ലാ​ത്തി​ച്ചാ​ര്‍​ജ്: ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും ഡി​സി​സി പ​രാ​തി ന​ല്‍​കി
Monday, September 21, 2020 10:05 PM IST
പ​ത്ത​നം​തി​ട്ട: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​ജി ക​ണ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ശ​നി​യാ​ഴ്ച ന​ട​ന്ന ക​ള​ക്ട​റേ​റ്റ് മാ​ര്‍​ച്ചി​ല്‍ പ​ങ്കെ​ടു​ത്ത പ്ര​വ​ര്‍​ത്ത​ക​രെ യാ​തൊ​രു പ്ര​കോ​പ​ന​വും കൂ​ടാ​തെ​യും മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ​യും ക്രൂ​ര​മാ​യി ത​ല​യ്ക്ക് അ​ടി​ച്ച് പ​രി​ക്കേ​ല്പി​ച്ച സം​ഭ​വ​ത്തി​ല്‍ കു​റ്റ​ക്കാ​രും ഉ​ത്ത​ര​വാ​ദി​ക​ളു​ മാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രി​ല്‍ ന​ട​പ​ടി ആ​വ​ശ്യ​ പ്പെ​ട്ട് പ​ത്ത​നം​തി​ട്ട ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ര്‍​ജ് മു​ഖ്യ​മ​ന്ത്രി​ക്കും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കും പ​രാ​തി ന​ല്‍​കി.
പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ല്‍ നാ​ളെ രാ​വി​ലെ 10 മു​ത​ല്‍ പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റി​ന് മു​മ്പി​ല്‍ സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ത്തു​മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.