ജി​എ​സ്ടി സോ​ഫ്റ്റ് വെ​യ​ർ ത​ക​രാ​ർ; വ്യാ​പാ​രി​ക​ൾ​ക്ക് വ​ൻ ബാ​ധ്യ​താ നോ​ട്ടീ​സ്
Wednesday, September 16, 2020 10:11 PM IST
പ​ത്ത​നം​തി​ട്ട: ജി​എ​സ്ടി ര​ജി​സ്ട്രേ​ഷ​നെ​ടു​ത്ത് നി​യ​പ​ര​മാ​യി വ്യാ​പാ​രം ന​ട​ത്തു​ന്ന വ്യാ​പാ​രി​ക​ൾ​ക്ക് ല​ക്ഷ​ങ്ങ​ളു​ടെ ബാ​ധ്യ​താ നോ​ട്ടീ​സു​ക​ളെ​ത്തി തു​ട​ങ്ങി.
ജി​ല്ല​യി​ൽ മാ​ത്രം ആ​യി​ര​ത്തോ​ളം അ​സ​സ്മെ​ന്‍റ് നോ​ട്ടീ​സു​ക​ളാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. എ​ല്ലാ​മാ​സ​വും പ​ത്തി​ന് മു​ന്പാ​യി ജി​എ​സ്ടി ആ​ർ 1, 20നു ​മു​ന്പാ​യി ജി​എ​സ്ടി ആ​ർ 3 ബി ​രി​ടേ​ടേ​ണു​ക​ളും ഫ​യ​ൽ ചെ​യ്യേ​ണ്ട​തു​ണ്ട്. എ​ല്ലാ മാ​സ​വും ന​ട​ത്തി​യ മൊ​ത്ത​വ്യാ​പാ​ര​ത്തി​ന്‍റെ ജി​എ​സ്ടി​യി​ൽ നി​ന്നും മൊ​ത്ത​വി​ത​ര​ണ​ക്കാ​ർ​ക്ക് അ​ട​ച്ച ജി​എ​സ്ടി കു​റ​ച്ച തു​ക​യാ​ണ് വ്യാ​പാ​രി​ക​ൾ ജി​എ​സ്ടി​യാ​യി അ​ട​യ്ക്കേ​ണ്ട​ത്. ജി​എ​സ്ടി ര​ജി​സ്ട്രേ​ഷ​നു​ള്ള മൊ​ത്ത​വി​ത​ര​ണ​ക്കാ​രി​ൽ നി​ന്നും വാ​ങ്ങി​യ ച​ര​ക്കു​ക​ളു​ടെ ബി​ല്ലു​ക​ൾ കാ​ണി​ച്ചു ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടും ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കാ​തെ വ്യാ​പാ​രി​ക​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന നി​ല​പാ​ടാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്വീ​ക​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി.
പ്ര​സാ​ദ് ജോ​ണ്‍ മാ​ന്പ്ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം പ​രു​വാ​നി​ക്ക​ൽ, ട്ര​ഷ​റാ​ർ കെ.​എ​സ്. അ​നി​ൽ കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജി. ​മ​ണ​ലൂ​ർ, ഷാ​ജി മാ​ത്യു, കെ.​ടി. തോ​മ​സ്, സ​ജി ചെ​റി​യാ​ൻ, സം​സ്ഥാ​ന കൗ​ണ്‍​സി​ലം​ഗം സു​രേ​ഷ് ബാ​ബു, വ​നി​താ വിം​ഗ് പ്ര​സി​ഡ​ന്‍റ് ലീ​നാ വി​നോ​ദ്, ബാ​ബു പ​റ​യ​ത്തും​കാ​ട്ടി​ൽ, മ​ല​യാ​ല​പ്പു​ഴ വി​ശ്വം​ഭ​ര​ൻ, കെ.​പി. ത​ന്പി, സാ​ബു ച​രി​വു​കാ​ലാ​യി​ൽ, എം.​വി. ജോ​സ​ഫ്, ആ​ലി​ഫ് ഖാ​ൻ​, ജി​ജോ പി. ​ജോ​സ​ഫ്, സ​ജി ക​രി​ന്പ​ന​യ്ക്ക​ൽ, സു​രേ​ഷ് ലാ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.