റാ​ന്നി​യി​ലെ ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ള നി​ർ​മാ​ണപ​ദ്ധ​തി വി​സ്മൃ​തി​യി​ലാ​യി
Thursday, September 17, 2020 10:19 PM IST
റാ​ന്നി: റാ​ന്നി​യി​ലെ ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ള നി​ർ​മാ​ണം വി​സ്മൃ​തി​യി​ൽ. ഏ​ഴു​വ​ർ‌​ഷം മു​ന്പ് പ​ണി തു​ട​ങ്ങി​യ ഇ​ട​ത്താ​വ​ള​മാ​ണ് നി​ശ്ച​ല​മാ​യി​രി​ക്കു​ന്ന​ത്. പ​ണി​ക​ൾ​ക്കു​വേ​ണ്ടി ഇ​റ​ക്കി​യ നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളെ​ല്ലാം തു​രു​മ്പി​ച്ച് കാ​ടു​ക​യ​റി. മാ​റി വ​രു​ന്ന സ​ർ​ക്കാ​രും ഉ​ദ്യോ​ഗ​സ്ഥ​രും പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച് അ​റി​യ​ണ​മെ​ങ്കി​ൽ പ​ഴ​യ ഫ​യ​ൽ നോ​ക്കേ​ണ്ട അ​വ​സ്ഥ​യാ​യി.

അ​നു​മ​തി ല​ഭി​ച്ച് ഏ​താ​നും നാ​ളു​ക​ൾ​ക്ക​കം നി​ർ​മാ​ണം തു​ട​ങ്ങി​യി​രു​ന്നു. നാ​ലു മാ​സം കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കേ​ണ്ട പ​ദ്ധ​തി​യാ​യി​രു​ന്നു ഇ​ത്. എ​ന്നാ​ൽ നി​ല​വി​ൽ റി​വേ​ഴ്സ് എ​സ്റ്റി​മേ​റ്റി​ലേ​ക്കെ​ത്തി ക​ഴി​ഞ്ഞ​താ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്കെ​ട്ടി​ട​വി​ഭാ​ഗ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. ക​ഴി​ഞ്ഞ 2012ലാ​ണ് ഇ​ട്ടി​യ​പ്പാ​റ ബ​സ് സ്റ്റാ​ൻ​ഡി​നോ​ട് ചേ​ർ​ന്ന വ​യ​ലി​ൽ മ​ണ്ണി​ട്ടു നി​ക​ത്തി ഇ​ട​ത്താ​വ​ള നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്.

ഒ​ന്നാം​ഘ​ട്ട നി​ർ​മാ​ണ​ത്തി​ന് 16.50 കോ​ടി അ​നു​വ​ദി​ച്ചി​രു​ന്നു. ബ​സ് സ്റ്റാ​ൻ​ഡി​നു പി​ന്നി​ലു​ള്ള വ​യ​ൽ മ​ണ്ണി​ട്ടു നി​ക​ത്തി​യാ​ണ് നി​ർ​മാ​ണ​മാ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ പ​ണി​ക​ൾ പൈ​ലിം​ഗി​ൽ ഒ​തു​ങ്ങി. ഇ​ട​ത്താ​വ​ള​ത്തി​ന് 12 നി​ല​ക​ളു​ള്ള ബ​ഹു​നി​ല മ​ന്ദി​ര​ത്തി​നാ​യാ​ണ് പൈ​ലിം​ഗ് ജോ​ലി​ക​ളാ​രം​ഭി​ച്ച​ത്.

അ​ടി​ത്ത​റ​യ്ക്കു വേ​ണ്ടി ഏ​ക​ദേ​ശം 600 പൈ​ലിം​ഗ് വേ​ണ​മാ​യി​രു​ന്നു. എ​ന്നാ​ൽ തു​ട​ങ്ങി​യും മു​ട​ങ്ങി​യും 300ഓ​ളം പൈ​ലിം​ഗ് ന​ട​ന്നു ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും പ​ണി​ക​ൾ നി​ല​ച്ചു. ഇ​തി​നാ​യി സ്ഥ​ല​മെ​ടു​പ്പ് അ​ട​ക്കം അ​ഞ്ചു​കോ​ടി​യോ​ളം ചെ​ല​വ​ഴി​ച്ചു.

പ​ണി​ക​ളു​ടെ കാ​ല​താ​മ​സം കാ​ര​ണം ക​രാ​ർ റ​ദ്ദ് ചെ​യ്തു. ഇ​തി​നെ​തി​രെ ക​രാ​റു​കാ​ര​ൻ കോ​ട​തി​യെ സ​മീ​പി​ച്ച​തും തു​ട​ർ നി​ർ​മാ​ണ​ത്തെ ബാ​ധി​ച്ചു. നി​ർ​മാ​ണ അ​നു​മ​തി സം​ബ​ന്ധി​ച്ച് മ​റ്റൊ​രു കേ​സ് സ്വ​കാ​ര്യ വ്യ​ക്തി​യും ഫ​യ​ൽ ചെ​യ്തു. കേ​സു​ക​ളി​ൽ കു​ടു​ങ്ങി നി​ർ​മാ​ണം വീ​ണ്ടും ഇ​ഴ​യു​ക​യും ചെ​യ്തു.