സ​മ​രം ചെ​യ്യു​ന്ന​വ​രു​ടെ ത​ല ത​ല്ലി പൊ​ട്ടി​ക്കു​ന്ന​തി​ൽ ന്യാ​യീ​ക​ര​ണ​മി​ല്ല: ആ​ന്‍റോ ആ​ന്‍റ​ണി
Monday, September 21, 2020 10:08 PM IST
അ​ടൂ​ർ: ഏ​ത് നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഒ​രു വ്യ​ക്തി​യു​ടെ ത​ല പോ​ലീ​സ് അ​ടി​ച്ചു പൊ​ട്ടി​ക്കു​ന്ന​തെ​ന്ന് ഗ​വ​ൺ​മെ​ന്‍റ് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി.
പൊ​തു​വി​ഷ​യ​ത്തി​ൻ മേ​ൽ സ​മാ​ധാ​ന​പ​ര​മാ​യി ഒ​രു പ്ര​കോ​പ​ന​വും ഇ​ല്ലാ​തെ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന നേ​താ​ക്ക​ന്മാ​രെ തെ​ര​ഞ്ഞു പി​ടി​ച്ചു പ്ര​ത്യേ​കം നി​യോ​ഗി​ച്ചി​ട്ടു​ള്ള ആ​ളു​ക​ൾ പ്ര​ത്യേ​കം ലാ​ത്തി ഉ​പ​യോ​ഗി​ച്ചു ത​ല ത​ല്ലി പൊ​ട്ടി​ക്കു​ന്ന സം​ഭ​വ​മാ​ണ് സം​സ്ഥാ​ന​ത്തും ജി​ല്ല​യി​ലും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന​ത്.
ഇ​തി​നെ രാ​ഷ്ട്രീ​യ​പ​ര​മാ​യി മാ​ത്രം അ​ല്ല നി​യ​മ​പ​ര​മാ​യും നേ​രി​ടു​മെ​ന്ന് എം​പി പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച ന​ട​ന്ന യൂ​ത്ത് കോ​ൺ​ഗ്ര​സ് സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് പോ​ലീ​സ് മ​ർ​ദ​ന​മേ​റ്റ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​ജി. ക​ണ്ണ​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ആ​ബി​ദ് ഷാ​ഹിം, അ​ടൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നി​തീ​ഷ് പ​ന്നി​വി​ഴ എ​ന്നി​വ​രെ എം​പി സ​ന്ദ​ർ​ശി​ച്ചു.