136 പേ​ർ​ക്കു കൂ​ടി കോ​വി​ഡ്
Thursday, September 17, 2020 10:19 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 136 പേ​ർ​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. 107 പേ​ർ​ക്കും പ്രാ​ദേ​ശി​ക സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 11 പേ​ർ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് വ​ന്ന​വ​രും, 18 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ന്ന​വ​രു​മാ​ണ്.

ജി​ല്ല​യി​ൽ ഇ​തേ​വ​രെ 5324 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 3555 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. കോ​വി​ഡ്-19 മൂ​ലം 35 പേ​ർ ജി​ല്ല​യി​ൽ മ​ര​ണ​മ​ട​ഞ്ഞു. കൂ​ടാ​തെ കോ​വി​ഡ് ബാ​ധി​ത​രാ​യ മൂ​ന്നു പേ​ർ മ​റ്റ് രോ​ഗ​ങ്ങ​ൾ മൂ​ല​മു​ള​ള സ​ങ്കീ​ർ​ണ​ത​ക​ൾ നി​മി​ത്തം മ​ര​ണ​മ​ട​ഞ്ഞി​ട്ടു​ണ്ട്. ഇ​ന്ന​ലെ 122 പേ​ർ രോ​ഗ​മു​ക്ത​രാ​യി.

ഇ​തോ​ടെ ജി​ല്ല​യി​ൽ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 4189 ആ​യി. നി​ല​വി​ൽ 1097 പേ​ർ രോ​ഗി​ക​ളാ​യി ചി​കി​ത്സ​യി​ലു​ണ്ട്. ഇ​തി​ൽ 1070 പേ​ർ ജി​ല്ല​യി​ലും, 27 പേ​ർ ജി​ല്ല​യ്ക്ക് പു​റ​ത്തും ചി​കി​ത്സ​യി​ലാ​ണ്.ജി​ല്ല​യി​ൽ കോ​വി​ഡ്-19 മൂ​ല​മു​ള​ള മ​ര​ണ​നി​ര​ക്ക് 0.66 ശ​ത​മാ​ന​വും ഇ​ന്ന​ല​ത്തെ ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 5.32 ശ​ത​മാ​ന​വു​മാ​ണ്.

74 പേ​ർ​ക്കും ക്ല​സ്റ്റ​റി​നു പു​റ​ത്ത് രോ​ഗ​വ്യാ​പ​നം

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ഇ​ന്ന​ലെ സ​ന്പ​ർ​ക്ക​രോ​ഗ വ്യാ​പ​നം സ്ഥി​രീ​ക​രി​ച്ച 107 പേ​രി​ൽ 74 പേ​രി​ലും നി​ല​വി​ലു​ള്ള ക്ല​സ്റ്റ​റി​നു പു​റ​ത്താ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 14 പേ​ർ​ക്ക് ഉ​റ​വി​ടം വ്യ​ക്ത​മാ​കാ​ത്ത രോ​ഗ​ബാ​ധ​യു​ണ്ട്.സ​ന്പ​ർ​ക്ക​വ്യാ​പ​നം ഒ​രേ പ്ര​ദേ​ശ​ത്തു ത​ന്നെ കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്പോ​ൾ പു​തി​യ ക്ല​സ്റ്റു​ക​ൾ രൂ​പ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യു​മേ​റി.

പു​ല്ലാ​ട്, ഏ​നാ​ദി​മം​ഗ​ലം, ക​ട​ന്പ​നാ​ട്, ഏ​നാ​ത്ത്, തേ​പ്പു​പാ​റ, മ​ല്ല​പ്പ​ള്ളി, മ​ണ്ണ​ടി, പ​ള്ളി​ക്ക​ൽ, മ​ല്ല​പ്പ​ള്ളി, വാ​യ്പൂ​ര്, അ​ഴൂ​ർ, കു​ന്പ​ഴ, കൊ​ടു​മ​ണ്‍, കൈ​ത​ക്കോ​ടി, തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്ന​ലെ ഒ​ന്നി​ല​ധി​കം പേ​രി​ൽ രോ​ഗ​ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. മു​ക്കൂ​ട്ടു​ത​റ, തി​രു​വ​ന​ന്ത​പു​രം, ത​ക​ഴി, മു​ട്ടാ​ർ, കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ​വ​ർ​ക്കും ഇ​ന്ന​ലെ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ കൂ​ട്ട​ത്തി​ലു​ണ്ട്. അ​ടൂ​ർ, പ​ന്ത​ളം, ആ​നി​ക്കാ​ട്, അ​ങ്ങാ​ടി, മ​ല​യാ​ല​പ്പു​ഴ, കോ​യി​പ്രം,പ​ത്ത​നം​തി​ട്ട, റാ​ന്നി, കൊ​ടു​മ​ണ്‍, പ​ഴ​വ​ങ്ങാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​ന്ന​ലെ ഉ​റ​വി​ടം വ്യ​ക്ത​മാ​കാ​ത്ത രോ​ഗ​ബാ​ധ​യു​ള്ള​വ​ർ.

ആ​റ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രി​ലും രോ​ഗം

ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ആ​റ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ൾ​പ്പെ​ടു​ന്നു. ഇ​വ​രി​ൽ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക (26), ഏ​ഴം​കു​ളം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക (50), നി​ല​യ്ക്ക​ൽ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ തി​രു​വ​ല്ല സ്വ​ദേ​ശി​യാ​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ൻ (34), റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക (44) എ​ന്നി​വ​ർ ഇ​തി​ലു​ൾ​പ്പെ​ടു​ന്നു. ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​റ്റു ര​ണ്ടു​പേ​ർ​ക്കും രോ​ഗ​ബാ​ധ​യു​ണ്ട്.

ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ വാ​യ്പൂ​ര് സ്വ​ദേ​ശി​യാ​യ ര​ണ്ടു​മാ​സം കൂ​ടി​യാ​യ കു​ട്ടി​യും ഉ​ൾ​പ്പെ​ടു​ന്നു. ക​ട​യ്ക്കാ​ട്, ക​ണ്ണ​ങ്കോ​ട്, കൊ​ല്ലാ​കു​ന്നേ​ൽ കോ​ള​നി ക്ല​സ്റ്റ​റു​ക​ളി​ൽ ഓ​രോ​രു​ത്ത​ർ​ക്കു കൂ​ടി രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി ക്ല​സ്റ്റ​റു​ക​ളി​ൽ ഒ​രി​ട​ത്ത് ഏ​ഴു​പേ​ർ​ക്കും ര​ണ്ടാ​മ​തി​ട​ത്ത് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ​ക്കും ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

1815 സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു

ജി​ല്ല​യി​ൽ ഇ​ന്ന​ലെ 1815 സ്ര​വ സാ​ന്പി​ളു​ക​ളാ​ണ് സ്ര​വ പ​രി​ശോ​ധ​ന​യ്ക്കാ​യി ശേ​ഖ​രി​ച്ച​ത്. 751 ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​വ​ക​ളും 1040 റാ​പ്പി​ഡ് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​ക​ളും ഇ​ന്ന​ലെ ന​ട​ന്നു. ട്രൂ​നാ​റ്റ് പ​രി​ശോ​ധ​യി​ൽ 24 പേ​രു​മെ​ത്തി. സ്വ​കാ​ര്യ ലാ​ബു​ക​ളി​ൽ നി​ന്ന് ഇ​ന്ന​ലെ 779 സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു. ഇ​ന്ന​ലെ വ​രെ 95297 പ​രി​ശോ​ധ​ന​ക​ൾ ജി​ല്ല​യി​ൽ ന​ട​ന്നു. 1395 ഫ​ല​ങ്ങ​ൾ ല​ഭി​ക്കാ​നു​ണ്ട്.