കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ന്ന് ചി​റ്റാ​റി​ലെ​ത്തും
Thursday, August 13, 2020 10:25 PM IST
പ​ത്ത​നം​തി​ട്ട: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഇ​ന്ന് ചി​റ്റാ​റി​ലെ​ത്തും. പി.​പി. മ​ത്താ​യി എ​ന്ന ക​ർ​ഷ​ക​ന്‍റെ ക​സ്റ്റ​ഡി മ​ര​ണ​ത്തി​ൽ അ​റ​സ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് ഡി​സി​സി നേ​തൃ​ത്വ​ത്തി​ൽ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന് മു​മ്പി​ൽ ന​ട​ത്തു​ന്ന റി​ലേ സ​ത്യ​ഗ്ര​ഹ​ത്തി​ൽ അ​ദ്ദേ​ഹം പ്ര​സം​ഗി​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് സ​മ​ര​പ​ന്ത​ൽ സ​ന്ദ​ർ​ശി​ക്കു​ന്ന അ​ദ്ദേ​ഹം കൊ​ല്ല​പ്പെ​ട്ട മ​ത്താ​യി​യു​ടെ ഭ​വ​ന​വും സ​ന്ദ​ർ​ശി​ക്കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് അ​റി​യി​ച്ചു.
പി.​പി. മ​ത്താ​യി​യെ അ​ന​ധി​കൃ​ത​മാ​യി വീ​ട്ടി​ൽ നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് വ​ന​ത്തി​ൽ കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച് കൊ​ന്ന​തി​ന് വ്യ​ക്ത​മാ​യ തെ​ളി​വു​ക​ൾ ഉ​ണ്ടാ​യി​ട്ടും ഡ​മ്മി പ​രീ​ക്ഷ​ണം ന​ട​ത്തി ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ന്ന​തി​നും പ്ര​തി​ക​ളാ​യ ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​മാ​ണ് പോ​ലീ​സ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് ബാ​ബു ജോ​ർ​ജ് കു​റ്റ​പ്പെ​ടു​ത്തി.