഡ​ര്‍ വി​ത്സ​നെ രാ​ജു ഏ​ബ്ര​ഹാം എം​എ​ല്‍​എ ഷാ​ള്‍ അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ത​ഹ​സീ​ല്‍​ദാ​ര്‍ ജോ​ണ്‍ വ​ര്‍​ഗീ​സ്, സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി​ജ​യ​ന്‍, എം ​വി വി​ദ്യാ​ധ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌

കു​ട്ട​വ​ഞ്ചി​യു​മാ​യി എ​ത്തി​യ എ​ട്ടു​പേ​ര്‍, ഫ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ 48 പേ​ര്‍ എ​ന്നി​വ​ര്‍​ക്കും രാ​ജു ഏ​ബ്ര​ഹാം എം​എ​ല്‍​എ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ചു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഗ​സ്റ്റ് ഹൗ​സി​ല്‍ ക്യാ​മ്പ് ചെ​യ്തി​രു​ന്ന എ​ന്‍​ഡി​ആ​ര്‍​എ​ഫ് അം​ഗ​ങ്ങ​ളെ​യും എം​എ​ല്‍​എ​യും ത​ഹ​സീ​ല്‍​ദാ​രും എ​ത്തി നേ​രി​ല്‍​ക്ക​ണ്ട് ന​ന്ദി പ​റ​ഞ്ഞു. ‌