പീ​ഡ​ന​ക്കേ​സി​ൽ പ്ര​തി​ക്ക് 13 വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും
Friday, August 14, 2020 10:17 PM IST
പ​ത്ത​നം​തി​ട്ട: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ൽ യു​വാ​വി​ന് 13 വ​ർ​ഷം ക​ഠി​ന​ത​ട​വും 1,10,000 രൂ​പ പി​ഴ​യും. തി​രു​വ​ല്ല കു​റ്റ​പ്പു​ഴ ചു​മ​ത്ര തോ​പ്പി​ൽ മ​ല​യി​ൽ ചാ​ലാ​പ്പ​ള്ളി​ൽ പ്ര​ദീ​പ് (അ​നി​യ​ൻ​കു​ഞ്ഞ് - 35) നെ​യാ​ണ് പ​ത്ത​നം​തി​ട്ട അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി സാ​നു എ​സ്. പ​ണി​ക്ക​ർ ശി​ക്ഷി​ച്ച​ത്.ബ​ലാ​ത്സം​ഗ​ക്കു​റ്റ​ത്തി​ന് 10 വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​രു​ല​ക്ഷം രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷി​ച്ച​ത്.
വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ​തി​ന് മൂ​ന്നു​വ​ർ​ഷം ക​ഠി​ന​ത​ട​വും 10,000 രൂ​പ​യു​മാ​ണ് പി​ഴ. 2011 സെ​പ്റ്റം​ബ​റി​ൽ പെ​ണ്‍​കു​ട്ടി വീ​ട്ടി​ൽ ഒ​റ്റ​യ്ക്കു ക​ഴി​യു​ന്പോ​ഴാ​ണ് സം​ഭ​വം. ഗ​ർ​ഭി​ണി​യാ​യ പെ​ണ്‍​കു​ട്ടി പി​ന്നീ​ട് ഒ​രു കു​ഞ്ഞി​ന് ജ· ​ന​ൽ​കി​യ​തി​നേ തു​ട​ർ​ന്ന് ഡി​എ​ൻ​എ പ​രി​ശോ​ധ​ന ഉ​ൾ​പ്പെ​ടെ ശാ​സ്ത്രീ​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ചാ​ര​ണ ന​ട​ന്ന​ത്.
തി​രു​വ​ല്ല പോ​ലീ​സ് ചാ​ർ​ജ് ചെ​യ്ത കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി അ​ഡീ​ഷ​ണ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എ​സ്. മ​നോ​ജ് കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.