40 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്
Friday, August 14, 2020 10:16 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 40 പേ​ർ​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രി​ൽ 24 പേ​ർ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്.രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ അ​ഞ്ചു പേ​ർ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും 11 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ന്ന​വ​രു​മാ​ണ്.
ജി​ല്ല​യി​ൽ ഇ​തേ​വ​രെ 1958 പേ​ർ​ക്ക് കോവിഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 932 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. കോ​വി​ഡ്-19 മൂ​ലം ജി​ല്ല​യി​ൽ ഇ​തു​വ​രെ മൂ​ന്നു പേ​ർ മ​ര​ണ​മ​ട​ഞ്ഞു. ഇ​ന്ന​ലെ 31 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 1689 പേ​ർ ഇ​തോ​ടെ രോ​ഗ​മു​ക്ത​രാ​യി. 266 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്.ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​ന് ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന​യാ​ൾ മ​രി​ച്ച​തി​നേ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രുന്നു. ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് മൂ​ലം മ​രി​ച്ച​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി. ജി​ല്ല​യു​ടെ ഇ​ന്ന​ല​ത്തെ ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി റേ​റ്റ് 3.74 ശ​ത​മാ​ന​വും മ​ര​ണ​നി​ര​ക്ക് 0.15 ശ​ത​മാ​ന​മാ​ണ്.
ക​ട​ന്പ​നാ​ട് തു​വ​യൂ​രി​ൽ ആ​റു​പേ​ർ​ക്കു കൂ​ടി കോ​വി​ഡ്
ജി​ല്ല​യി​ൽ നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ​പെ​ട്ട കൂ​ടു​ത​ൽ പേ​ർ പോ​സി​റ്റീ​വാ​യി. ക​ട​ന്പ​നാ​ട്ടെ പ​ഞ്ചാ​യ​ത്ത് മെം​ബ​റു​ടെ സ​ന്പ​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന കോ​വി​ഡ് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ൽ തുവയൂരിൽ ആ​റു​പേ​ർക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇവരിൽ മെംബറുടെ ഭാര്യയുമുണ്ട്. പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് ഡ്യൂ​ട്ടി ചെ​യ്തി​രു​ന്ന പു​റ​മ​റ്റം സ്വ​ദേ​ശി​നി​യാ​യ ന​ഴ്സ് ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പ​ട്ടി​ക​യി​ലു​ണ്ട്. പ​ത്ത​നം​തി​ട്ട​യി​ലെ സ്വ​കാ​ര്യ​ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ന്‍റെ സ​ന്പ​ർ​ക്ക​ത്തി​ൽ ഇ​തേ ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​രി ഇ​ള​കൊ​ള്ളൂ​ർ സ്വ​ദേ​ശി​യി​ൽപോസിറ്റീവായി.റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ലാ​ബ് ടെ​ക്നീ​ഷ​ന്‍റെ സ​ന്പ​ർ​ക്ക​ത്തി​ൽ ഇ​ല​ന്തൂ​ർ പ​രി​യാ​ര​ത്ത് 71 കാ​ര​ൻ രോ​ഗ​ബാ​ധി​ത​നാ​യി. അ​ടൂ​രി​ലെ കി​ണ​ർ റിം​ഗ് തൊ​ഴി​ലാ​ളി​യു​ടെ സ​ന്പ​ർ​ക്ക​ത്തി​ൽ ഇ​ന്ന​ലെ​യും ഒ​രാ​ൾ കൂ​ടി പോ​സി​റ്റീ​വാ​യി. ക​ട​ന്പ​നാ​ട്ടെ മ​റ്റൊ​രു കേ​സി​ലും ഇ​ന്ന​ലെ ഒ​രു സ​ന്പ​ർ​ക്ക​രോ​ഗി കൂ​ടി ഉ​ണ്ടാ​യി. വ​ള്ളി​ക്കോ​ട്, പ​റ​ക്കോ​ട് ക്ലീ​നി​ക്, കു​റ്റൂ​രി​ലെ മേ​സ്തി​രി എ​ന്നി​വ​രു​ടെ സ​ന്പ​ർ​ക്ക​ത്തി​ലും ഓ​രോ രോ​ഗി​ക​ൾ കൂ​ടി ഉ​ണ്ടാ​യി. കൊ​ല്ലം സ​ന്പ​ർ​ക്ക​ത്തി​ൽ കോ​ന്നി അ​ട്ട​ച്ചാ​ക്ക​ൽ സ്വ​ദേ​ശി​യി​ൽ രോ​ഗം ക​ണ്ടെ​ത്തി. കേ​ര​ള​ത്തി​നു പു​റ​ത്തു​നി​ന്നെ​ത്തി രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ മ​ണ്ണ​ടി സ്വ​ദേ​ശി​നി (73) രോ​ഗ​ബാ​ധി​ത​യാ​യി.
കു​ന്പ​ഴ ക്ല​സ്റ്റ​റി​ൽ മൂ​ന്നും ഉ​റ​വി​ടം വ്യ​ക്ത​മാ​കാ​തെ ര​ണ്ടും രോ​ഗി​ക​ൾ
കു​ന്പ​ഴ ക്ല​സ്റ്റ​റി​ൽ ഇ​ന്ന​ലെ മൂ​ന്നു​പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രി​ൽ ര​ണ്ടു​പേ​ർ കു​ല​ശേ​ഖ​ര​പ​തി സ്വ​ദേ​ശി​ക​ളും ഒ​രാ​ൾ ക​ട​മ്മ​നി​ട്ട സ്വ​ദേ​ശി​യു​മാ​ണ്. ഇ​തോ​ടെ കു​ന്പ​ഴ ക്ല​സ്റ്റ​റി​ൽ രോ​ഗ​ബാ​ധി​ത​രാ​യ​വ​രു​ടെ എ​ണ്ണം 350 ആ​യി.ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ കോ​ന്നി വ​ക​യാ​ർ സ്വ​ദേ​ശി (59), ചെ​ന്നീ​ർ​ക്ക​ര സ്വ​ദേ​ശി​നി (53) എ​ന്നി​വ​രു​ടെ സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
നി​രീ​ക്ഷ​ണ​ത്തി​ൽ 8315 ആ​ളു​ക​ൾ
ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ൾ​പ്പെ​ടെ 263 പേ​രാ​ണ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​യി ഐ​സൊ​ലേ​ഷ​നി​ലു​ള്ള​ത്. 42 പേ​രെ പു​തു​താ​യി ഐ​സൊ​ലേ​ഷ​നി​ൽ പ്ര​വേ​ശി​പ്പി​ച്ച​വ​രാ​ണ്. 8315 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.
ഇ​ന്ന​ലെ 979 സാന്പിു​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കെ​ടു​ത്ത​ത്. 1013 ഫലങ്ങൾ വരാനുണ്ട്.