ജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം ഓ​ണ​ക്കാ​ല​ത്തി​നു​ശേ​ഷം അ​ധി​ക​രി​ച്ച​താ​യി റി​പ്പോ​ർ​ട്ട്
Thursday, September 17, 2020 10:19 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​ന​ത്തോ​ത് ഓ​ണ​ത്തി​നു​ശേ​ഷം അ​ധി​ക​രി​ച്ച​താ​യി ക​ണ​ക്കു​ക​ൾ. ക​ഴി​ഞ്ഞ ഏ​ഴി​ന് ജി​ല്ല​യി​ൽ കോ​വി​ഡ് പോ​സി​റ്റീ​വാ​യ​വ​രു​ടെ എ​ണ്ണം 4024 ആ​യി​രു​ന്നു. ഇ​ന്ന​ലെ ഇ​ത് 5324 ആ​യി. പ​ത്തു​ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ 1300 രോ​ഗി​ക​ൾ അ​ധി​ക​മാ​യു​ണ്ടാ​കു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്‍.

ഒ​രു മാ​സം മു​ന്പ് ഓ​ഗ​സ്റ്റ് 16നു ​ജി​ല്ല​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 2000 ക​ട​ന്നി​രു​ന്നു. ഓ​ഗ​സ്റ്റ് 27ന് 3000 ​ക​ട​ന്നു. പി​ന്നീ​ട് അ​ടു​ത്ത 1000 ക​ട​ക്കാ​ൻ അ​ധി​ക​ദി​വ​സം വേ​ണ്ടി​വ​ന്നി​ല്ല. ഓ​ണ​ക്കാ​ലം ക​ഴി​ഞ്ഞ​തി​നു​ശേ​ഷ​മു​ള്ള ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ 2000 പു​തി​യ രോ​ഗി​ക​ളാ​ണ്‍ ജി​ല്ല​യി​ലു​ണ്ടാ​യി​രി​ക്കു​ന്ന​ത്.