221 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് ; രോ​ഗ​മു​ക്തി 87 പേ​ര്‍​ക്ക്
Saturday, September 19, 2020 10:42 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 221 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. 176 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ.രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 10 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു വ​ന്ന​വ​രും 35 പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു വ​ന്ന​വ​രു​മാ​ണ്.

ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ 5646 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​വ​രി​ല്‍ 3814 പേ​ര്‍ സ​മ്പ​ര്‍​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. കോ​വി​ഡ്-19 മൂ​ലം ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ 36 പേ​ര്‍ മ​ര​ണ​മ​ട​ഞ്ഞു. ഇ​ന്ന​ലെ ഒ​രാ​ള്‍ കൂ​ടി മ​രി​ച്ചു. കൂ​ടാ​തെ കോ​വി​ഡ് ബാ​ധി​ത​രാ​യ മൂ​ന്നു പേ​ര്‍ മ​റ്റ് രോ​ഗ​ങ്ങ​ള്‍ മൂ​ല​മു​ള​ള സ​ങ്കീ​ര്‍​ണ​ത​ക​ള്‍ നി​മി​ത്തം മ​ര​ണ​മ​ട​ഞ്ഞി​ട്ടു​ണ്ട്.

ഇ​ന്ന​ലെ 87 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 4425 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി​യാ​യി. നി​ല​വി​ല്‍ 1182 പേ​ര്‍ കോ​വി​ഡ് ചി​കി​ത്സ​യി​ലു​ണ്ട്. ജി​ല്ല​യി​ല്‍ കോ​വി​ഡ്-19 മൂ​ല​മു​ള​ള മ​ര​ണ​നി​ര​ക്ക് 0.64 ശ​ത​മാ​ന​വും ഇ​ന്ന​ല​ത്തെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 5.44 ശ​ത​മാ​ന​വു​മാ​ണ്.

ഉ​റ​വി​ടം വ്യ​ക്ത​മാ​കാ​തെ 25 രോ​ഗ​ബാ​ധി​ത​ര്‍

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ത​രാ​യ​വ​രി​ല്‍ 25 പേ​രു​ടെ സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല. പ​ന്ത​ളം, ക​ട​മ്പ​നാ​ട്, പ​ഴ​വ​ങ്ങാ​ടി, ആ​നി​ക്കാ​ട്, ക​വി​യൂ​ര്‍, പ​ത്ത​നം​തി​ട്ട, ആ​റ​ന്മു​ള, പ്ര​മാ​ടം, അ​ടൂ​ര്‍ - മ​ങ്ങാ​രം, കോ​ന്നി, ക​ല​ഞ്ഞൂ​ര്‍, കൊ​ടു​മ​ണ്‍, ഇ​ര​വി​പേ​രൂ​ര്‍, ഏ​നാ​ദി​മം​ഗ​ലം, അ​രു​വാ​പ്പു​ലം, മൈ​ല​പ്ര, ഏ​ഴം​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഉ​റ​വി​ടം വ്യ​ക്ത​മാ​കാ​ത്ത രോ​ഗ​ബാ​ധി​ത​രു​ള്ള​ത്.

അ​ഞ്ച് ആ​രോ​ഗ്യ​ പ്ര​വ​ര്‍​ത്ത​ക​രി​ലും രോ​ഗം

ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ അ​ഞ്ച് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ണ്ട്. ഇ​വ​രി​ല്‍ മൂ​ന്നു​പേ​രും തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി ക്ല​സ്റ്റ​റി​ല്‍​പെ​ട്ട​വ​രാ​ണ്. ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ നേ​ര​ത്തെ രോ​ഗ​ബാ​ധ​യു​ള്ള​വ​രു​ടെ സ​മ്പ​ര്‍​ക്ക​ത്തി​ല്‍​പെ​ട്ട​വ​രു​മാ​ണ്.

കു​മ്പ​ഴ അ​ര്‍​ബ​ന്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​രി​യും ഇ​തി​ലു​ള്‍​പ്പെ​ടു​ന്നു.
ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 128 പേ​ര്‍​ക്കാ​ണ് നേ​ര​ത്തെ​യു​ള്ള സ​മ്പ​ര്‍​ക്ക​ത്തി​ല്‍ നി​ന്നു രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ക്ല​സ്റ്റ​റു​ക​ളി​ല്‍ ക​ട​യ്ക്കാ​ട് - 16, ചി​റ്റാ​ര്‍ മാ​ര്‍​ക്ക​റ്റ് - ഒ​ന്ന്, തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി - മൂ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധ പു​തു​താ​യി രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ മ​ല്ല​പ്പ​ള്ളി, കോ​യി​പ്രം, വാ​യ്പൂ​ര്, കു​ട​മു​രു​ട്ടി, വ​യ​ല, ചേ​ത്ത​യ്ക്ക​ല്‍, കു​മ്പ​ഴ, വെ​ട്ടൂ​ര്‍, അ​ങ്ങാ​ടി​ക്ക​ല്‍, കൊ​ക്കാ​ത്തോ​ട്, ചാ​ലാ​പ്പ​ള്ളി, കു​മ്പ​ഴ, കു​ന്ന​ന്താ​നം, ആ​നി​ക്കാ​ട്, ഏ​നാ​ത്ത്, തേ​പ്പു​പാ​റ, വെ​ച്ചൂ​ച്ചി​റ, എ​ഴു​മ​റ്റൂ​ര്‍, വാ​ഴ​മു​ട്ടം, മ​ണ്ണ​ടി, പ്ര​മാ​ടം, ചെ​റു​കു​ള​ഞ്ഞി, ഇ​ര​വി​പേ​രൂ​ര്‍, കു​മ്പ​ളാം​പൊ​യ്ക, നെ​ല്ലി​ക്ക​മ​ണ്‍, പു​ല്ലൂ​പ്രം, പേ​ഴും​പാ​റ, ക​രി​കു​ളം, ക​ല്ലേ​ലി, അ​രു​വാ​പ്പു​ലം, മാ​രൂ​ര്‍, ഊ​ന്നു​ക​ല്‍, പാ​ടം, വ​ള്ളം​കു​ളം ആ​ഞ്ഞി​ലി​ത്താ​നം പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രു​ണ്ട്.

ഐ​സൊ​ലേ​ഷ​നി​ല്‍ 1216 പേ​ര്‍

ജി​ല്ല​യി​ല്‍ 1216 പേ​രാ​ണ് ഐ​സൊ​ലേ​ഷ​നി​ലു​ള്ള​ത്. ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത, കോ​വി​ഡ്-19 ബാ​ധി​ത​രാ​യ 170 പേ​ര്‍ വീ​ടു​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ണ്ട്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ 59 പേ​ര്‍ ഐ​സൊ​ലേ​ഷ​നി​ല്‍ ഉ​ണ്ട്.

ഇ​ന്ന​ലെ പു​തു​താ​യി 185 പേ​രെ ഐ​സൊ​ലേ​ഷ​നി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ജി​ല്ല​യി​ല്‍ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ലെ 11817 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. വി​ദേ​ശ​ത്തു​നി​ന്നും തി​രി​ച്ചെ​ത്തി​യ 2090 പേ​രും, മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും തി​രി​ച്ചെ​ത്തി​യ 2593 പേ​രും നി​ല​വി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. നി​ല​വി​ല്‍ 16500 ആ​ളു​ക​ളാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.