പ്ര​ണ​യാ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ച​തി​ന്‍റെ വാ​ശി​യി​ൽ പെ​ട്രോ​ളൊ​ഴി​ച്ച് തീ ​കൊ​ളു​ത്താ​ന്‍ ശ്ര​മം
Saturday, September 19, 2020 10:40 PM IST
പ​ത്ത​നം​തി​ട്ട: ഫേ​സ് ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി പ്ര​ണ​യാ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ച​തി​ന്‍റെ വാ​ശി​യി​ല്‍ പെ​ണ്‍​കു​ട്ടി​യെ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച യു​വാ​വ് റി​മാ​ന്‍​ഡി​ലാ​യി. വ്യാ​ഴാ​ഴ്ച രാ​ത്രി പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​മു​റ്റ​ത്താ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പ​ത്ത​നം​തി​ട്ട ന​ന്നു​വ​ക്കാ​ട് വൈ​ക്ക​ത്ത് പു​ത്ത​ന്‍​വീ​ട്ടി​ല്‍ രാ​ജേ​ഷ് ജ​യ​നാ​ണ് (28) അ​റ​സ്റ്റി​ലാ​യ​ത്.

പ്ര​മാ​ടം സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​യു​മാ​യി രാ​ജേ​ഷ് ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് പ​രി​ച​യ​പ്പെ​ട്ട​ത്. ഫോ​ണ്‍ വി​ളി​ച്ച് എ​ടു​ക്കാ​തെ വ​ന്ന​പ്പോ​ള്‍ പെ​ണ്‍​കു​ട്ടി​യെ തേ​ടി രാ​ജേ​ഷ് വീ​ട്ടി​ലെ​ത്തു​ക​യാ​യി​രു​ന്നു.

വീ​ട്ടു​കാ​രു​മാ​യി വാ​ക്കേ​റ്റം ഉ​ണ്ടാ​കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു. കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന പെ​ട്രോ​ള്‍ പെ​ണ്‍​കു​ട്ടി​യു​ടെ ദേ​ഹ​ത്തേ​ക്ക് ഒ​ഴി​ച്ചു. ബാ​ക്കി​യി​രു​ന്ന​ത് രാ​ജേ​ഷും ദേ​ഹ​ത്തൊ​ഴി​ച്ചു ലൈ​റ്റ​ര്‍ ക​ത്തി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് ഇ​ത് ത​ട്ടി എ​റി​യു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ ദേ​ഹ​ത്തും പെ​ട്രോ​ള്‍ വീ​ണു. പി​താ​വി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ല്‍ വ​ന്‍​ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്.

പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ലാ​ണ് രാ​ജേ​ഷി​നെ അ​റ​സ്റ്റു ചെ​യ്ത​ത്. ലാ​സ്റ്റ്‌​ഡേ എ​ന്ന് ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റി​ട്ട​ശേ​ഷ​മാ​ണ് രാ​ജേ​ഷ് പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്. പ​ത്ത​നം​തി​ട്ട​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി​ക്കാ​ര​നാ​യ രാ​ജേ​ഷ് വി​വാ​ഹി​ത​നാ​ണ്. എ​ന്നാ​ല്‍ വി​വാ​ഹ​മോ​ച​ന​ത്തി​ന് കോ​ട​തി​യി​ല്‍ കേ​സു​ള്ള​താ​യി പ​റ​യു​ന്നു.