കോ​ന്നി​യി​ൽ ജൈ​വ, അ​ജൈ​വ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നു വി​പു​ല​മാ​യ പ​ദ്ധ​തി​ക​ൾ
Monday, September 21, 2020 10:05 PM IST
കോ​ന്നി: ശു​ചി​ത്വ സു​ന്ദ​ര സു​ര​ക്ഷി​ത ഗ്രാ​മം പ​ദ്ധ​തി​യി​ൽ കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി മു​ൻ​കൈ​യെ​ടു​ത്ത് സ്ഥാ​പി​ച്ച യൂ​ണി​റ്റി​ൽ നി​ന്നും ക​ർ​ഷ​ക മി​ത്രം ജൈ​വ​വ​ളവും പുറത്തിറ ക്കും. ജൈ​വ മാ​ലി​ന്യം സം​സ്ക​രി​ക്കു​ന്ന​തി​ന് എ​യ്റോ​ബി​ൻ ക​ന്പോ​സ്റ്റ് യൂ​ണി​റ്റു​ക​ൾ സ്ഥാ​പി​ക്കു​ക​യും അ​വി​ടെ ല​ഭി​ക്കു​ന്ന ജൈ​വ​മാ​ലി​ന്യം സം​സ്ക​രി​ച്ച് ’ക​ർ​ഷ​ക​മി​ത്രം’ എ​ന്ന പേ​രി​ൽ വ​ളം ആ​ക്കി മാ​റ്റു​ക​യെ​ന്ന​താ​ണ് പ്ര​ക്രി​യ. ഇ​തോ​ടൊ​പ്പം​ത​ന്നെ അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് ത​രം​തി​രി​ച്ച് ക്ലീ​ൻ കേ​ര​ള ക​ന്പ​നി​ക്ക് ന​ൽ​കു​ന്ന ന​ട​പ​ടി​ക​ളും ന​ട​ന്നു​വ​രി​ക​യാ​ണ്.
ഇ​തി​നാ​യി പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടു​ന്ന അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് ത​രം​തി​രി​ക്കു​ന്ന​തി​നാ​യി നാ​രാ​യ​ണ​പു​രം ച​ന്ത​യി​ൽ അ​ജൈ​വ മാ​ലി​ന്യ സം​ഭ​ര​ണ​കേ​ന്ദ്രം​സ്ഥാ​പി​ച്ച് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. അ​തോ​ടൊ​പ്പം ത​ന്നെ വാ​ർ​ഡു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ജൈ​വ മാ​ലി​ന്യം ത​രം​തി​രി​ച്ച് ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി മി​നി എം​സി​എ​ഫ് നി​ർ​മി​ക്കു​ന്ന ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചു.
18 വാ​ർ​ഡു​ക​ളി​ലും പ്ര​ധാ​ന​പ്പെ​ട്ട സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് സ്ഥാ​പി​ക്കു​ന്ന അ​ജൈ​വ മാ​ലി​ന്യ സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ൽ അ​താ​ത് വാ​ർ​ഡി​ലെ പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടു​ന്ന അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ത​രം തി​രി​ച്ച് ശേ​ഖ​രി​ച്ചു​വ​യ്ക്കു​ക​യും അ​ത് അ​വി​ടെ​നി​ന്നും ച​ന്ത​യി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന പ്ര​ധാ​ന സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് എ​ത്തി​ച്ച് അ​വി​ടെ​നി​ന്നും ക്ലീ​ൻ കേ​ര​ള ക​ന്പ​നി​യ്ക്ക് കൈ​മാ​റു​ക​യും ചെ​യ്യും.
മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ക്കു​ന്ന മി​നി എം​സി​എ​ഫ് ക​ൾ​ക്ക് 35,000 രൂ​പ​യാ​ണ് നി​ർ​മാ​ണ​ച്ചെ​ല​വ്. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​ദ്ധ​തി​യി​ൽ 13 തൊ​ഴി​ൽ​ദി​ന​ങ്ങ​ൾ ല​ഭി​ക്കും.
പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം​വാ​ർ​ഡി​ലെ ആ​ഞ്ഞി​ലി​കു​ന്ന് ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ സ്ഥാ​പി​ച്ച ആ​ദ്യ മി​നി എം​സിഎ​ഫ് ന്‍റെ ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ര​ജ​നി നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​വീ​ണ്‍ പ്ലാ​വി​ള​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ ദീ​നാ​മ്മ റോ​യ്, അ​നി സാ​ബു, മോ​ഹ​ന​ൻ കാ​ലാ​യി​ൽ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഇ.​പി. ലീ​ലാ​മ​ണി, ലി​സി സാം, ​പി.​ര​ല്ലു, സ​ജി പീ​ടി​ക​യി​ൽ, വി​ജ​യ​മ്മ വി​ജ​യ​ൻ, ലൈ​ല ഹു​സൈ​ൻ, പു​ഷ്പ കൃ​ഷ്ണ​ൻ​കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.