ഡി​എ​ഫ്ഒ​യെ സ്ഥ​ലം മാ​റ്റി​യ​ത് കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ: യൂ​ത്ത് ഫ്ര​ണ്ട് - എം
Thursday, August 13, 2020 10:25 PM IST
ചി​റ്റാ​ർ: പി. ​പി. മ​ത്താ​യി​യു​ടെ കൊ​ല​പാ​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​തെ ഡി​എ​ഫ്ഒ​യെ സ്ഥ​ലം മാ​റ്റി​യ​ത് കേ​സി​നെ അ​ട്ടി​മ​റി​ക്കാ​ൻ വേ​ണ്ടി​യാ​ണെ​ന്ന് കേ​ര​ളാ യൂ​ത്ത് ഫ്ര​ണ്ട് - എം ​ജോ​സ് വി​ഭാ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സാ​ജ​ൻ തൊ​ടു​ക. പി. ​പി. മ​ത്താ​യി​യു​ടെ ഭ​വ​നം സ​ന്ദ​ർ​ശി​ച്ച ശേ​ഷം വീ​ടി​നു മു​ന്പി​ലെ സ​മ​ര​പ​ന്ത​ലി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ​നം​മ​ന്ത്രി അ​ടി​യ​ന്ത​ര​മാ​യി ഭ​വ​നം സ​ന്ദ​ർ​ശി​ക്കു​ക​യും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തി കേ​സെ​ടു​ക്കു​ക​യും അ​നാ​ഥ​രാ​യ കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക​യും ചെ​യ്യ​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
ബ​സ​ലേ​ൽ റ​മ്പാ​ൻ, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ബി​ജു കു​ന്നേ​പ്പ​റ​മ്പി​ൽ, സു​മേ​ഷ് ആ​ൻ​ഡ്രൂ​സ്, ദീ​പ​ക് മാ​മ്മ​ൻ മ​ത്താ​യി, ഷൈ​ൻ കു​മ​ര​കം, ആ​ൽ​വി​ൻ ചെ​ണ്ട​നം, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് മാ​മ്മ​ൻ വ​ട്ട​ശേ​രി​ൽ, ജോ​ജി പി. ​തോ​മ​സ്, സ​ന്തോ​ഷ് തോ​മ​സ്, നെ​ബു ത​ങ്ങ​ള​ത്തി​ൽ, റെ​ജി പ്ലാ​ന്തോ​ട്ടം, ഡോ. ​വ​ർ​ഗീ​സ് പേ​ര​യി​ൽ, ജോ​ർ​ജ് ഏ​ബ്ര​ഹാം, ആ​ലി​ച്ച​ൻ ആ​റെ​ന്നി​ൽ, കെ​എ​സ്‌​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റി​ന്‍റോ തോ​പ്പി​ൽ, ജോ​ൺ പോ​ൾ, ബി​നോ​ജ് കു​മ്മ​ണ്ണൂ​ർ, മ​നോ​ജ് മ​ട​ത്തും​മൂ​ട്ടി​ൽ, മാ​ത്യു നൈ​നാ​ൻ, ക്ലീ​ബോ ഇ​ടു​ക്ക​ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.