വ​നി​താ പോ​ലീ​സ് ച​മ​ഞ്ഞ് ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി​യ യു​വ​തി പി​ടി​യി​ൽ
Friday, August 14, 2020 10:15 PM IST
മ​ല്ല​പ്പ​ള്ളി: സ​ബ്ഇ​ൻ​സ്പെ​ക്ട​ർ വേ​ഷം ധ​രി​ച്ച് ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി​യ യു​വ​തി അ​റ​സ്റ്റി​ൽ. കൊ​റ്റ​നാ​ട് ചാ​ലാ​പ്പ​ള്ളി ന​ട​മ​ല​ക്കു​ന്ന് പാ​റ​യ്ക്ക​ൽ വി​ജ​യ​ന്‍റെ മ​ക​ൾ പ്രീ​തി​യാ​ണ് (30) പെ​രു​ന്പെ​ട്ടി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.ഒ​ന്പ​താം​ക്ലാ​സ് വ​രെ പ​ഠി​ച്ച പ്രീ​തി ഒ​ന്പ​തു​വ​ർ​ഷം മു​ന്പ് നാ​ടു​വി​ട്ട​താ​ണ്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം പോ​ലീ​സ് വേ​ഷ​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ​യി​ൽ പ്രീ​തി വീ​ട്ടി​ൽ വ​ന്നി​റ​ങ്ങു​ക​യാ​യി​രു​ന്നു. കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം സെ​ൽ​ഫി എ​ടു​ത്തു ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റു ചെ​യ്ത​താ​ണ് വി​ന​യാ​യ​ത്.
ഫോ​ട്ടോ ക​ണ്ട് സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​ർ രാ​ത്രി​യി​ൽ പെ​രു​ന്പെ​ട്ടി പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. രാ​ത്രി​ത​ന്നെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ചോ​ദ്യം ചെ​യ്തു.ഇ​ന്ന​ലെ രാ​വി​ലെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി​യ​തി​നാ​ണ് കേ​സ്.
വീ​ട്ടു​കാ​ർ​ക്ക് മു​ന്പി​ൽ ആ​ളാ​കാ​നാ​ണ് വേ​ഷം ധ​രി​ച്ച​തെ​ന്നും ഏ​താ​നും സീ​രി​യ​ലി​ൽ പോ​ലീ​സ് വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ടെ​ന്നു​മാ​ണ് പ്രീ​തി പ​റ​യു​ന്ന​ത്. നാ​ടു​വി​ട്ട​ശേ​ഷം പ്രീ​തി പാ​ല​ക്കാ​ട്ടാ​യി​രു​ന്നു താ​മ​സം. വ്യാ​ഴാ​ഴ്ച എ​റ​ണാ​കു​ള​ത്തു​നി​ന്നും പോ​ലീ​സ് വേ​ഷ​ത്തി​ലാ​ണ് തി​രു​വ​ല്ല ബ​സി​ൽ സ​ഞ്ച​രി​ച്ച​തെ​ന്നു പ​റ​യു​ന്നു. അ​വി​ടെ​നി​ന്ന് ഓ​ട്ടോ​റി​ക്ഷ​യി​ൽ വീ​ട്ടി​ലെ​ത്തി. ത​ട്ടി​പ്പോ മ​റ്റോ ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.