ക​ട​മ്പ​നാ​ട് ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ല്‍ പേ ​വാ​ര്‍​ഡ് കെ​ട്ടി​ട നി​ര്‍​മാ​ണം തു​ട​ങ്ങി
Thursday, September 17, 2020 10:23 PM IST
അ​ടൂ​ർ: ക​ട​മ്പ​നാ​ട് മാ​ഞ്ഞാ​ലി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ല്‍ എം​എ​ല്‍​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നും 40 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് പു​തി​യ പേ ​വാ​ര്‍​ഡ് നി​ര്‍​മി​ക്കു​ന്ന​തി​ന് തു​ട​ക്ക​മാ​യി. പു​തി​യ പേ ​വാ​ര്‍​ഡി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.
ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, കൊ​ല്ലം ജി​ല്ല​ക​ളി​ല്‍ നി​ന്നു ധാ​രാ​ളം ആ​ളു​ക​ള്‍ ചി​കി​ത്സ​യ്ക്കെ​ത്തു​ന്ന സ്ഥ​ല​മാ​ണ് ക​ട​മ്പ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മാ​ഞ്ഞാ​ലി​യി​ലെ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ള്‍ വേ​ണം എ​ന്ന​തു ക​ണ​ക്കി​ലെ​ടു​ത്താ​ണ് കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​തി​ന് ആ​സ്തി വി​ക​സ​ന ഫ​ണ്ട് എം​എ​ല്‍​എ അ​നു​വ​ദി​ച്ച​ത്.

ച​ട​ങ്ങി​ല്‍ ക​ട​മ്പ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ആ​ര്‍. അ​ജീ​ഷ് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​രാ​ധാ​കൃ​ഷ്ണ​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്മാ​രാ​യ മോ​നി കു​ഞ്ഞു​മോ​ന്‍, ലീ​ന, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​ജി ശി​വ​ദാ​സ​ന്‍, കെ.​രാ​ജ​മ്മ, വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ളാ​യ സി.​മോ​ഹ​ന​ന്‍​നാ​യ​ര്‍, രാ​ജേ​ന്ദ്ര​ന്‍ പി​ള്ള, പൊ​ടി​മോ​ന്‍ കെ ​മാ​ത്യു, വൈ.​രാ​ജ​ന്‍, ത​ങ്ക​മ​ണി ടീ​ച്ച​ര്‍, ത്രി​വി​ക്ര​മ​ന്‍ പി​ള്ള, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​അ​ജൂ​റ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.