പോ​പ്പു​ല​ർ ത​ട്ടി​പ്പ്: ഓ​രോ കേ​സി​ലും പ്ര​ത്യേ​ക എ​ഫ്ഐ​ആ​ർ വ​രും
Thursday, September 17, 2020 10:23 PM IST
പ​ത്ത​നം​തി​ട്ട: പോ​പ്പു​ല​ർ ഫി​നാ​ൻ​സ് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഭി​ച്ചി​ട്ടു​ള്ള ഓ​രോ പ​രാ​തി​ക​ളി​ലും പ്ര​ത്യേ​കം കേ​സെ​ടു​ത്ത് എ​ഫ്ഐ​ആ​റി​ടും. ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. നേ​ര​ത്തെ പ​രാ​തി​ക​ൾ കോ​ന്നി പോ​ലീ​സ് സ്റ്റേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷി​ച്ചാ​ൽ മ​തി​യെ​ന്നും ഒ​രു കേ​സാ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്നും ഡി​ജി​പി ഉ​ത്ത​ര​വ് ന​ൽ​കി​യി​രു​ന്നു. ഇ​തി​നെ ചോ​ദ്യം ചെ​യ്ത് നി​ക്ഷേ​പ​ക​ർ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം. കേ​സ് സി​ബി​ഐ ഏ​ല്പി​ക്കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

പോ​പ്പു​ല​ർ ഫി​നാ​ൻ​സി​ന്‍റെ ശാ​ഖ​ക​ളും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചു​പൂ​ട്ടാ​നും സ്വ​ർ​ണം പ​ണം തു​ട​ങ്ങി​യ​വ ക​ണ്ടു​കെ​ട്ടാ​നും ഉ​ത്ത​ര​വു​ണ്ട്. ജി​ല്ലാ ക​ള​ക്ട​ർ​മാ​രു​ടെ അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് ന​ട​പ​ടി​യെ​ടു​ക്കാ​നാ​ണ് കോ​ട​തി​യു​ടെ നി​ർ​ദേ​ശം.

പോ​പ്പു​ല​ർ ഫി​നാ​ൻ​സി​ന്‍റെ വി​വി​ധ ശാ​ഖ​ക​ൾ മു​ഖേ​ന 3000 കോ​ടി​യു​ടെ ത​ട്ടി​പ്പ് ന​ട​ന​ന്ന​താ​യാ​ണ് ഹൈ​ക്കോ​ട​തി​യി​ൽ ല​ഭി​ച്ചി​ട്ടു​ള്ള ഹ​ർ​ജി​ക​ളി​ൽ പ​റ​യു​ന്ന​ത്. സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ടു​ത്ത് അ​റി​യി​ച്ചി​ട്ടു​ള്ള​തി ​നാ​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​നാ​ണ് കോ​ട​തി നി​ർ​ദേ​ശം.